'സമയമുണ്ട്, ആലോചിച്ച് ചെയ്യാം', സിഎസ്‌കെയില്‍ തുടരുമോയെന്നതിനോട് പ്രതികരിച്ച് എംഎസ് ധോണി

ചെന്നൈ: വിമര്‍ശിച്ചവര്‍ക്ക് മുന്നിലൂടെ തലഉയര്‍ത്തി തിരിച്ചുവരാന്‍ ശീലിച്ചവരാണ് സിഎസ്‌കെ ടീം. പല തവണ അവരത് തെളിയിച്ചിട്ടുമുണ്ട്. ഐപിഎല്‍ 2020 സീസണില്‍ പ്ലേ ഓഫ് കാണാതെ പോയതോടെ സിഎസ്‌കെയെ പലരും വിമര്‍ശിച്ചെങ്കിലും 2021ല്‍ കിരീടം നേടിയാണ് ധോണിയും സംഘവും വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. സിഎസ്‌കെയുടെ കിരീട നേട്ടത്തില്‍ ആരാധകര്‍ സന്തോഷവാന്മാരാണെങ്കിലും എംഎസ് ധോണിയെന്ന നായകന്‍ ഇനിയൊരു സീസണില്‍ ടീമിനൊപ്പം ഉണ്ടാവുമോയെന്നാണ് ആരാധകര്‍ ആശങ്കയോടെ ഉറ്റുനോക്കുന്ന കാര്യം.

IND vs NZ T20: കോലിയെ മറികടക്കാന്‍ രോഹിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമിതാIND vs NZ T20: കോലിയെ മറികടക്കാന്‍ രോഹിത്, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമിതാ

2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇനിയൊരു സീസണില്‍ക്കൂടി സിഎസ്‌കെയുടെ നായകനായി കളിക്കുമോ?ഇപ്പോഴിതാ ഈ ചോദ്യത്തിനോട് ധോണി തന്നെ പ്രതികരിച്ചിരിക്കുകയാണ്. ചെന്നൈയില്‍ സിഎസ്‌കെയുടെ കിരീട നേട്ടം ആഘോഷിക്കുന്ന പരിപാടിക്കിടെയാണ് തന്റെ ഭാവിയെക്കുറിച്ച് ധോണി മനസ് തുറന്നത്. സമയമുണ്ടെന്നും ആലോചിച്ച് തീരുമാനമെടുക്കാമെന്നുമാണ് ധോണി പറഞ്ഞത്.

IND vs NZ T20: പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയം തേടി കിവീസ്, മത്സരം കൊല്‍ക്കത്തയില്‍

'ഇനിയും സമയം മുന്നിലുണ്ട്. ആലോചിച്ച് ചെയ്യാം.ഇപ്പോള്‍ നവംബര്‍ മാത്രമാണ് ആയിട്ടുള്ളത്. 2022 ഐപിഎല്‍ ഏപ്രിലിലാണ് നടക്കുന്നത്. രണ്ട് പുതിയ ടീമുകള്‍കൂടി ടൂര്‍ണമെന്റിലേക്ക് വന്നിട്ടുണ്ട്. സിഎസ്‌കെയ്ക്ക് നല്ലതെന്തോ അതാണ് തീരുമാനിക്കുക. അല്ലാതെ ഞാന്‍ ടോപ് ഫോറില്‍ കളിക്കുന്നുണ്ടോ എന്നതിലല്ല കാര്യം. അടുത്ത 10 വര്‍ഷത്തെ ടീമിന്റെ ഭാവി മുന്നില്‍ക്കണ്ടുള്ള തീരുമാനങ്ങളാണ് എടുക്കേണ്ടത്'-ധോണി പറഞ്ഞു.

IND vs NZ T20: 'അടുത്ത ലോകകപ്പിനായി ഇന്ത്യ ഇപ്പോഴേ തയ്യാറെടുക്കുന്നു'- പ്രശംസിച്ച് സഹീര്‍ ഖാന്‍

അവസാന സീസണില്‍ ഭേദപ്പെട്ട ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ ധോണിക്കായിരുന്നു. എന്നാല്‍ ഇനിയൊരു സീസണ്‍ കൂടി കളിക്കുക ധോണിക്ക് പ്രയാസം തന്നെയാവും. 40കാരനായ ധോണിയെ പ്രായം തളര്‍ത്തുന്നുണ്ടെന്നുറപ്പ്. കൂടാതെ മറ്റൊരു ക്രിക്കറ്റിലും കളിക്കാതെ ധോണി ഐപിഎല്ലില്‍ മാത്രം കളിക്കുകയെന്നതും വളരെ പ്രയാസമുള്ള കാര്യമാണ്.

IND vs NZ T20: മൂന്നാം മത്സരത്തില്‍ റുതുരാജും ആവേഷ് ഖാനും കളിക്കുമോ? രോഹിത് ശര്‍മ പറയുന്നു

അതേ സമയം ധോണിയെ നിലനിര്‍ത്തുമെന്ന ഉറച്ച നിലപാടിലാണ് സിഎസ്‌കെ മാനേജ്‌മെന്റ്. അവരത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടുത്ത സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനുണ്ട്. ഡിസംബറില്‍ത്തന്നെ താരലേലം നടന്നേക്കുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അതിന് മുമ്പ് നിലവിലെ ടീമുകള്‍ നാല് താരങ്ങളെ വീതം നിലനിര്‍ത്തേണ്ടതായുണ്ട്. സിഎസ്‌കെ ധോണിയെ നിലനിര്‍ത്തുമെന്ന് പറയുമ്പോഴും ഒരു സീസണില്‍ക്കൂടി ടീമിനൊപ്പം തുടരാനുള്ള ബാല്യം ധോണിക്കുണ്ടോയെന്ന് കണ്ടറിയണം.

IND vs NZ T20: 'ഡിവില്ലിയേഴ്‌സിന്റെ ഉപദേശമാണ് കരിയര്‍ മാറ്റി മറിച്ചത്'- ഹര്‍ഷല്‍ പട്ടേല്‍

യുഎഇയില്‍ നടന്ന ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടവായി ധോണിയും ഉണ്ടായിരുന്നു. ധോണിയുടെ സേവനം ഇന്ത്യക്ക് ഗുണം ചെയ്യുമെന്നാണ് കരുതിയിരുന്നതെങ്കിലും വിപരീത ഫലമാണ് സൃഷ്ടിച്ചത്. ഇത്തവണ സെമി പോലും കാണാതെയാണ് ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്തായത്. ഉപദേഷ്ടവായി പ്രവര്‍ത്തിച്ച ധോണി ഇനി വീണ്ടും കളിക്കാരനായി സിഎസ്‌കെയ്‌ക്കൊപ്പം ഇറങ്ങുമോയെന്നതാണ് കാത്തിരുന്ന് കാണേണ്ടത്.

IND vs NZ T20: റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍, കെ എല്‍ രാഹുലിനും നേട്ടം, എല്ലാം അറിയാം

സിഎസ്‌കെയെന്ന നായകന്റെ മികവാണ് സിഎസ്‌കെയുടെയെല്ലാം. സിഎസ്‌കെയ്ക്ക് ഇത്രയും ആരാധക പിന്തുണ ലഭിക്കുന്നതും ധോണിയുടെ സാന്നിധ്യം കൊണ്ടാണ്. ടീമിനെ നാല് തവണ ഐപിഎല്‍ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായി. നിലവിലെ ചാമ്പ്യന്മാരെന്ന നിലയിലുള്ള സിഎസ്‌കെയില്‍ നിന്ന് ധോണിക്ക് പടിയിറങ്ങാനുള്ള ഏറ്റവും ഉചിതമായ സമയമാണിത്. ടീമിന്റെ ഭാവി മുന്നില്‍ കാണേണ്ട സമയമാണിതെന്ന് അദ്ദേഹം പറയുകയും ചെയ്തിരുന്നു. ഇത് ഇനിയൊരു സീസണില്‍ക്കൂടി ഉണ്ടാകില്ലെന്ന സൂചനയാണ് നല്‍കുന്നത്.

സിഎസ്‌കെയുമായുള്ള ബന്ധം ഒരിക്കലും അവസാനിക്കുന്നതല്ലെന്ന് ധോണി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. വിരമിക്കല്‍ നടത്തിയാലും ഉപദേഷ്ടാവായോ സഹ പരിശീലകനായോ ഏതെങ്കിലും പുതിയ റോളില്‍ ധോണി സിഎസ്‌കെയ്‌ക്കൊപ്പം തുടരുമെന്ന് തന്നെയാണ് അദ്ദേഹം വ്യക്തമാക്കിയത്. എന്തായാലും ധോണി കളിക്കാരനായി തുടരുമോ ഇല്ലെയോ എന്നതില്‍ അധികം വൈകാതെ തന്നെ തീരുമാനമാവും. വിക്കറ്റ് കീപ്പറായി സഞ്ജു സാംസണെ സിഎസ്‌കെ ലക്ഷ്യമിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ ധോണി ഇനിയൊരു സീസണില്‍ ഉണ്ടാവില്ലെന്ന സൂചനയാണ് നല്‍കുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Sunday, November 21, 2021, 9:41 [IST]
Other articles published on Nov 21, 2021

Latest Videos

  + More
  X
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Yes No
  Settings X