വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഏഷ്യാ കപ്പ്: ജഡേജ എറിഞ്ഞിട്ടു, ഹിറ്റ്മാന്‍ തല്ലിച്ചതച്ചു... ബംഗ്ലാ കടുവകള്‍ വിരണ്ടോടി, മിന്നും ജയം

ഏഴു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്

By Manu D
ബംഗ്ലാദേശിനെ തോൽപ്പിച്ച് ഇന്ത്യയുടെ ജയം | Oneindia Malayalam

1
44052

ദുബായ്: ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോറില്‍ നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ തകര്‍പ്പന്‍ ജയത്തോടെ തുടങ്ങി. തുടര്‍ച്ചയായ രണ്ടാമത്തെ കളിയിലും എതിരാളികളെ ഇന്ത്യ നിഷ്പ്രഭരാക്കി. ബംഗ്ലാദേശിനെ ഏഴു വിക്കറ്റിനാണ് ഇന്ത്യ കെട്ടുകെട്ടിച്ചത്. തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്താനെ ഇന്ത്യ എട്ടു വിക്കറ്റിനു നിസ്സഹായരാക്കിയിരുന്നു. തകര്‍പ്പന്‍ പ്രകടനവുമായി ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ് ആഘോഷിച്ച ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ ബൗളിങിലും ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങിലും കത്തിക്കയറിയപ്പോള്‍ കടുവാക്കൂട്ടം വിരണ്ടോടി.

1

ടോസിനു ശേഷം ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. അഞ്ചു പന്ത് ബാക്കിനില്‍ക്കെ ബംഗ്ലാദേശിനെ 173 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. മറുപടിയില്‍ രോഹിത് (83*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 36.2 ഓവറില്‍ മൂന്നു വിക്കറ്റിന് ഇന്ത്യ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. 104 പന്തുകളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്. എംഎസ് ധോണി (33), ശിഖര്‍ ധവാന്‍ (40), അമ്പാട്ടി റായുഡു (13) എന്നിവരെയാണ് ഇന്ത്യക്കു നഷ്ടമായത്.

നേരത്തേ നാലു വിക്കറ്റെടുത്ത ജഡേജയ്ക്കു മുന്നില്‍ ബംഗ്ലാദേശിന് ചുവടുപിഴയ്ക്കുകയായിരുന്നു. 10 ഓവറില്‍ 29 റണ്‍സ് വഴങ്ങിയാണ് ജഡേജ നാലു വിക്കറ്റ് പോക്കറ്റിലാക്കിയത്. ബംഗ്ലാ നിരയില്‍ ഒരാള്‍ പോലും ഫിഫ്റ്റി തികച്ചില്ല. വാലറ്റത്ത് 46 റണ്‍സെടുത്ത മെഹ്ദി ഹസനാണ് ബംഗ്ലാദേശിന്റെ ടോപ്‌സ്‌കോറര്‍. 50 പന്തില്‍ രണ്ടു വീതം ബൗണ്ടറികളും സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ മഷ്‌റഫെ 26 റണ്‍സ് നേടിയപ്പോള്‍ മഹമ്മൂദുള്ള 25 റണ്‍സിന് പുറത്തായി. മുഷ്ഫിഖുര്‍ റഹീമാണ് (21) 20നു മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ജഡേജയ്ക്കു മികച്ച പിന്തുണയേകി.

2

ഒരിടവേളയ്ക്കു ശേഷം ഏകദിന ടീമില്‍ തിരിച്ചെത്തിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയാണ് ഇന്ത്യ ഇറങ്ങിയത്. പാകിസ്താനെതിരായ കഴിഞ്ഞ കളിക്കിടെ പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറിയ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കു പകരമാണ് ജഡേജയെ ടീമിലേക്കു തിരികെ വിളിച്ചത്. എന്നാല്‍ അഫ്ഗാനിസ്താനോട് പരാജയപ്പെട്ട കഴിഞ്ഞ മല്‍സരത്തില്‍ വിശ്രമം അനുവദിക്കപ്പെട്ട മുഷ്ഫിഖുര്‍ റഹീം, മുസ്തഫിസുര്‍ റഹ്മാന്‍ എന്നിവര്‍ ബംഗ്ലാ നിരയില്‍ തിരിച്ചെത്തി. മൊമിനുല്‍, അബു ഹൈദര്‍ എന്നിവരാണ് പുറത്തായത്.

Sep 21, 2018, 11:45 pm IST

ഇന്ത്യക്കു ജയം. 37ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ ഷാക്വിബിനെതിരേ സിംഗിളെടുത്ത് കാര്‍ത്തികാണ് ജയം പൂര്‍ത്തിയാക്കിയത്.

Sep 21, 2018, 11:43 pm IST

ധോണി (33) പുറത്ത്. സിക്‌സറിലൂടെ ഇന്ത്യയുടെ വിജയറണ്‍സ് നേടാന്‍ ശ്രമിച്ച ധോണിയെ മൊര്‍ത്താസയുടെ ബൗളിങില്‍ മിതുന്‍ പിടികൂടി. ഇന്ത്യ 35.3 ഓവറില്‍ മൂന്നിന് 170

Sep 21, 2018, 11:24 pm IST

ഇന്ത്യ അതിവേഗം ജയത്തിലേക്ക് മുന്നേറുന്നു. 32ാം ഓവറില്‍ സ്‌കോര്‍ 150 കടന്നു. രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ 159 റണ്‍സിലെത്തി. രോഹിത്തും (77*), എംഎസ് ധോണിയും (27*) ക്രീസില്‍. ജയിക്കാന്‍ ഇനി ഇന്ത്യക്കു വേണ്ടത് വെറും 15 റണ്‍സ്

Sep 21, 2018, 10:58 pm IST

റായുഡു പുറത്ത്. റുബെലിന്റെ ബൗളിങില്‍ റായുഡു (13) വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖുറിനു ക്യാച്ച് നല്‍കുകയായിരുന്നു. അംപയര്‍ ആദ്യം ഔട്ട് നല്‍കിയില്ല. എന്നാല്‍ ബംഗ്ലാദേശ് തീരുമാനം റിവ്യു ചെയ്തതോടെ റായുഡു ഔട്ടാണെന്ന് തേര്‍ഡ് അംപയര്‍ വിധിച്ചു. ഇന്ത്യ 24 ഓവര്‍ കഴിഞ്ഞപ്പോള്‍ രണ്ടിന് 106

Sep 21, 2018, 10:43 pm IST

രോഹിത്തിന് തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റി. സിക്‌സറിലൂടെയാണ് താരം 50 തികച്ചത്. ഇന്ത്യയുടെ സ്‌കോര്‍ 100 കടന്നു. 23 ഓവര്‍ കഴിഞ്ഞപ്പോള്‍ ഒന്നിന് 105. രോഹിത് (51*), റായുഡു (13*) ക്രീസില്‍.

Sep 21, 2018, 10:14 pm IST

ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. ടീം സ്‌കോര്‍ 61ല്‍ നില്‍ക്കെ ധവാനെ (40) വിക്കറ്റിനു മുന്നില്‍ കുരുക്കി ഷാക്വിബാണ് ബംഗ്ലാദേശിന് ബ്രേക്ത്രൂ നല്‍കിയത്. 15 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒന്നിന് 64. രോഹിത്തിനൊപ്പം (22*) റായുഡു (2*) ക്രീസില്‍

Sep 21, 2018, 9:55 pm IST

ഇന്ത്യ 50 റണ്‍സ് തികച്ചു. 10 ഓവര്‍ കഴിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 51 റണ്‍സ്. ധവാന്‍ (35*), രോഹിത് (16*) ക്രീസില്‍. മുഴുവന്‍ വിക്കറ്റുകളും കൈയിലിരിക്കെ ഇന്ത്യക്കു ജയിക്കാന്‍ 123 റണ്‍സ് മാത്രം മതി

Sep 21, 2018, 9:38 pm IST

അഞ്ചോവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 27 റണ്‍സ്. ധവാനും (19*) രോഹിത്തും (8*) ക്രീസില്‍.

Sep 21, 2018, 9:25 pm IST

ഇന്ത്യ റണ്‍ ചേസ് തുടങ്ങി. രണ്ടോവര്‍ കഴിഞ്ഞപ്പോള്‍ വിക്കറ്റ് പോവാതെ ഏഴ് റണ്‍സ്. രോഹിത് (5*), ധവാന്‍ (2*) ക്രീസില്‍

Sep 21, 2018, 8:50 pm IST

ബംഗ്ലാദേശ് 173ന് പുറത്ത്. മുസ്തഫിസുറിനെ പുറത്താക്കി ബുംറയാണ് ബംഗ്ലാ ഇന്നിങ്‌സിന് തിരശീലയിട്ടത്

Sep 21, 2018, 8:30 pm IST

ബംഗ്ലാദേശിന്റെ ഒമ്പതാമത്തെ വിക്കറ്റും പിഴുതു. മികച്ച ഫോമില്‍ കളിച്ച് ടീമിനെ 150 കടക്കാന്‍ സഹായിച്ച മെഹ്ദി ഹസനെ 48ാം ഓവറിലെ രണ്ടാമത്തെ പന്തില്‍ ബുംറ ഡീപ്പ് മിഡ് വിക്കറ്റില്‍ ധവാന് സമ്മാനിക്കുകയായിരുന്നു. ബംഗ്ലാദേശ് ഒമ്പതിന് 169

Sep 21, 2018, 8:25 pm IST

47ാം ഓവറില്‍ ഭുവിക്കെതിരെ ബംഗ്ലാ ക്യാപ്റ്റര്‍ മൊര്‍ത്താസയുടെ തുടര്‍ച്ചയായ രണ്ടു സിക്‌സറുകള്‍. എന്നാല്‍ മൂന്നാമത്തെ പന്തില്‍ മൊര്‍ത്താസയെ(26) ബുംറയുടെ കൈകളിലെത്തിച്ച് ഭുവിയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ഫൈനല്‍ ലെഗില്‍ അനായാസ ക്യാച്ചാണ് മൊര്‍ത്താസ നല്‍കിയത്. ബംഗ്ലാദേശ് 46.3 ഓവറില്‍ എട്ടിന് 167

Sep 21, 2018, 7:48 pm IST

38 ഓവര്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് ഏഴിന് 120. മെഹ്ദി (15*), മഷ്‌റഫെ (4*) ക്രീസില്‍

Sep 21, 2018, 7:30 pm IST

ജഡേജയിലൂടെ ഇന്ത്യ ഒരിക്കല്‍ക്കൂടി ബംഗ്ലാദേശിനെ സമ്മര്‍ദ്ദിലാക്കി. മൊസാദെഖിനെ ജഡേജ ധോണിയുടെ ഗ്ലൗസുകളിലൊതുക്കി. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച താരത്തിന് പിഴയ്ക്കുകയായിരുന്നു. കളിയില്‍ ജഡേജയുടെ നാലാം വിക്കറ്റാണിത്. ബംഗ്ലാദേശ് ഏഴിന് 101

Sep 21, 2018, 7:26 pm IST

ബംഗ്ലാദേശിന്റെ ആറാം വിക്കറ്റും ഇന്ത്യ സ്വന്തമാക്കി. 25 റണ്‍സെടുത്ത മഹമ്മൂദുള്ള ഭുവനേശ്വര്‍ വിക്കറ്റിനു മുന്നില്‍ കുരുക്കി. 33 ഓവറില്‍ ബംഗ്ലാദേശ് ആറിന് 101. മൊസാദെഖ് (12*), മഷ്‌റഫെ മൊര്‍ത്താസ (0)

Sep 21, 2018, 7:07 pm IST

ഇന്ത്യയുടെ മൂര്‍ച്ചയേറിയ ബൗളിങിനു മുന്നില്‍ റണ്ണെടുക്കാനാവാതെ ബംഗ്ലാ കടുവകള്‍ പതറുന്നു. 28 ഓവര്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് അഞ്ചു വിക്കറ്റിന് 84. മഹമ്മൂദുള്ള (13*), മൊസാദഖ് (7*) ക്രീസില്‍.

Sep 21, 2018, 6:43 pm IST

22 ഓവര്‍ കഴിയുമ്പോള്‍ ബംഗ്ലാദേശ് അഞ്ചിന് 74 റണ്‍സ്. മഹമ്മൂദുള്ള (9*), മൊസാദെഖ് ഹുസൈന്‍ (1*) ക്രീസില്‍. കഴിഞ്ഞ അഞ്ചോവറില്‍ വെറും ഒമ്പത് റണ്‍സാണ് അവര്‍ക്കു നേടാനായത്. ഒരു വിക്കറ്റും നഷ്ടമായി

Sep 21, 2018, 6:31 pm IST

ഇന്ത്യ അഞ്ചാം വിക്കറ്റും നേടി. ജഡേജയാണ് കളിയില്‍ തന്റെ മൂന്നാം വിക്കറ്റും പോക്കറ്റിലാക്കിയത്. മുന്‍ നായകനും വെടിക്കെട്ട് താരവുമായ മുഷ്ഫിഖുര്‍ റഹീമിനെ (21) ജഡേജ ഷോര്‍ട്ട് തേര്‍ഡ്മാനില്‍ ചഹലിനു സമ്മാനിച്ചു. 18 ഓവര്‍ കഴിഞ്ഞപ്പോള്‍ ബംഗ്ലാദേശ് 5ന് 65

Sep 21, 2018, 6:18 pm IST

ജഡേജയ്ക്കു വീണ്ടും വിക്കറ്റ്. ബംഗ്ലാദേശിന് നാലാം വിക്കറ്റും നഷ്ടം. മിതുനിനെ (9) ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കി. 15.4 ഓവറില്‍ ബംഗ്ലാദേശ് 4ന് 60

Sep 21, 2018, 6:11 pm IST

15 ഓവര്‍ കഴിയുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 59. മുഷ്ഫിഖുര്‍ (16*), മിതുന്‍ (9*)

Sep 21, 2018, 5:54 pm IST

അപകടകാരിയായ ഷാക്വിബ് (17) പുറത്ത്. ജഡേജയാണ് തന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ ഷാക്വിബിനെ മടക്കിയത്. മൂന്നാം പന്തില്‍ സ്‌ക്വയര്‍ ലെഗ്ഗിലൂടെ ബൗണ്ടറി പായിച്ച ഷാക്വിബ് തൊട്ടടുത്ത പന്തിലും സമാനമായ ഷോട്ടിനു ശ്രമിച്ചപ്പോള്‍ ധവാന്‍ അനായാസം പിടികൂടി. 10 ഓവര്‍ കഴിയുമ്പോള്‍ ബംഗ്ലാദേശ് മൂന്നിന് 44

Sep 21, 2018, 5:27 pm IST

തൊട്ടടുത്ത ഓവറിലെ ആദ്യ പന്തില്‍ ഇന്ത്യ രണ്ടാം വിക്കറ്റും പിഴുതു. ഓപ്പണര്‍ ലിറ്റണാണ് (7) ബുംറയുടെ ബൗളിങില്‍ സ്ലിപ്പില്‍ ധവാന് ക്യാച്ച് നല്‍കിയത്‌

Sep 21, 2018, 5:25 pm IST

അഞ്ചോവരില്‍ ബംഗ്ലാദേശ് ഒന്നിന് 16. നസ്മുല്‍ (7*), ഷാക്വിബ് (0*)

Sep 21, 2018, 5:23 pm IST

ഭുവനേശ്വറിലൂടെ ഇന്ത്യക്ക് ആദ്യ ബ്രേക്ത്രൂ. ലിറ്റണ്‍ ദാസിനെയാണ് (7) ഇന്ത്യ തിരിച്ചയച്ചത്. ഭുവിയുടെ ഷോര്‍ട്ട് ബോളില്‍ വമ്പനടിക്കു ശ്രമിച്ച ലിറ്റണിനെ ബാക്ക്‌വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ റണ്ണിങ് ക്യാച്ചിലൂടെ കേദാര്‍ ജാദവ് പിയിലൊതുക്കി

Sep 21, 2018, 5:14 pm IST

ബംഗ്ലാദേശിന് പതിഞ്ഞ തുടക്കം. മൂന്നോവര്‍ കഴിയുമ്പോള്‍ വിക്കറ്റ് പോവാതെ ഏഴ് റണ്‍സ്. നസ്മുല്‍ (2*), ലിറ്റണ്‍ (3*)

Sep 21, 2018, 4:52 pm IST

ഇരു ക്യാപ്റ്റന്‍മാരും ടോസിനിടെ

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക്, എംഎസ് ധോണി, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍.
ബംഗ്ലാദേശ്- മഷ്‌റഫെ മൊര്‍ത്തസ, ലിറ്റണ്‍ ദാസ്, നസ്മുല്‍ ഹുസൈന്‍, ഷാക്വിബുല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിതുന്‍, മഹമ്മൂദുള്ള, മൊസാദഖ് ഹുസൈന്‍, മെഹ്ദി ഹസന്‍, റൂബെല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍.

Story first published: Friday, September 21, 2018, 23:52 [IST]
Other articles published on Sep 21, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X