For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: സിഎസ്‌കെയുടെ തുറുപ്പുചീട്ട് അദ്ദേഹം തന്നെ- തിരഞ്ഞെടുത്ത് ആകാശ് ചോപ്ര

ഞായറാഴ്ചയാണ് രണ്ടാംഘട്ടമാരംഭിക്കുന്നത്

1

യുഎഇയില്‍ നടക്കാനിരിക്കുന്ന ഐപിഎല്ലിന്റെ രണ്ടാംഘട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടായി മാറാന്‍ സാധ്യതയുള്ള താരത്തെ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര. പരിചയസമ്പന്നനായ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയെയാണ് സിഎസ്‌കെയുടെ നിര്‍ണായക താരമായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ഈ സീസണില്‍ സിഎസ്‌കെയിലെത്തിയ താരം കൂടിയാണ് അലി. നേരത്തേ ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ ഉജ്ജ്വല പ്രകടനമായിരുന്നു അദ്ദേഹത്തിന്റേത്. ബാറ്റിങില്‍ അലിയെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യാനുള്ള ക്യാപ്റ്റന്‍ എംഎസ് ധോണിയുടെ നീക്കം വന്‍ വിജയമായി മാറിയിരുന്നു. ആറു മല്‍സരങ്ങളില്‍ നിന്നും 157.25 ശരാശരിയില്‍ 206 റണ്‍സ് അലി നേടിയിരുന്നു. കൂടാതെ ബൗളിങില്‍ അഞ്ചു വിക്കറ്റും അദ്ദേഹം വീഴ്ത്തിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലാണ് ചോപ്ര സിഎസ്‌കെയുടെ രണ്ടാഘട്ടത്തിലെ നിര്‍ണായക താരമായി അലിയെ ചൂണ്ടിക്കാട്ടിയത്.

ഈ സീസണിലെ ഐപിഎല്ലിലെ ശേഷിച്ച മല്‍സരങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വിധി നിര്‍ണയിക്കുന്ന താരമായിരിക്കും അലി. ഇംഗ്ലീഷ് ടീമിനോടൊപ്പം അന്താരാഷ്ട്ര ക്രിക്കറ്റിലും മികച്ച ഫോമില്‍ നില്‍ക്കെയാണ് അദ്ദേഹം ഐപിഎല്ലിലേക്കു വന്നിരിക്കുന്നത്. സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നുവെന്നതാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഈ സീസണണില്‍ സിഎസ്‌കെയ്ക്കു വേണ്ടി വീണ്ടും അലി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന ആത്മവിശ്വാസം തനിക്കുണ്ടെന്നും ചോപ്ര പറഞ്ഞു.

2

ഇംഗ്ലീഷ് ഓള്‍റൗണ്ടറെ വളരെ നന്നായി ഉപയോഗിക്കാന്‍ ക്യാപ്റ്റന്‍ ധോണിക്ക് അറിയാമെന്നു ചോപ്ര അഭിപ്രായപ്പെട്ടു. മികച്ച ഒരു കളിക്കാരന് മികച്ചൊരു ക്യാപ്റ്റനെയും ആവശ്യമാണ്. മോയിന് അങ്ങനെയൊരാളെയാണ് എംഎസ് ധോണിയിലൂടെ ലഭിച്ചിരിക്കുന്നത്. തീര്‍ച്ചയായും അലിയെ അദ്ദേഹം പിന്തുണയ്ക്കുമെന്നുറപ്പാണ്. ഇനിയുള്ള മല്‍സരങ്ങളില്‍ ബാറ്റിങില്‍ മുന്നിലേക്കു പ്രൊമട്ട് ചെയ്ത് അലിയെ ധോണി നന്നായി പ്രയോജനപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായും ചോപ്ര കൂട്ടിച്ചേര്‍ത്തു. ഇംഗ്ലണ്ടില്‍ സമാപിച്ച ദി ഹണ്ട്രഡ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മികച്ച ഫോമിലായിരുന്നു അലി. ഏഴു മല്‍സരങ്ങളില്‍ നിന്നും 148.02 ശരാശയില്‍ ഒരു സെഞ്ച്വറിയടകട്ടം അദ്ദേഹം 225 റണ്‍സുമെടുത്തിരുന്നു.

സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയ്ക്കു പകരം ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിനെയാണ് താന്‍ തിരഞ്ഞെടുക്കുകയെന്നു ചോപ്ര വ്യക്തമാക്കി. ഡ്വയ്ന്‍ ബ്രാവോ 15 ടി20 കിരീടങ്ങള്‍ നേടിയിട്ടുണ്ടാവാം. പക്ഷെ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍ അദ്ദേഹത്തിനു പകരം ജോഷ് ഹേസല്‍വുഡിനായിരിക്കും ഞാന്‍ പ്രഥമ പരിഗണന നല്‍കുക. കാരണം യുഎഇയില്‍ കൂടുതല്‍ വേഗത്തില്‍ ബൗള്‍ ചെയ്യുന്ന ഒരാളുടെ സാന്നിധ്യമായിരിക്കും ടീമിനു ഗുണം ചെയ്യുക. അതിനാലാണ് ബ്രാവോയ്ക്കു പകരം ഹേസല്‍വുഡിനെ തിരഞ്ഞെടുക്കുന്നതെന്നും ചോപ്ര വിശദമാക്കി.

3

2020ലെ കഴിഞ്ഞ ഐപിഎല്ലില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായി നിരാശപ്പെടുത്തി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീസണിലെ ശക്തമായ തിരിച്ചുവരവിനെ അദ്ദേഹം പ്രശംസിച്ചു. കഴിഞ്ഞ സീസണില്‍ സിഎസ്‌കെ പതറിയിരുന്നു. പക്ഷെ ഈ സീസണിലെ ആദ്യ ഘട്ടത്തില്‍ സിഎസ്‌കെ തങ്ങളുടെ ക്രിക്കറ്റിന്റെ ബ്രാന്‍ഡ് തന്നെ മാറ്റിയിരിക്കുകയാണ്. അറ്റാക്കിങ് ഗെയിമായിരുന്നു ഇന്ത്യയിലെ ആദ്യ ഘട്ടത്തില്‍ എംഎസ് ധോണിയുടെ ടീം കാഴ്ചവച്ചത്. ബാറ്റിങില്‍ മോയിന്‍ അലി, ഫഫ് ഡുപ്ലെസി, റുതുരാജ് ഗെയ്ക്ക്വാദ് എന്നിവര്‍ ഇതു കാണിച്ചുതന്നു. ഒരോവറില്‍ 37 റണ്‍സ് വാരിക്കൂട്ടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ഈ ശൈലിയാണ് അടിവരയിട്ടത്. ബൗളിങില്‍ പേസര്‍ ദീപക് ചാഹറും അഗ്രസീവ് ബൗളിങിലൂടെ വിക്കറ്റുകള്‍ കൊയ്തതായും ചോപ്ര വിലയിരുത്തി.

ആദ്യഘട്ടത്തില്‍ അവിശ്വസനീയ പ്രകടനം തന്നെയായിരുന്നു സിഎസ്‌കെയുടേത്. ചെന്നൈയിലായിരുന്നു നേരത്തേ അവര്‍ ഏറ്റവും നന്നായി പെര്‍ഫോം ചെയ്തിരുന്നത്. മുംബൈ അവരുടെ ഫേവറിറ്റ് വേദിയായിരുന്നില്ല. പക്ഷെ ഇന്ത്യയിലെ ആദ്യഘട്ടത്തില്‍ മുംബൈയിലും സിഎസ്‌കെ വളരെ നന്നായി കളിച്ചു. അഞ്ചു മല്‍സരങ്ങള്‍ ഇത്തവണ ഇതിനകം അവര്‍ ജയിച്ചുകഴിഞ്ഞു. ഇനി രണ്ടാംഘത്തില്‍ മൂന്നെണ്ണത്തില്‍ കൂടി വിജയിച്ചാല്‍ സിഎസ്‌കെ പ്ലേഓഫിലേക്കു യോഗ്യക നേടുമെന്നും ചോപ്ര അഭിപ്രായപ്പെട്ടു.

Story first published: Friday, September 17, 2021, 19:51 [IST]
Other articles published on Sep 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+