കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ ബോക്‌സിങ്ങിന് കുതിപ്പ്; ഒളിമ്പിക്‌സ് സ്വപ്‌നം വാനോളം

Posted By: rajesh mc

ഗോള്‍ഡ് കോസ്റ്റ്: ഓസ്‌ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ സമാപിച്ച ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസ് ഇന്ത്യന്‍ ബോക്‌സിങ്ങിന് അഭിമാനിക്കാവുന്നതായി. മൂന്നു സ്വര്‍ണം ഉള്‍പ്പെടെ ഒന്‍പത് മെഡലുകളാണ് ഇന്ത്യ ഗോള്‍ഡ് കോസ്റ്റില്‍ സ്വന്തമാക്കിയത്. 2014ലെ ഗ്ലാസ്‌ഗോ ഗെയിംസില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണംപോലും നേടാന്‍ കഴിഞ്ഞിരുന്നില്ല.

മേരി കോം, വികാസ് കൃഷന്‍, ഗൗരവ് സോളങ്കി എന്നിവരാണ് സ്വര്‍ണ മെഡല്‍ ജേതാക്കള്‍. ഗെയിംസില്‍ ഇംഗ്ലണ്ട് 6 സ്വര്‍ണം ബോക്‌സിങ്ങിലൂടെ നേടി. നേരത്തെ അന്താരാഷ്ട്ര ബോക്‌സിങ് ഫെഡറേഷന്റെ ഇടപെടലുകള്‍ ഇന്ത്യന്‍ ബോക്‌സിങ്ങിന് തിരിച്ചടിയായിരുന്നു. എന്നാലിപ്പോള്‍ പുതിയ കമ്മറ്റി അധികാരമേറ്റതോടെയാണ് കാര്യങ്ങള്‍ ശരിയായി നീങ്ങുന്നതെന്ന് ഇന്ത്യന്‍ ബോക്‌സിങ് ഫെഡറേഷന്‍ പ്രസിഡന്റ് അജയ് സിങ് പറഞ്ഞു.

cmg

രാജ്യത്ത് അന്താരാഷ്ട്ര ബോക്‌സിങ് ടൂര്‍ണമെന്റുകള്‍ സംഘടിപ്പിക്കാനായി ശ്രമം നടത്തിവരികയാണ്. ബോക്‌സര്‍മാര്‍ക്ക് മികച്ച പരിശീലനം നല്‍കിവരുന്നു. 2020ലെ ടോക്കിയോ ഒളിമ്പ്‌സില്‍ ഇന്ത്യ തിളക്കമാര്‍ന്ന പ്രകടനം നടത്തുമെന്നും ബോക്‌സര്‍ അതിനള്ള തയ്യാറെടുപ്പുകള്‍ തുടങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

അടുത്ത രണ്ടുവര്‍ഷത്തിനുള്ള അന്താരാഷ്ട്ര ബോകിസിങ്ങില്‍ മുന്‍നിരയിലായിരിക്കും ഇന്ത്യയുടെ സ്ഥാനമെന്നാണ് കരുതപ്പെടുന്നത്. സ്‌പോര്‍ട് ടെക്‌നോളജിയും സയന്‍സും ചേര്‍ന്നാല്‍ ഇന്ത്യന്‍ ബോക്‌സിങ് രംഗത്തെ അടിസ്ഥാന സൗകര്യവും ലോകോത്തരമാകും. യുവതാരങ്ങള്‍ക്ക് കോമണ്‍വെല്‍ത്ത് ഗെയിംസ് ഊര്‍ജമായതോടെ ഇടിക്കൂട്ടില്‍ ഇന്ത്യയുടെ കുതിപ്പ് ആസന്നമാണെന്ന് കായിക രംഗത്തെ പ്രതീക്ഷ.

Story first published: Tuesday, April 17, 2018, 8:57 [IST]
Other articles published on Apr 17, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍