ബൗളര്‍മാര്‍ മിന്നി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യയുടെ തിരിച്ചുവരവ്... അനായാസ വിജയം

Written By:

കൊളംബോ: നിദാഹാസ് ട്രോഫിയിലെ രണ്ടാമത്തെ മല്‍സരത്തില്‍ ബംഗ്ലാദേശിനെ ആറു വിക്കറ്റിനു തകര്‍ത്ത് ഇന്ത്യയുടെ ഉജ്ജ്വല തിരിച്ചുവരവ്. ആദ്യ കളിയില്‍ ശ്രീലങ്കയോട് അഞ്ചു വിക്കറ്റിനു പരാജയപ്പെട്ടതില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഇന്ത്യന്‍ യുവനിര കാര്യമായ വെല്ലുവിളിയില്ലാതെയാണ് ജയിച്ചുകയറിയത്.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റിന് 139 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. 18.4 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യത്തിലെത്തി. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും അര്‍ധസെഞ്ച്വറി നേടിയ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ വിജയം അനായസമാക്കിയത്. ധവാന്‍ 43 പന്തില്‍ അഞ്ചു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 55 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായി. സുരേഷ് റെയ്‌ന (28), മനീഷ് പാണ്ഡെ (27*) എന്നിവരും തിളങ്ങി.

1

നേരത്തേ ഇന്ത്യയുടെ കണിശതയാര്‍ന്ന ബൗളിങിനു മുന്നില്‍ ബംഗ്ലാദേശ് ബാറ്റിങ് നിര പതറുകയായിരുന്നു. ലിറ്റണ്‍ദാസ് (34), സബീര്‍ റഹ്മാന്‍ (30) എന്നിവര്‍ മാത്രമാണ് ബംഗ്ലാ നിരയില്‍ അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. മറ്റുള്ളവരൊന്നും 20 റണ്‍സ് പോലും തികച്ചില്ല. മൂന്നു വിക്കറ്റെടുത്ത ജയദേവ് ഉനാട്കട്ടും രണ്ടു വിക്കറ്റ് വീഴ്ത്തിയ വിജയ് ശങ്കറും ചേര്‍ന്ന് ബംഗ്ലാദേശിനെ വരിഞ്ഞു കെട്ടുകയായിരുന്നു.

30 പന്തില്‍ മൂന്നു ബൗണ്ടറികളോടെയാണ് ലിറ്റണ്‍ ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോററായത്. സ ബീര്‍ 26 പന്തില്‍ മൂന്നു ബൗണ്ടറികളും ഒരു സിക്‌സറും പായിച്ചു. തമീം ഇഖ്ബാല്‍ (15), സൗമ്യ സര്‍ക്കാര്‍ (14), മുഷ്ഫിഖുര്‍ റഹീം (18) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍.

2

ആദ്യ മല്‍സരത്തില്‍ ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരോട് നല്ല തല്ല് വാങ്ങിയ ഇന്ത്യയുടെ യുവ ബൗളിങ് നിര ഗംഭീര തിരിച്ചുവരവാണ് ഈ മല്‍സരത്തില്‍ കാഴ്ചവച്ചത്. ഉദ്ഘാടന മല്‍സരത്തില്‍ ലങ്കയോട് ഇന്ത്യ അഞ്ചു വിക്കറ്റിനു തോറ്റിരുന്നു.

നേരത്തേ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ കളിയില്‍ ലങ്കയോട് തോറ്റ അതേ ടീമിനെ തന്നെ ഇന്ത്യ ഈ മല്‍സരത്തിലും നിലനിര്‍ത്തുകയായിരുന്നു.

ജാക്കിച്ചാന്ദ് പോയി... പകരം ഡൊംഗെല്‍ വന്നു, കലിപ്പടക്കാന്‍ ബ്ലാസ്റ്റേഴ്‌സ് തയ്യാറെടുപ്പ് തുടങ്ങി

കോലിയടക്കം 5 പേര്‍ക്ക് എ പ്ലസ്... വാര്‍ഷിക പ്രതിഫലം 7 കോടി!! ധോണിക്ക് എ ഗ്രേഡ് മാത്രം

സത്യനു പിന്നാലെ ഐഎം വിജയനും വെള്ളിത്തിരയിലേക്ക്... കറുത്ത മുത്താവാന്‍ നിവിന്‍, ചിത്രങ്ങള്‍ വൈറല്‍

Story first published: Thursday, March 8, 2018, 15:39 [IST]
Other articles published on Mar 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍