കുല്‍ദീപിന് ഇനിയൊരു മടങ്ങിവരവില്ല, ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തുക പ്രയാസം, കാരണങ്ങളിതാ

മുംബൈ: ഒരു കാലഘട്ടത്തില്‍ ഇന്ത്യ വലിയ പ്രതീക്ഷയോടെ കണ്ട താരമായിരുന്നു ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്. ഇന്ത്യയുടെ ഏക ചൈനാമാന്‍ കൈക്കുഴ സ്പിന്നറെന്ന നിലയില്‍ തിളങ്ങിയിരുന്ന കുല്‍ദീപിന് അധികം വൈകാതെ ടീമിലെ സ്ഥാനം നഷ്ടമായി. ബാറ്റ് ചെയ്യാന്‍ മികവില്ലാത്തത് കുല്‍ദീപിന് തിരിച്ചടിയായെന്ന് പറയാം. ഐപിഎല്ലിലും തുടര്‍ച്ചയായി നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ പരിമിത ഓവര്‍ ടീമിന്റെ വാതിലും താരത്തിന് മുന്നില്‍ അടക്കപ്പെട്ടു.

ഇപ്പോഴിതാ ഏക പ്രതീക്ഷയായിരുന്ന ടെസ്റ്റ് ടീമില്‍ നിന്നും താരം പുറത്താക്കപ്പെട്ടിരിക്കുകയാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമില്‍ താരത്തെ പരിഗണിച്ചിട്ടില്ല. എന്തുകൊണ്ടാണ് താരത്തിന് ടീമിലെ സ്ഥാനം നഷ്ടമായത്? തിരിച്ചുവരവിന് തടസമായിരിക്കുന്ന കാരണങ്ങള്‍ എന്തൊക്കെ? പരിശോധിക്കാം.

അക്ഷര്‍ പട്ടേലിന്റെ ടെസ്റ്റിലേക്കുള്ള കടന്ന് വരവ്

അക്ഷര്‍ പട്ടേലിന്റെ ടെസ്റ്റിലേക്കുള്ള കടന്ന് വരവ്

സ്‌പെഷ്യലിസ്റ്റ് ബൗളര്‍മാര്‍ എന്നതിലുപരിയായി ബാറ്റ് ചെയ്യാന്‍ അറിയാവുന്ന ബൗളര്‍മാരെയാണ് ഇന്ത്യ ഇപ്പോള്‍ ടീമിലേക്ക് കൂടുതല്‍ പരിഗണിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലൂടെ സ്പിന്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ അരങ്ങേറ്റം കുറിച്ചത് കുല്‍ദീപിന്റെ സ്ഥാന നഷ്ടത്തിന്റെ കാരമാണ്.

പന്തുകൊണ്ട് തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച അക്ഷര്‍ ബാറ്റിങ്ങിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. മൂന്ന് ടെസ്റ്റില്‍ നിന്ന് 27 വിക്കറ്റാണ് അദ്ദേഹം വീഴ്ത്തിയത്. ഇതില്‍ നാല് അഞ്ച് വിക്കറ്റ് പ്രകടനവും. അക്ഷറിനെ പരിഗണിച്ചാല്‍ ഇന്ത്യക്ക് കൂടുതല്‍ ബാറ്റിങ് കരുത്തും ലഭിക്കും. അതിനാല്‍ കുല്‍ദീപിനെക്കാളും ടീമിന് ഗുണകരം അക്ഷറാണെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍.

രവീന്ദ്ര ജഡേയുടെ മിന്നും ഫോം

രവീന്ദ്ര ജഡേയുടെ മിന്നും ഫോം

മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ അഭിവാജ്യ ഘടകമായി രവീന്ദ്ര ജഡേജ മാറിക്കഴിഞ്ഞു. ബൗളിങ്ങില്‍ നേരത്തെ മുതല്‍ മികവ് കാട്ടിയിരുന്ന ജഡേജ ഇപ്പോള്‍ ബാറ്റിങ്ങില്‍ ഏറെ മെച്ചപ്പെട്ടു. മധ്യനിരയില്‍ പല തവണ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ ജഡേജക്ക് സാധിച്ചിട്ടുണ്ട്.അതിനാല്‍ത്തന്നെ സ്പിന്നറായി പരിഗണിച്ചാല്‍ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യക്കത് വലിയ ഗുണമായി മാറും. ജഡേജയ്ക്ക് ടീമില്‍ സ്ഥാനം നല്‍കാതിരിക്കാന്‍ സാധിക്കില്ല. അതിനാല്‍ത്തന്നെ ബൗളറെന്ന നിലയില്‍ മാത്രമുള്ള കുല്‍ദീപിന്റെ സേവനത്തേക്കാള്‍ ഇന്ത്യ മുന്‍തൂക്കം നല്‍കുന്നത് ജഡേജയുടെ ഓള്‍റൗണ്ട് മികവിനെയാണ്.

വാഷിങ്ടണ്‍ സുന്ദറിന്റെ വളര്‍ച്ച

വാഷിങ്ടണ്‍ സുന്ദറിന്റെ വളര്‍ച്ച

ടി20 താരമെന്നതില്‍ നിന്ന് ടെസ്റ്റ് ടീമിലേക്കുള്ള വാഷിങ്ടണ്‍ സുന്ദറിന്റെ വളര്‍ച്ചയും കുല്‍ദീപിന്റെ സ്ഥാന നഷ്ടത്തിന്റെ കാരണമാണ്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ അവസരം ലഭിച്ചപ്പോള്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയാണ് അദ്ദേഹം നേടിയത്. നിര്‍ഭാഗ്യവശാലാണ് സെഞ്ച്വറി നേടാന്‍ സാധിക്കാതെ പോയത്. ബാറ്റുകൊണ്ടും അദ്ദേഹം ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. അതിനാല്‍ത്തന്നെ ഓള്‍റൗണ്ടറെന്ന നിലയില്‍ സുന്ദറിന് ഇന്ത്യ മുന്‍തൂക്കം നല്‍കുമ്പോള്‍ കുല്‍ദീപിന് പുറത്തിരിക്കേണ്ടി വന്നു.


For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, May 8, 2021, 13:25 [IST]
Other articles published on May 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X