വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അണ്ടര്‍ 19: കംഗാരുക്കളെ തീര്‍ക്കാന്‍ ഇന്ത്യന്‍ 'പഞ്ചപാണ്ഡവര്‍'... കലാശപ്പോരിലെ തുറുപ്പുചീട്ടുകള്‍

ബാറ്റിങില്‍ ശുഭ്മാനും ബൗളിങില്‍ അനുകൂലുമാണ് മിന്നും താരങ്ങള്‍

By Manu

ക്രൈസ്റ്റ്ചര്‍ച്ച്: ഇതിഹാസ താരം രാഹുല്‍ ദ്രാവിഡിനു കീഴില്‍ കൗമാര ലോകകിരീടം സ്വന്തമാക്കാനുള്ള പടപ്പുറപ്പാടിലാണ് ഇന്ത്യ. ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ശനിയാഴ്ച നടക്കുന്ന കലാശക്കളിയില്‍ ടീം ഇന്ത്യ ഓസ്‌ട്രേലിയയുമായാണ് കൊമ്പുകോര്‍ക്കുന്നത്. ടൂര്‍ണമെന്റില്‍ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം.

ഇന്ത്യയും ഓസീസും തമ്മില്‍ ടൂര്‍ണമെന്റില്‍ മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. നേരത്തേ ഗ്രൂപ്പുഘട്ടത്തിലെ ആദ്യ മല്‍സരത്തില്‍ കംഗാരുക്കളെ ഇന്ത്യ കശാപ്പ് ചെയ്യുന്നു. ഫൈനലിലും ഈ ജയം ആവര്‍ത്തിക്കാനായിരിക്കും ദ്രാവിഡസംഘത്തിന്റെ ശ്രമം. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള മല്‍സരങ്ങളില്‍ മിന്നുന്ന പ്രകടനം നടത്തി ഫൈനലിലെ ഇന്ത്യയുടെ തുറുപ്പുചീട്ടുകളായ അഞ്ചു താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ശുഭ്മാന്‍ ഗില്‍

ശുഭ്മാന്‍ ഗില്‍

ഈ ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങിന്റെ നട്ടെല്ലായി മാറിയ താരമാണ് ശുഭ്മാന്‍ ഗില്‍. പാകിസ്താനെതിരായ സെമി ഫൈനലിലെ സെഞ്ച്വറിയുള്‍പ്പെടെ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി നാലു കളികളിലും 50നു മുകളില്‍ സ്‌കോര്‍ ചെയ്ത് ശുഭ്മാന്‍ പുതിയ റെക്കോര്‍ഡിടുകയും ചെയ്തിരുന്നു.
അഞ്ചു മല്‍സരങ്ങളില്‍ നിന്നും 170.50 ശരാശരിയില്‍ 341 റണ്‍സാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്. 113.28 ആണ് സ്‌ട്രൈക്ക് റേറ്റ്. നിലവില്‍ റണ്‍വേട്ടയില്‍ വെസ്റ്റ് ഇന്‍ഡീസ് താരം അലിക്ക് അതാന്‍സെ (418 റണ്‍സ്) മാത്രമേ ശുഭ്മാന് മുന്നിലുള്ളൂ.

അനുകുല്‍ റോയ്

അനുകുല്‍ റോയ്

ശുഭ്മാന്‍ ഗില്ലിനെക്കൂടാതെ ലോകകപ്പില്‍ ഇന്ത്യയുടെ മറ്റൊരു കണ്ടെത്തലാണ് സ്പിന്നര്‍ അനുകുല്‍ റോയ്. ടൂര്‍മെന്റില്‍ ഇന്ത്യ ബൗളിങിലെ കുന്തമുനയായി താരം മാറിക്കഴിഞ്ഞു. അഞ്ചു മല്‍സരങ്ങളില്‍ നിന്നും 12 വിക്കറ്റുകള്‍ അനുകുല്‍ പോക്കറ്റിലാക്കിക്കഴിഞ്ഞു.
ടൂര്‍ണമെന്റില്‍ ഇന്ത്യക്കു വേണ്ടി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയതും അനുകുല്‍ തന്നെയാണ്.

പൃഥ്വി ഷാ

പൃഥ്വി ഷാ

ലോകകപ്പില്‍ ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂടിയായ പൃഥ്വി ഷാ ടീമിന്റെ നിര്‍ണായക താരങ്ങളിലൊരാളാണ്. സ്‌കൂള്‍ ക്രിക്കറ്റിലെ തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെയാണ് പൃഥ്വി ആദ്യമായി വാര്‍ത്തകളില്‍ ഇടംനേടുന്നത്. 2013ല്‍ സ്‌കൂള്‍ ടീമിനു വേണ്ടി 546 റണ്‍സ് നേടി താരം റെക്കോര്‍ഡ് ഇട്ടിരുന്നു.
1988ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറും തന്റെ 14ാം വയസ്സില്‍ സമാനമായ ഒരു ഇന്നിങ്‌സിലൂടെയാണ് ക്രിക്കറ്റിലേക്കു ചുവട് വയ്ക്കുന്നത്. തന്റെ ബാറ്റിങ് ശൈലിയിലൂടെ സച്ചിന്റെ പിന്‍ഗാമിയാവാന്‍ തനിക്കാവുമെന്ന സൂചനയാണ് പൃഥ്വി നല്‍കുന്നത്.
രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിലൂടെ അരങ്ങേറിയ പൃഥ്വി ഈ ലോകകപ്പിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഓസീസിനെതിരായ ആദ്യ കളിയില്‍ താരം 94 റണ്‍സെടുത്തിരുന്നു. 77.73 ശരാശരിയില്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നും 232 റണ്‍സ് പൃഥ്വി നേടിയിട്ടുണ്ട്.

കമലേഷ് നാഗര്‍കോട്ടി

കമലേഷ് നാഗര്‍കോട്ടി

ഇന്ത്യന്‍ ബൗളിങിലെ പുതിയ പേസ് സെന്‍സേഷനാണ് കമലേഷ് നാഗര്‍കോട്ടി. തുടര്‍ച്ചായി 140 കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാന്‍ മിടുക്കനാണ് കമലേഷ്. രാജസ്ഥാനില്‍ നിന്നുള്ള 18 കാരന്‍ വിജയ് ഹസാരെ ട്രോഫിയിലെ പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ഗുജറാത്തിനെതിരായ മല്‍സരത്തില്‍ ഹാട്രിക് കുറിച്ച കലമേഷ് ഈ നേട്ടം കൈവരിക്കുന്ന ആദ്യ രാജസ്ഥാന്‍ താരമായി മാറിയിരുന്നു.
ലോകകപ്പില്‍ ഇതുവരെ അഞ്ചു കളികളില്‍ നിന്നും ഏഴു വിക്കറ്റ് പേസര്‍ നേടിക്കഴിഞ്ഞു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ബംഗ്ലാദേശിനെ ഇന്ത്യ 131 റണ്‍സിന് തുരത്തിയപ്പോള്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റും കമലേഷ് പിഴുതിരുന്നു.

ശിവം മാവി

ശിവം മാവി

കമലേഷിനെ പോലെ തന്നെ ഈ ലോകകപ്പില്‍ ഇന്ത്യക്കു ലഭിച്ച മറ്റൊരു പേസ് വാഗ്ദാനമാണ് ശിവംമ മാവി. 140-145 വേഗതയില്‍ ടൂര്‍ണമെന്റില്‍ സ്ഥിരമായി പന്തെറിയാന്‍ താരത്തിനായിട്ടുണ്ട്. ഇതുവരെ അഞ്ചു കളികൡ നിന്നും എട്ടു വിക്കറ്റ് പിഴുത ശിവം ടീമിന് പല മല്‍സരങ്ങളിലും നിര്‍ണായക ബ്രേക് ത്രൂകളും സമ്മാനിച്ചിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ കളിയില്‍ 45 റണ്‍സിന് മൂന്നു വിക്കറ്റ് നേടിയതാണ് താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം.

Story first published: Thursday, February 1, 2018, 15:26 [IST]
Other articles published on Feb 1, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X