വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവിശ്വസനീയം ആശിഷ് നെഹ്റ‍.. നെഹ്റാജി അരങ്ങേറുന്ന കാലത്ത് 'ക്യാപ്റ്റന്‍' കോലിക്ക് വെറും 10 വയസ്സ്!!

By Muralidharan

സ്കൂള്‍ കുട്ടിയായ വിരാട് കോലിക്ക് അവാര്‍ഡ് കൊടുക്കുന്ന ക്രിക്കറ്റ് താരം ആശിഷ് നെഹ്റയുടെ ചിത്രം കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ വിരാട് കോലിയുടെ കീഴില്‍ ഇന്ത്യന്‍ ടീമില്‍ കളിക്കാന്‍ ഒരുങ്ങുകയാണ് ആശിഷ് നെഹ്റ. ആ സ്കൂള്‍ കുട്ടി വളര്‍ന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയപ്പോഴും നെഹ്റയ്ക്ക് ഒരു മാറ്റവും ഇല്ല. നെഹ്റ ഇപ്പോഴും ഇന്ത്യന്‍ താരം തന്നെ.

കഴിഞ്ഞില്ല, വീരേന്ദര്‍ സേവാഗിന്‍റെ വാക്കുകള്‍ കടമെടുത്താല്‍ വിരാട് കോലിയുടെ അത്രയും ഫിറ്റാണത്രെ ആശിഷ് നെഹ്റ. നെഹ്റയുടെ ഇപ്പോഴത്തെ വയസ്സെത്രയാണ് എന്നറിയാമോ? 39. യുവരാജ് സിംഗിനെയും സുരേഷ് റെയ്നയെയും തഴഞ്ഞാണ് ഓസ്ട്രേലിയയ്ക്കെതിരെയുള്ള ട്വന്‍റി 20 പരന്പരയ്ക്ക് ആശിഷ് നെഹ്റയെ തിരിച്ചുവിളിച്ചത്.

നെഹ്റയും കോലിയും

നെഹ്റയും കോലിയും

ഏപ്രില്‍ 29ന് ദില്ലിയിലാണ് ആശിഷ് നെഹ്റ ജനിച്ചത്. 1999ല്‍ ശ്രീലങ്കയ്ക്കെതിരെ നെഹ്റ അരങ്ങേറുന്പോള്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട് കോലിക്ക് വെറും 10 വയസ്സാണ് പ്രായം. വിരാട് കോലിയുടെയും നാട് ദില്ലി തന്നെ. അങ്ങനെയാണ് സ്കൂള്‍ ക്രിക്കറ്ററായ കോലിക്ക് അവാര്‍ഡ് കൊടുക്കാന്‍ ഇന്ത്യന്‍ താരമായ നെഹ്റ എത്തുന്നത്.

നെഹ്റ ടെസ്റ്റ് ക്രിക്കറ്റില്‍

നെഹ്റ ടെസ്റ്റ് ക്രിക്കറ്റില്‍

നിരന്തരം പരിക്കുകള്‍ വേട്ടയാടിയ നെഹ്റയ്ക്ക് വെറും 5 വര്‍ഷം മാത്രമേ ടെസ്റ്റ് കളിക്കാന്‍ കഴിഞ്‍‍ഞുള്ളൂ. 17 ടെസ്റ്റില്‍ 44 വക്കറ്റുകളുമായി നെഹ്റ 2004 ല്‍ കളി നിര്‍ത്തി. 72 റണ്‍സിന് 4 വിക്കറ്റാണ് മികച്ച പ്രകടനം. റാവല്‍പിണ്ടിയില്‍ പാകിസ്താനെതിരെ ആയിരുന്നു നെഹ്റയുടെ അവസാന ടെസ്റ്റ്.

ഏകദിനത്തില്‍ മെച്ചം

ഏകദിനത്തില്‍ മെച്ചം

ഏകദിനത്തില്‍ പക്ഷേ നെഹ്റ പത്ത് വര്‍ഷം കളിച്ചു. 2001ല്‍ അരങ്ങേറി 2011 വരെ 120 ഏകദിനങ്ങള്‍. 157 വിക്കറ്റുകള്‍. 2003 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ പത്തോവറില്‍ 2 മെയ്ഡന്‍ അടക്കം 23 ന് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് കരിയര്‍ ബെസ്റ്റ് പ്രകടനം.

ട്വന്‍റി 20യിലെ താരം

ട്വന്‍റി 20യിലെ താരം

രാജ്യാന്തര ട്വന്‍റി 20യില്‍ പറയത്തക്ക പ്രകടനങ്ങള്‍ ഒന്നും നെഹ്റയുടെ പേരില്‍ ഇല്ല. 26 കളിയില്‍ 34 വിക്കറ്റ്. 2009 ല്‍ മാത്രമാണ് നെഹ്റ ട്വന്‍റി 20യില്‍ അരങ്ങേറിയത്. എന്നാല്‍ പ്രായം കൂടുന്തോറും വീര്യം കൂടുന്തോറുന്ന വീഞ്ഞ് പോലെ ഓരോ വര്‍ഷം പോകുന്തോറും ട്വന്റി 20 ടീമില്‍ മാത്രമായി കളി തുടരുകയാണ് നെഹ്റ.

കളി തിരിച്ച ഐപിഎല്‍

കളി തിരിച്ച ഐപിഎല്‍

പരിക്ക് മൂലം ഇന്ത്യന്‍ ടീമിന് പുറത്തായ ആശിഷ് നെഹ്റ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ കുന്തമുനയായി തിരിച്ചെത്തുന്നത്. ചെന്നൈയ്ക്ക് വിലക്ക് നേരിട്ടതോടെ ഹൈദരാബാദിലെത്തി. അവിടെ സ്വപ്ന തുല്യമായ ബൗളിംഗ് പുറത്തെടുത്ത നെഹ്റ വൈകാതെ ഇന്ത്യന്‍ ടീമിലും തിരിച്ചെത്തി.

അവസരം കിട്ടുമോ?

അവസരം കിട്ടുമോ?

അതും ട്വന്‍റി 20 സ്പെഷലിസ്റ്റുകളായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ഭുമ്രയും ടീമില്‍ ഉള്ളപ്പോള്‍. മൂന്നാമത്തെ സീമറായി നെഹ്റയ്ക്ക് അവസരം കിട്ടുന്ന കാര്യം സംശയമാണ്. എന്നാലും നെഹ്റ ഈ പ്രായത്തിലും സൂക്ഷിക്കുന്ന ശാരീരിക ക്ഷമതയും ബൗളിംഗിലെ കൃത്യതയും കണ്ടാല്‍ കയ്യടിക്കാതെ തരമില്ല എന്നതാണ് സ്ഥിതി.

നെഹ്റയ്ക്ക് പറയാനുള്ളത്

നെഹ്റയ്ക്ക് പറയാനുള്ളത്

ഇന്ത്യയ്ക്ക് വേണ്ടി കളിക്കാന്‍ അവസരം കിട്ടിയാല്‍ ആരാണ് സന്തോഷിക്കാത്തത്. താന്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ക്ക് ചെവി കൊടുത്തിട്ടില്ല. തനിക്ക് എന്ത് ചെയ്യാന്‍ പറ്റുമെന്ന് ക്യാപ്റ്റന് അറിയാം ടീമിനും അറിയാം. താന്‍ ടീമില്‍ ഉണ്ടെങ്കില്‍ തന്‍റേതായ സംഭാവനയും ചെയ്തിരിക്കും.

എന്താണ് ലക്ഷ്യങ്ങള്‍

എന്താണ് ലക്ഷ്യങ്ങള്‍

തനിക്ക് പ്രായം 39 ആയി എന്ന കാര്യം നെഹ്റയ്ക്കും അറിയാം. ഈ പ്രായത്തില്‍ വലിയ ലക്ഷ്യങ്ങളൊന്നും ഇല്ല - നെഹ്റ പറയുന്നു. മൂന്ന് കളികള്‍ക്കാണ് ടീമിലെത്തിയത്. ഒരു സമയം ഒരു കളി. അതാണ് തന്‍െറ ശ്രദ്ധ. താന്‍ കളിച്ചാല്‍ അതൊരു വാര്‍ത്തയാണ്. കളിച്ചില്ലെങ്കിലോ ഇതിലും വലിയ വാര്‍ത്തയാകും - തിരിച്ചുവരവിനെ പറ്റി നെഹ്റ പറയുന്നത് ഇതാണ്.

12 സര്‍ജറികള്‍

12 സര്‍ജറികള്‍

മുപ്പത്തിയൊന്പതാം വയസ്സിലും 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയുന്ന നെഹ്റയെ മാത്രമേ ആളുകള്‍ക്ക് അറിയൂ. 12 സര്‍ജറികള്‍ കഴി‍ഞ്ഞ ശരീരമാണ് ഇതെന്ന് അറിയില്ല. അസ്ഹറുദ്ദീന്‍റെ കാലത്ത് അരങ്ങേറിയവരില്‍ ഹര്‍ഭജനും നെഹ്റയും മാത്രമേ ഇപ്പോള്‍ കളത്തില്‍ ഉള്ളൂ. 2018 ഫെബ്രുവരിയാകുന്പോള്‍ നെഹ്റ കളിക്കളത്തില്‍ 19 വര്‍ഷം പൂര്‍ത്തിയാക്കും.

Story first published: Saturday, October 7, 2017, 10:26 [IST]
Other articles published on Oct 7, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X