വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയോളം വരില്ല മറ്റൊരാളും, ഇന്ത്യ വലിയ വില കൊടുക്കേണ്ടിവരും!! ഇതാ കാരണങ്ങള്‍...

വിന്‍ഡീസ്, ഓസീസ് എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ധോണിക്ക് ഇടം ലഭിച്ചില്ല

By Manu
ധോണിയില്ലെങ്കിൽ പിന്നെയാര്? കണ്ടറിയണം | Oneindia Malayalam

മുംബൈ: തികച്ചും അപ്രതീക്ഷിതമായാണ് വെസ്റ്റ് ഇന്‍ഡീസ്, ഓസ്‌ട്രേലിയ എന്നിവര്‍ക്കെതിരേ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ട്വന്റി20 ടീമില്‍ നിന്നും മുന്‍ ക്യാപ്റ്റനുമായ എംഎസ് ധോണി തഴയപ്പെട്ടത്. ഇന്ത്യയെ രണ്ടു ലോകകപ്പുകളില്‍ ചാംപ്യന്‍മാരാക്കിയ ധോണിയെ ഒഴിവാക്കിയത് ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചിരുന്നു. സമീപകാലത്തെ മോശം ഫോമും യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം കൊടുക്കുകയും ചെയ്യുന്നതിനു വേണ്ടിയാണ് സെലക്ടര്‍മാര്‍ ഇത്തരമൊരു അപ്രതീക്ഷിത തീരുമാനമെടുക്കാന്‍ കാരണം.

ഐപിഎല്ലില്‍ ഇനി ഇവര്‍ വെറും കാഴ്ചക്കാര്‍!! സ്ഥാനം നഷ്ടമാവും? വമ്പന്‍മാരുടെ നിരയില്‍ മക്കുല്ലവും....ഐപിഎല്ലില്‍ ഇനി ഇവര്‍ വെറും കാഴ്ചക്കാര്‍!! സ്ഥാനം നഷ്ടമാവും? വമ്പന്‍മാരുടെ നിരയില്‍ മക്കുല്ലവും....

എന്തിന് മെസ്സി? എല്‍ ക്ലാസിക്കോയില്‍ റയലിനെ നാണംകെടുത്തി ബാഴ്‌സ, സുവാരസിന് ഹാട്രിക്ക്!! എന്തിന് മെസ്സി? എല്‍ ക്ലാസിക്കോയില്‍ റയലിനെ നാണംകെടുത്തി ബാഴ്‌സ, സുവാരസിന് ഹാട്രിക്ക്!!

എന്നാല്‍ ധോണിയെ ടീമില്‍ നിന്നൊഴിവാക്കിയത് ഇന്ത്യക്കു വലിയ തിരിച്ചടിയാവാന്‍ സാധ്യതയുണ്ട്. അദ്ദേഹത്തിന്റെ അഭാവം പല കാര്യങ്ങളിലും നികത്താന്‍ ഇന്ത്യക്കു കഴിയില്ലെന്നതാണ് യാഥാര്‍ഥ്യം.

ധോണിയുടെ തന്ത്രങ്ങള്‍

ധോണിയുടെ തന്ത്രങ്ങള്‍

ടീമിന്റെ ക്യാപ്റ്റനല്ലെങ്കിലും കളിക്കളത്തില്‍ ധോണിയുടെ തന്ത്രങ്ങള്‍ക്കു ഇപ്പോഴും മൂര്‍ച്ച കുറഞ്ഞിട്ടില്ല. നിലവിലെ നായകനായ വിരാട് കോലിയും ഇടയ്ക്കു താല്‍ക്കാലിക ക്യാപ്റ്റനാവുന്ന രോഹിത് ശര്‍മയുമെല്ലാം പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ ധോണിയുടെ സഹായം തേടാറുണ്ട്. കളിയെ ഇത്രത്തോളം സൂക്ഷ്മമായി മനസ്സിലാക്കുകയും അതിന് അനുസരിച്ച് പ്ലാനില്‍ മാറ്റം വരുത്തുകയും ചെയ്യുന്ന മറ്റൊരു താരം നിലവില്‍ ഇന്ത്യന്‍ നിരയില്‍ ഇല്ല.
കളിയില്‍ പലപ്പോഴും ധോണിയുടെ കൂടി ഉപദേശം തേടിയാണ് കോലിയും രോഹിത്തുമെല്ലാം ഡിആര്‍എസ് (ഡിസിഷന്‍ റിവ്യു സിസ്റ്റം) ഉപയോഗിക്കാറുള്ളത്. ധോണിയുടെ അഭാവത്തില്‍ ഇന്ത്യക്കു അതുപോലെ ആശ്രയിക്കാവുന്ന മറ്റൊരു താരം ടി20 ടീമില്‍ ഇല്ലെന്നത് വലിയ തിരിച്ചടി തന്നെയാണ്.

മികച്ച വിക്കറ്റ് കീപ്പര്‍

മികച്ച വിക്കറ്റ് കീപ്പര്‍

ബാറ്റിങില്‍ പഴയ ആക്രമണോത്സുകത ഇല്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ ധോണിയെ വെല്ലാന്‍ നിലവില്‍ മറ്റൊരു താരം ഇല്ലെന്നതാണ് സത്യം. സ്റ്റംപിങിലും ക്യാച്ചിങിലുമെല്ലാം ധോണി ലോക ക്രിക്കറ്റിലെ തന്നെ ഇതിഹാസമാണ്. ഓരോ ക്യാച്ചും റണ്ണൗട്ടും നിര്‍ണായകമായ ടി20യില്‍ ധോണിയുടെ അഭാവം ഇന്ത്യക്കു മല്‍സരം തന്നെ നഷ്ടപ്പെടുത്തിയേക്കും. ധോണിയെപ്പോലെ വിക്കറ്റ് കീപ്പിങില്‍ കണിശതയും കൃത്യയതും പാലിക്കുന്ന മറ്റൊരു താരം ഇന്ത്യക്കില്ല. ധോണിയുടെ പിന്‍ഗാമിയായി ഇന്ത്യ കണ്ടുവച്ച റിഷഭ് പന്ത് വിക്കറ്റ് കീപ്പിങില്‍ അത്ര കേമനല്ല.
വളരെ ചെറിയ അവസരങ്ങള്‍ മുതലെടുത്ത് എതിര്‍ ബാറ്റ്‌സ്മാനെ പുറത്താക്കുന്നതില്‍ ധോണി അഗ്രഗണ്യനാണ്. പല തവണ അദ്ദേഹം ഇതു തെളിയിച്ചിട്ടുണ്ട്. വിന്‍ഡീസിനെതിരേ ഇപ്പോള്‍ നടക്കുന്ന പരമ്പരയിലും വിക്കറ്റ് കീപ്പറിങില്‍ ധോണി കസറുകയാണ്.

ധോണിയുടെ അനുഭവസമ്പത്ത്

ധോണിയുടെ അനുഭവസമ്പത്ത്

അനുഭവസമ്പത്ത് എന്നത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരെ പ്രധാനപ്പെട്ട ഘടകമാണ്. നിരവധി തവണ സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഇന്ത്യയെ ജയിപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. നിലവില്‍ ഇന്ത്യന്‍ മധ്യനിര ഫോമിലെത്താതെ വലയവെ ധോണിയെപ്പോലൊരു താരം ക്രീസിലുണ്ടെങ്കില്‍ ഇന്ത്യക്കു അത് നല്‍കുന്ന ധൈര്യം വലുതാണ്.
ഒരു യുവതാരമാണ് മധ്യനിരയില്‍ ബാറ്റ് ചെയ്യുന്നതെങ്കില്‍ ക്രീസിന്റെ മറുഭാഗത്ത് ധോണിയുണ്ടെങ്കില്‍ അത് ഈ താരത്തിന്റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. വലിയ സ്‌കോര്‍ ധോണിക്കു നേടാന്‍ കഴിയുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ അനുഭവസമ്പത്ത് ഇന്ത്യക്കു ഉപയോഗിക്കാമായിരുന്നു.

Story first published: Monday, October 29, 2018, 11:29 [IST]
Other articles published on Oct 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X