വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോര്‍ഡ്‌സിലെ നാണംകെട്ട തോല്‍വിയുടെ കാരണമെന്ത്?; വിരാട് കോലി തുറന്നു പറയുന്നു

ലോര്‍ഡ്‌സിലെ തോല്‍വിക്ക് കാരണമിത്, കോലി പറയുന്നു

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഇന്നിങ്‌സ് തോല്‍വി ഏറ്റുവാങ്ങിയിട്ടും ന്യായീകരണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഞങ്ങള്‍ നന്നായി കളിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ ജയം ഒപ്പമുണ്ടായില്ലെന്നുമാണ് മത്സരശേഷമുള്ള പ്രതികരണത്തില്‍ കോലി പറഞ്ഞത്. കളിക്കാരെ കുറ്റപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

<strong>റഷ്യയില്‍ കൈവിട്ടത് മെസ്സി ബാഴ്‌സയില്‍ നേടി... 33ാം കിരീടം, കുറിച്ചത് പുതിയ റെക്കോഡ്</strong>റഷ്യയില്‍ കൈവിട്ടത് മെസ്സി ബാഴ്‌സയില്‍ നേടി... 33ാം കിരീടം, കുറിച്ചത് പുതിയ റെക്കോഡ്

ആദ്യ മത്സരത്തില്‍ ജയിക്കാവുള്ള കളിയാണ് ഇന്ത്യ കൈവിട്ടതെങ്കില്‍ ലോര്‍ഡ്‌സില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നിലയ്ക്കു നിര്‍ത്തിയില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ആധിപത്യം സ്ഥാപിച്ച അവര്‍ ഒരു ഇന്നിങ്‌സിനും 159 റണ്‍സിനുമാണ് ഇന്ത്യയെ തകര്‍ത്തുവിട്ടത്. രണ്ടിന്നിങ്‌സുകളിലും ബൗളിങ്ങില്‍ ഇംഗ്ലീഷ് താരങ്ങള്‍ മികച്ചുനിന്നു.

അവസരങ്ങള്‍ക്കായി കൂടുതല്‍ നന്നാവേണ്ടതുണ്ട്

അവസരങ്ങള്‍ക്കായി കൂടുതല്‍ നന്നാവേണ്ടതുണ്ട്

മൂന്നാം ടെസ്റ്റിന് മുന്‍പായി മാനസികമായി കരുത്തുനേടണമെന്ന് ക്യാപ്റ്റന്‍ സഹകളിക്കാരെ ഉപദേശിച്ചു. ഞങ്ങള്‍ നല്ല ക്രിക്കറ്റ് കളിച്ചില്ല. എന്നാല്‍, നന്നായി ബൗള്‍ ചെയ്തു. ഫീല്‍ഡില്‍ അധികം ചാന്‍സുകള്‍ തങ്ങള്‍ക്ക് ലഭിച്ചില്ല. ബൗളിങ്ങിലും ബാറ്റിങ്ങിലും കൂടുതല്‍ നന്നാവേണ്ടതായിരുന്നെന്നും കോലി പറഞ്ഞു.

വണ്‍ മാന്‍ ആര്‍മി

വണ്‍ മാന്‍ ആര്‍മി

വണ്‍ മാന്‍ ആര്‍മി എന്ന ആരോപണത്തെ വിരാട് നിഷേധിച്ചു. ടീമിന്റെ പ്രകടനമാണ് ജയവും തോല്‍വിയും നിശ്ചയിക്കുന്നത്. തങ്ങള്‍ എന്താണ് ചെയ്യുന്നതെങ്കിലും അത് ഉത്തരവാദിത്വമാണ്. തെറ്റുകള്‍ മറച്ചുവെക്കുന്നില്ല. അത് പരിശോധിക്കുകയും അത്തരം തെറ്റുകള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് കോലി പറഞ്ഞു.

അടുത്ത മത്സരത്തില്‍ ജയം ലക്ഷ്യം

അടുത്ത മത്സരത്തില്‍ ജയം ലക്ഷ്യം

ടെന്റ് ബ്രിഡ്ജില്‍ നടക്കാനിരിക്കുന്ന ടെസ്റ്റ് ജയിച്ച് 2-1 എന്ന നിലയില്‍ പരമ്പര എത്തിക്കാനാണ് ഇനിയുള്ള ശ്രമം. ഇംഗ്ലണ്ടിനെ പോലുള്ള ഒരു ടീമിനെതിരെ അവരുടെ മൈതാനത്ത് കളിക്കുന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്. അവര്‍ അവരുടെ ഭാഗം നന്നായി കളിച്ചിട്ടുണ്ട്. അവരെ അഭിനന്ദിക്കുന്നതായും വിരാട് പറഞ്ഞു.

മാനസികമായ കരുത്തുനേടണം

മാനസികമായ കരുത്തുനേടണം

കളിയില്‍ മാനസികമായ കരുത്തുനേടല്‍ പ്രധാനമാണെന്ന് ക്യാപ്റ്റന്‍ ചൂണ്ടിക്കാട്ടി. എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ഓരോരുത്തരുടെയും മനസിലുണ്ടാകണം. ടീമിനുവേണ്ടി താന്‍ കളിക്കേണ്ടതുണ്ടെന്നും സ്വയം പറയണം. മാനസികമായ കരുത്തുനേടിയാല്‍ ഏത് പ്രതികൂലസ്ഥിതിയെയും നേരിടാന്‍ കഴിയും. അടുത്ത മത്സരത്തിനുമുണ്ട് അതിനാണ് ശ്രമമെന്നും വിരാട് പറഞ്ഞു.

Story first published: Monday, August 13, 2018, 12:05 [IST]
Other articles published on Aug 13, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X