ആ റെക്കോര്‍ഡും ഇനി മിതാലി രാജിന് സ്വന്തം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് പരമ്പര

Posted By: rajesh mc

നാഗ്പൂര്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം 2-1ന് സ്വന്തമാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിന്റെ 74 റണ്‍സ് പ്രകടനമാണ് ഇന്ത്യയ്ക്ക് പരമ്പര നേടിക്കൊടുത്തത്. നേരത്തെ ഇരു ടീമുകളും ഒന്നുവീതം മത്സരങ്ങള്‍ ജയിച്ചിരുന്നതിനാല്‍ മൂന്നാം മത്സരം നിര്‍ണായകമായിരുന്നു.

ഇംഗ്ലണ്ട് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റിന് 201 റണ്‍സെടുത്തപ്പോള്‍ ഇന്ത്യ 4.4 ഓവര്‍ ബാക്കി നില്‍ക്കെ ലക്ഷ്യം കണ്ടു. 74 റണ്‍സെടുത്ത മിതാലി രാജ് ഏറ്റവും കൂടുതല്‍ അര്‍ദ്ധ സെഞ്ച്വറി നേടുന്ന വനിതാ താരമെന്ന ബഹുമതിയും സ്വന്തമാക്കി. 56 അര്‍ദ്ധ സെഞ്ച്വറികളാണ് മിതാലിക്കുള്ളത്. ഇന്ത്യയ്ക്കു വേണ്ടി സ്മൃതി മന്ദാന 53 റണ്‍സും ദീപ്തി ശര്‍മ 54 റണ്‍സും നേടി.

mithaliraj

ഇംഗ്ലണ്ടിനുവേണ്ടി വിക്കറ്റ് കീപ്പര്‍ അമി ജോണ്‍സ് 94 റണ്‍സ് നേടിയെങ്കിലും കൂട്ടുകെട്ടുണ്ടാക്കാന്‍ കഴിഞ്ഞില്ല. സ്പിന്നര്‍മാന്‍ നിയന്ത്രണത്തോടെ പന്തെറിഞ്ഞതോടെ ഇംഗ്ലണ്ടിന് അടിതെറ്റുകയായിരുന്നു. ജുലന്‍ ഗോസ്വാമി, തീപ്തി ശര്‍മ, രാജേശ്വരി ഗെയ്ക്ക്‌വാദ്, പൂനം യാദവ് എന്നിവര്‍ രണ്ടുവിക്കറ്റുവീതം വീഴ്ത്തി.

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ടീമുകളടങ്ങിയ ത്രിരാഷ്ട്ര ടി20 ടൂര്‍ണമെന്റില്‍ ഇന്ത്യ തോറ്റിരുന്നു. ഒരു മത്സരം മാത്രമാണ് ഇന്ത്യയ്ക്ക് ജയിക്കാനായത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പര വിജയം ഇന്ത്യന്‍ വനിതാ ടീമിന് ആത്മവിശ്വാസമേകുന്നതായി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, April 13, 2018, 8:24 [IST]
Other articles published on Apr 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍