വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 World Cup 2021: സെമി ഫൈനലില്‍ ആരൊക്കെ? മുന്‍ ഇന്ത്യന്‍ സെലക്ടര്‍ സാബ കരീമിന്റെ പ്രവചനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം യുഎഇയില്‍ അവസാനിക്കുന്നതിന് പിന്നാലെ തന്നെ ടി20 ലോകകപ്പ് നടക്കാന്‍ പോവുകയാണ്. യുഎഇയില്‍ത്തന്നെയാണ് ടി20 ലോകകപ്പും നടക്കുന്നത്. ഇന്ത്യയില്‍ നടക്കേണ്ട ടൂര്‍ണമെന്റായിരുന്നെങ്കിലും കോവിഡ് സാഹചര്യം അനുകൂലമല്ലാത്തതിനാല്‍ ലോകകപ്പിന്റെ വേദി യുഎഇയിലേക്ക് മാറ്റുകയായിരുന്നു.

'എപ്പോഴും നിങ്ങള്‍ തോക്കിന്‍മുനയിലായിരിക്കും', പരിശീലകനെന്ന നിലയിലെ വെല്ലുവിളിയെക്കുറിച്ച് രവി'എപ്പോഴും നിങ്ങള്‍ തോക്കിന്‍മുനയിലായിരിക്കും', പരിശീലകനെന്ന നിലയിലെ വെല്ലുവിളിയെക്കുറിച്ച് രവി

1

നൂട്രല്‍ വേദിയായതിനാല്‍ത്തന്നെ ആര്‍ക്കും ഇത്തവണ മുന്‍തൂക്കം നല്‍കാനാവില്ല. ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ന്യൂസീലന്‍ഡും ഓസ്‌ട്രേലിയയുമെല്ലാം ഫേവറേറ്റുകള്‍ തന്നെയാണ്. പാകിസ്താന്‍ നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് അനുഭവസമ്പത്തുള്ള വേദിയാണ് യുഎഇ എന്നതിനാല്‍ അവരുടെ സാധ്യതകളും തള്ളിക്കളയാനാവില്ല. ഐപിഎല്ലിന് പിന്നാലെ ഇതേ വേദിയില്‍ ലോകകപ്പ് നടക്കുന്നത് ഇന്ത്യക്ക് വളരെയധികം ഗുണം ചെയ്‌തേക്കും.

Also Read: IPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ല

2

ഇപ്പോഴിതാ ടി20 ലോകകപ്പില്‍ ആരൊക്കെ സെമി ഫൈനലില്‍ ഇടം പിടിക്കുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന സാബ കരീം. വെസ്റ്റ് ഇന്‍ഡീസ്,ഇന്ത്യ,ഇംഗ്ലണ്ട് എന്നിവരാവും സെമി ഫൈനലില്‍ കടക്കുന്ന മൂന്ന് ടീമുകള്‍. നാലാം സ്ഥാനത്ത് ദക്ഷിണാഫ്രിക്ക-ന്യൂസീലന്‍ഡ് ഇവരിലൊരാളാവുമെന്നും സാബ കരീം പറഞ്ഞു.

Also Read: IPL 2021: സിഎസ്‌കെയുടെ തുറുപ്പുചീട്ട് അദ്ദേഹം തന്നെ- തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

3

വെസ്റ്റ് ഇന്‍ഡീസ് മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് ഇത്തവണ ഇറങ്ങുന്നത്. കീറോണ്‍ പൊള്ളാര്‍ഡ് നായകനായ വെസ്റ്റ് ഇന്‍ഡീസിലെ ഒട്ടുമിക്ക താരങ്ങളും ഐപിഎല്ലിലും കളിക്കുന്നത്. സിപിഎല്ലിലും ഗംഭീര പ്രകടനമാണ് വെസ്റ്റ് ഇന്‍ഡീസിന്റെ താരങ്ങള്‍ കാഴ്ചവെച്ചിരിക്കുന്നത്. ഇവരെല്ലാം ഉജ്ജ്വല ഫോമിലുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ കിരീട സാധ്യതയും ഉയര്‍ത്തുന്നു. നിലവിലെ ഐസിസി റാങ്കിങ്ങില്‍ ഒമ്പതാം സ്ഥാനത്താണ് വെസ്റ്റ് ഇന്‍ഡീസ്. ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,ഓസ്‌ട്രേലിയ എന്നിവര്‍ ഉള്‍പ്പെടുന്ന മരണ ഗ്രൂപ്പിലാണ് വെസ്റ്റ് ഇന്‍ഡീസ് ഉള്‍പ്പെട്ടിരിക്കുന്നത്.

Also Read: IPL 2021: സിഎസ്‌കെ വീണ്ടും കപ്പടിക്കും! മുംബൈ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് കെപി

4

ഇംഗ്ലണ്ട് നിലവിലെ ഏകദിന ലോകകപ്പ് ജേതാക്കളാണ്. ഓയിന്‍ മോര്‍ഗന്‍ നയിക്കുന്ന ടീമില്‍ ജോസ് ബട്‌ലര്‍,ജേസന്‍ റോയ്,ലിയാം ലിവിങ്‌സ്റ്റന്‍ തുടങ്ങി വെടിക്കെട്ട് പ്രകടനം നടത്താന്‍ കെല്‍പ്പുള്ള നിരവധി താരങ്ങളുണ്ട്. എന്നാല്‍ ബെന്‍ സ്റ്റോക്‌സ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവരുടെ അഭാവം ഇംഗ്ലണ്ടിന് വലിയ തിരിച്ചടിയാവും. ഇരുവര്‍ക്കും പകരക്കാരെ കണ്ടെത്തുകയും പ്രയാസമാണ്. സ്റ്റോക്‌സ് മാനസിക വിശ്രമം ആവിശ്യപ്പെട്ട് അവധിയെടുത്തപ്പോല്‍ സ്റ്റാര്‍ പേസര്‍ ആര്‍ച്ചര്‍ക്ക് പരിക്കാണ് തിരിച്ചടിയായത്.

Also Read: IPL 2021: വെടിക്കെട്ടിനൊരുങ്ങി ദുബായ്, മുംബൈ- സിഎസ്‌കെ ക്ലാസിക്ക് ആര്‍ക്കാവും? എല്ലാമറിയാം

5

ഇന്ത്യയെ സംബന്ധിച്ച് ഇത്തവണത്തെ ടി20 ലോകകപ്പ് കിരീടം വളരെ പ്രധാനപ്പെട്ടതാണ്. ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനത്ത് നിന്ന് വിരാട് കോലി പടിയിറങ്ങും. അതിനാല്‍ത്തന്നെ നായകന് ലോകകപ്പ് സമ്മാനിച്ച് യാത്രയയപ്പ് നല്‍കാമെന്ന ലക്ഷ്യത്തോടെയും ഇന്ത്യ ഇറങ്ങുക. രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,റിഷഭ് പന്ത്,സൂര്യകുമാര്‍ യാദവ്,ജസ്പ്രീത് ബുംറ എന്നിവരെല്ലാം ഉള്‍പ്പെടുന്ന ഇന്ത്യന്‍ നിര ഏത് ടീമിനെയും കടത്തിവെട്ടാന്‍ കെല്‍പ്പുള്ള താരനിരയാണ്.

Also Read: ടി20യില്‍ രോഹിത് നായകനായി തിളങ്ങിയാല്‍ ഏകദിന ക്യാപ്റ്റന്‍സ്ഥാനവും നല്‍കണം- മദന്‍ ലാല്‍

6

കെയ്ന്‍ വില്യംസണ്‍ നയിക്കുന്ന ന്യൂസീലന്‍ഡും ശക്തമായ നിരയാണ്. മാര്‍ട്ടിന്‍ ഗുപ്റ്റിലിനെപ്പോലെയുള്ള പരിചയസമ്പന്നരായ താരങ്ങള്‍ ഉള്‍പ്പെടുന്ന കിവീസ് നിരക്ക് മികച്ച ബൗളിങ് കരുത്തുമുണ്ട്. ട്രന്റ് ബോള്‍ട്ട്,ലോക്കി ഫെര്‍ഗൂസന്‍,ടിം സൗത്തി എന്നിവരെല്ലാം ടീമിന് കരുത്ത് പകരാന്‍ ഒപ്പമുണ്ട്. അതേ സമയം ദക്ഷിണാഫ്രിക്ക ഫഫ് ഡുപ്ലെസിസിനെയും ഇമ്രാന്‍ താഹിറിനെയും ഒഴിവാക്കിയാണ് ടി20 ലോകകപ്പിനിറങ്ങുന്നത്. ഇത് അവരെ പ്രതികൂലമായി ബാധിക്കാനുള്ള സാധ്യത കൂടുതലാണ്.

Also Read: എന്തിനായിരുന്നു ഈ 'കടുത്ത' തീരുമാനം? ടി20യില്‍ നായകനായുള്ള കോലിയുടെ റെക്കോഡുകളിതാ

7

Also Read: ടി20യില്‍ ക്യാപ്റ്റനായി രോഹിത്, ഏകദിനത്തില്‍ കോലി- ഇതു ഫ്‌ളോപ്പാവും! തുറന്നടിച്ച് ചോപ്ര

അഫ്ഗാനിസ്ഥാന്‍,പാകിസ്താന്‍ നിരയേയും തള്ളിക്കളയാനാവില്ല. ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയിലുള്ള പാക് നിരയില്‍ മികച്ച പേസര്‍മാരുണ്ട്. അതിനാല്‍ത്തന്നെ ഏത് കരുത്തുറ്റ നിരയേയും വെല്ലുവിളിക്കാന്‍ ഇവര്‍ക്കാവും. അനുഭവസമ്പത്തും അവര്‍ക്ക് മികച്ച പ്രകടനം നടത്താന്‍ സഹായിച്ചേക്കും. അഫ്ഗാനിസ്ഥാന്‍ നിരയില്‍ മുഹമ്മദ് നബി,റാഷിദ് ഖാന്‍ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളുമുണ്ട്. അട്ടിമറിക്കാന്‍ കെല്‍പ്പുള്ള കറുത്ത കുതിരകള്‍ തന്നെയാണ് അഫ്ഗാന്‍ നിരയും.

Story first published: Saturday, September 18, 2021, 16:07 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X