വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവ തന്നെ ബെസ്റ്റ്... കരിയറിലെ രണ്ട് അവിസ്മരണീയ നിമിഷങ്ങള്‍, ആവര്‍ത്തിക്കുക ദുഷ്‌കരമെന്ന് ധോണി

നിലവില്‍ ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തിരിക്കുകയാണ് അദ്ദേഹം

MS Dhoni picks two best moments from his career | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലാണ് മുന്‍ നായകന്‍ എംഎസ് ധോണിയുടെ സ്ഥാനം. ഇന്ത്യക്കു രണ്ടു ലോകകപ്പുകള്‍ നേടിത്തന്ന ഏക ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ഐസിസിസിയുടെ മൂന്നു പ്രധാനപ്പെട്ട ട്രോഫികളുമേറ്റു വാങ്ങിയ ലോകത്തിലെ ഏക നായകനുമാണ്. ഇന്ത്യക്കൊപ്പം നാട്ടിലും വിദേശത്തുമെല്ലാം നിരവധി അവിസ്മരണീയ വിജയങ്ങള്‍ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ പല റെക്കോര്‍ഡുകളും ധോണി തന്റെ പേരില്‍ കുറിക്കുകയും ചെയ്തിരുന്നു.

മടങ്ങി വരവ് എപ്പോള്‍? മൗനം വെടിഞ്ഞ് ധോണി... അതു വരെ ഒന്നും ചോദിക്കരുത്മടങ്ങി വരവ് എപ്പോള്‍? മൗനം വെടിഞ്ഞ് ധോണി... അതു വരെ ഒന്നും ചോദിക്കരുത്

കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി മല്‍സരരംഗത്തുള്ള അദ്ദേഹം ഇപ്പോള്‍ കരിയറിന്റെ അസ്തമയകാലത്താണ്. നിലവില്‍ ക്രിക്കറ്റില്‍ നിന്നും ചെറിയൊരു ബ്രേക്കെടുത്തിരിക്കുന്ന ധോണി കരിയറിലെ രണ്ട് അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ തിരഞ്ഞെടുത്തിരിക്കുകയാണ്. ഇനിയൊരിക്കല്‍ക്കൂടി ഈ നേട്ടം ആവര്‍ത്തിക്കുക ദുഷ്‌കരമാണെന്നും അദ്ദേഹം പറയുന്നു.

നാട്ടില്‍ ലഭിച്ച സ്വീകരണം

നാട്ടില്‍ ലഭിച്ച സ്വീകരണം

2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം നാട്ടില്‍ മടങ്ങിയെത്തിയപ്പോള്‍ ടീമിനു ലഭിച്ച സ്വീകരണമാണ് ഒരിക്കലും മറക്കാനാഗ്രഹിക്കാത്ത മുഹൂര്‍ത്തങ്ങളിലൊന്നെന്ന് ധോണി പറഞ്ഞു. തുറന്ന ബസ്സിലാണ് ലോകകപ്പുമായി ഞങ്ങള്‍ കാണികളെ അഭിവാദ്യം ചെയ്തത്. മുംബൈയിലെ മറൈന്‍ ഡ്രൈവിലൂടെ ടീം യാത്ര ചെയ്യവെ ആരാധകര്‍ ഇവിടെ തിങ്ങിനിറഞ്ഞിരുന്നു. ഇതോടെ ആകെ ബ്ലോക്കാവുകയും ചെയ്തു.
ടീമിന്റെ നേട്ടത്തില്‍ എല്ലാവരുടയും മുഖത്ത് ചിരി കണ്ടപ്പോള്‍ ഏറെ ആഹ്ലാദം തോന്നി. അവരില്‍ പലര്‍ക്കും ബ്ലോക്ക് കാരണം തങ്ങളുടെ ഫ്‌ളൈറ്റുകള്‍ നഷ്ടമായിരിക്കാം, ചിലര്‍ പ്രധാനപ്പെട്ട ജോലിക്കായി പോവുന്നവരായിരിക്കാം. എന്നിട്ടും അവരെല്ലാം സന്തോഷത്തോടെയാണ് ടീമിനെ വരവേറ്റത്. മറൈന്‍ ഡ്രൈവിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ജനങ്ങള്‍ തിങ്ങി നിറഞ്ഞിരുന്നതായും ഇതു മനസ്സില്‍ നിന്നും മായില്ലെന്നും ധോണി ഓര്‍മിച്ചെടുത്തു.

2011ലെ ലോകകപ്പ് ഫൈനല്‍

2011ലെ ലോകകപ്പ് ഫൈനല്‍

2011ല്‍ നാട്ടില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഫൈനലാണ് കരിയറില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറ്റൊരു മൂഹൂര്‍ത്തമെന്ന് ധോണി പറഞ്ഞു. മുംബൈയിലെ വാംഖഡെ സ്റ്റേഡിയമാണ് ഫൈനലിനു വേദിയായത്. മല്‍സരത്തില്‍ ഇന്ത്യ ജയത്തിലേക്കു നീങ്ങവെ സ്റ്റേഡിയത്തിലെ കാണികള്‍ വന്ദേമാതരമെന്ന് ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരുന്നതായും അദ്ദേഹം വ്യക്തമാക്കി.
ഇന്ത്യക്കു ജയിക്കാന്‍ 15-20 റണ്‍സ് വേണമെന്നിരിക്കെയാണ് കാണികളുടെ ആവേശം ഇരട്ടിയായത്. തുടര്‍ന്ന് വന്ദേമാതരമെന്ന് അവര്‍ വിളിച്ചുകൊണ്ടിരുന്നത് അപ്പോള്‍ ബാറ്റ് ചെയ്യുകയായിരുന്ന തനിക്കു മറക്കാന്‍ കഴിയില്ല. ഈ രണ്ടു മുഹൂര്‍ത്തങ്ങള്‍ ഇനി ആവര്‍ത്തിക്കുക ബുദ്ധിമുട്ടാണെന്നും തന്റെ ഹൃദയത്തോട് ഏറ്റവുമധികം ചേര്‍ന്നു നില്‍ക്കുന്ന രണ്ടു മുഹൂര്‍ത്തങ്ങള്‍ ഇവ തന്നെയാണെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തു

ക്രിക്കറ്റില്‍ നിന്നും ബ്രേക്കെടുത്തു

ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരേയാണ് ഇന്ത്യന്‍ ജഴ്‌സിയില്‍ അവസാനമായി ധോണിയെ കണ്ടത്. ഇന്ത്യക്കൊപ്പം തുടര്‍ച്ചയായി നാലു പരമ്പരകളാണ് 38 കാരനായ ധോണിക്കു നഷ്ടമായത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം കൂടാതെ നാട്ടില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയും അദ്ദേഹം കളിച്ചിരുന്നില്ല.
കൂടാതെ ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ പരമ്പര കളിക്കാനൊരുങ്ങുന്ന ടീമിലും ധോണിയില്ല. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയിലും അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണ്.

Story first published: Thursday, November 28, 2019, 14:00 [IST]
Other articles published on Nov 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X