മൂന്നാം ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു, മൂന്നിന് 131... ഇന്ത്യയ്ക്കൊപ്പം എത്താൻ ഇനിയും 405 റൺസ് കൂടി!

Posted By:

ദില്ലി: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ശ്രീലങ്ക പൊരുതുന്നു. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 536നെതിരെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ ശ്രീലങ്ക മൂന്ന് വിക്കറ്റിന് 131 എന്ന നിലയിലാണ്. 7 വിക്കറ്റ് ശേഷിക്കെ ഇന്ത്യയെക്കാൾ 405 റൺസ് പിന്നിലാണ് ശ്രീലങ്ക. ഇന്നിംഗ്സിന്റെ ഒന്നാം പന്തിൽ വിക്കറ്റ് നഷ്ടമായ ലങ്ക മാത്യൂസ് (57 നോട്ടൗട്ട്) കരുണരത്നെ (42) ദിനേശ് ചാന്ദിമൽ (25 നോട്ടൗട്ട്) എന്നിവരുടെ മികവിലാണ് മാന്യമായ രീതിയിൽ രണ്ടാം ദിവസം അവസാനിപ്പിച്ചത്.

kohli-

നേരത്തെ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ഡബിൾ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ ഒന്നാം ഇന്നിംഗ്സ് സ്കോറിലെത്തിയത്. വിരാട് കോലിയുടെ കരിയറിലെ ആറാമത്തെ ഡബിൾ സെഞ്ചുറിയാണിത്. ഫിറോസ് ഷാ കോട്ലയിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ച ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 536 റൺസെടുത്ത് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. രോഹിത് ശർമ അർധസെഞ്ചുറിയടിച്ചു.

കരിയറിലെ ആറാമത്തെ ഇരട്ട സെഞ്ചുറിയാണ് കോലി ദില്ലിയിൽ അടിച്ചത്. 17 മാസത്തിനിടെയാണ് കോലി ഈ ആറ് ഇരട്ട സെഞ്ചുറികളും അടിച്ചത് എന്നതാണ് ഇതിൽ ഏറ്റവും ശ്രദ്ധേയം. ആറ് ഇരട്ടസെഞ്ചുറികൾ അടിക്കുന്ന ആദ്യ ക്യാപ്റ്റൻ എന്ന റെക്കോർഡും കോലിയുടെ പേരിലായി. കഴിഞ്ഞില്ല, കോലിയുടെ തുടർച്ചയായ രണ്ടാം ഇരട്ടസെഞ്ചുറിയാണിത്. നാഗ്പൂര്‍ ടെസ്റ്റിലും കോലി ഇരട്ടസെഞ്ചുറിയടിച്ചിരുന്നു.

Story first published: Sunday, December 3, 2017, 11:02 [IST]
Other articles published on Dec 3, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍