IND vs NZ T20: റെക്കോഡുകള്‍ വാരിക്കൂട്ടി ഹിറ്റ്മാന്‍, കെ എല്‍ രാഹുലിനും നേട്ടം, എല്ലാം അറിയാം
റാഞ്ചി: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യിലും ഗംഭീര ജയം നേടി ഇന്ത്യ. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ജയത്തോടെ മൂന്ന് മത്സര ടി20 പരമ്പര 2-0ന് ഇന്ത്യ ഉറപ്പിച്ചു. ഇത്തവണയും ടോസ് ഭാഗ്യം രോഹിത്തിനെ തുണച്ചപ്പോള്‍ ന്യൂസീലന്‍ഡിന് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നു. ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് സന്ദര്‍ശകര്‍ അടിച്ചെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഇന്ത്യ 17.2 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി വിജയ ലക്ഷ്യം മറികടക്കുകയായിരുന്നു.
വെടിക്കെട്ട് തുടക്കം ന്യൂസീലന്‍ഡിന് ലഭിച്ചെങ്കിലും മധ്യനിരയില്‍ റണ്ണൊഴുക്കിനെ പിടിച്ചുനിര്‍ത്തി ഇന്ത്യന്‍ ബൗളര്‍മാര്‍ കളി വരുതിയിലാക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തിനിറങ്ങിയ ഹര്‍ഷല്‍ പട്ടേല്‍ പ്രതീക്ഷ തെറ്റിച്ചില്ല. നാല് ഓവറില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്. കളിയിലെ താരമായതും ഹര്‍ഷലാണ്. ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹാര്‍, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ എന്നിവരെല്ലാം ഓരോ വിക്കറ്റുകള്‍ വീഴ്ത്തി.

ബാറ്റിങ്ങില്‍ പതിവ് പോലെ രോഹിത് ശര്‍മ-കെ എല്‍ രാഹുല്‍ കൂട്ടുകെട്ടാണ് ഇന്ത്യക്ക് കരുത്തായത്. രാഹുല്‍ 65 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്‌കോററായപ്പോള്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ 55 റണ്‍സും നേടി. വെങ്കടേഷ് അയ്യര്‍ (12), റിഷഭ് പന്ത് (12) എന്നിവര്‍ പുറത്താവാതെ നിന്നു. സൂര്യകുമാര്‍ യാദവ് ഒരു റണ്‍സെടുത്ത് പുറത്തായി. മത്സരത്തില്‍ നിരവധി റെക്കോഡുകളാണ് പിറന്നിട്ടുള്ളത്. അത് എന്തൊക്കെയാണെന്ന് നോക്കാം.
ഇക്കഴിഞ്ഞ ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ് നേടിയ ബൗളറാണ് ഹര്‍ഷല്‍ പട്ടേല്‍. ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തോടെ ഈ നേട്ടത്തിലെത്തിയ ഹര്‍ഷല്‍ പട്ടേലിന് റാഞ്ചിയില്‍ അരങ്ങേറ്റം ലഭിക്കുകയായിരുന്നു. മുഹമ്മദ് സിറാജിന് പരിക്കേറ്റതോടെയാണ് ഹര്‍ഷലിന് അവസരം ലഭിച്ചത്. 30ാം വയസിലാണ് ഹര്‍ഷലിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റത്തിന് അവസരം ലഭിക്കുന്നത്. ടി20യില്‍ ഇന്ത്യക്കായി അരങ്ങേറ്റം നടത്തുന്ന പ്രായം കൂടിയ ആറാമത്തെ താരമാണ് ഹര്‍ഷല്‍ പട്ടേല്‍.

മാര്‍ട്ടിന്‍ ഗപ്റ്റിലിന്റെ ഈ വര്‍ഷത്തെ ടി20 റണ്‍സ് 627 റണ്‍സാണ്. ആദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷം ഒരു ന്യൂസീലന്‍ഡ് താരം 600 റണ്‍സില്‍ കൂടുതല്‍ നേടുന്നത്. റാഞ്ചിയില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 31 റണ്‍സാണ് ഗപ്റ്റില്‍ നേടിയത്. ഇതോടെ ടി20 ഓപ്പണറായി 150 സിക്‌സുകള്‍ പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമാവാന്‍ ഗപ്റ്റിലിനായി.
രോഹിത് ശര്‍മ ഓപ്പണറായുള്ള 244ാമത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു ഇന്ത്യ. കൂടുതല്‍ മത്സരങ്ങളില്‍ ഓപ്പണറായ ഇന്ത്യക്കാരില്‍ നാലാം സ്ഥാനത്താണ് അദ്ദേഹം. ടി20യില്‍ ഇത് 13ാം തവണയാണ് രോഹിത്തും രാഹുലും ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ഏറ്റവും കൂടുതല്‍ ടി20 അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിച്ചവരില്‍ കെവിന്‍ ഒബ്രെയ്ന്‍-പോള്‍ സ്റ്റിര്‍ലിങ്ങിനെ മറികടന്ന് ഇന്ത്യന്‍ കൂട്ടുകെട്ട് തലപ്പത്തെത്തി. കൂടാതെ അവസാന അഞ്ച് ടി20യിലും ഓപ്പണിങ്ങില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ഇവര്‍ക്കായി. ഈ വര്‍ഷം ഈ കൂട്ടുകെട്ട് ഇത് അഞ്ചാം തവണയാണ് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കുന്നത്. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ താരകൂട്ടുകെട്ടാണിത്.

കെ എല്‍ രാഹുല്‍ അവസാന അഞ്ച് ടി20യില്‍ നിന്ന് നേടുന്ന നാലാമത്തെ അര്‍ധ സെഞ്ച്വറിയാണിത്. ടി20യില്‍ ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന താരമായി രാഹുല്‍ മാറിയിരിക്കുകയാണ്. ടി20യില്‍ കൂടുതല്‍ തവണ 50 പ്ലസ് സ്‌കോര്‍ നേടുന്നവരില്‍ വിരാട് കോലിക്കൊപ്പമെത്താന്‍ രോഹിത്തിനായി. രണ്ട് പേരും 29 തവണ ഈ നേട്ടത്തിലെത്തിയിട്ടുണ്ട്.
മാര്‍ട്ടിന്‍ ഗപ്റ്റില്‍ വിരാട് കോലിയെ മറികടന്ന് അന്താരാഷ്ട്ര ടി20യിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്തെത്തി. 3248 റണ്‍സാണ് ഗപ്റ്റിലിന്റെ പേരിലുള്ളത്. കോലിയുടെ പേരില്‍ 3227 റണ്‍സും. ഈ പരമ്പരയില്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications