മൂന്നാം ട്വന്‍റി 20യില്‍ 6 റണ്‍സ് വിജയം.. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് പരന്പര (2-1)!

Posted By:

തിരുവനന്തപുരം: മൂന്നാം ട്വന്‍റി 20 മത്സരത്തില്‍ ഇന്ത്യയ്ക്ക് ജയം. 6 റണ്‍സിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ആവേശകരമായ മത്സരത്തില്‍ ജയിച്ച് ഇന്ത്യ പരന്പര സ്വന്തമാക്കി. പരന്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയും ന്യൂസിലന്‍ഡും ഓരോന്ന് വീതം ജയിച്ചിരുന്നു. ദില്ലിയില്‍ നടന്ന ഒന്നാം മത്സരം ഇന്ത്യയും കാണ്‍പൂരിലെ രണ്ടാം മത്സരം ന്യൂസിലന്‍ഡും ജയിച്ചു.

ജയിക്കാന്‍ 68 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനെ തുടക്കം മുതല്‍ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ പിടിച്ചുനിര്‍ത്തിയത്. 17 റണ്‍സെടുത്ത ഗ്രാന്‍ഡ് ഹോമാണ് ന്യൂസിലന്‍ഡിന്‍റെ ടോപ് സ്കോറര്‍. ഗ്ലെന്‍ ഫിലിപ്സ് 11 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ഭുമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി.

bumra

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടോവറില്‍ 5 വിക്കറ്റിന് 67 റണ്‍സെടുത്തു. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹര്‍ദീക് പാണ്ഡ്യ 14ഉം ക്യാപ്റ്റന്‍ വിരാട് കോലി 13ഉം റണ്‍സെടുത്തു. ധവാന്‍ 6, രോഹിത് 8, ശ്രേയസ് അയ്യര്‍ 6 എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് സ്കോറര്‍മാര്‍. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തിയും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

Story first published: Tuesday, November 7, 2017, 21:30 [IST]
Other articles published on Nov 7, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍