വിരമിക്കല്‍ സൂചന നല്‍കി യുവി... ഐപിഎല്ലില്‍ തുടരും, ഭാവി കാര്യങ്ങള്‍ വെളിപ്പെടുത്തി സൂപ്പര്‍ താരം

Written By:

മൊഹാലി: ഇന്ത്യന്‍ ആരാധകരെ നിരാശരാക്കി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് കളി മതിയാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. കരിയറില്‍ കത്തി നില്‍ക്കുന്ന സമയത്ത് ലോക ക്രിക്കറ്റിലെ നമ്പര്‍ ഓള്‍റൗണ്ടറായിരുന്നു യുവി. ബാറ്റിങിലും ബൗളിങിലും മാത്രം ഫീല്‍ഡിങിലും താരം പുലിയായിരുന്നു.

വരാനിരിക്കുന്ന ഐപിഎല്ലിന്റെ 11ാം സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് യുവി. ഇതിനിടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് 36 കാരനായ താരം ആലോചിക്കാന്‍ തുടങ്ങിയത്. വിരമിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലും ഒരിക്കല്‍ക്കൂടി ഇന്ത്യക്കു വേണ്ടി കളിക്കുകയെന്ന മോഹം യുവി കൈവിട്ടിട്ടില്ല.

 ശരിയായ സമയത്തു തന്നെ നിര്‍ത്തണം

ശരിയായ സമയത്തു തന്നെ നിര്‍ത്തണം

കുറച്ചു വര്‍ഷം കൂടി കളിച്ച ശേഷം വിരമിക്കാമായിരുന്നുവെന്ന നഷ്ടബോധത്തോട് കൂടി വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ല. കളി നിത്താനുള്ള സമയമായെന്നു തോന്നിയാല്‍ മാത്രമേ ക്രിക്കറ്റിനോട് വിടപറയുകയുള്ളൂവെന്നും യുവി വ്യക്തമാക്കി.
രണ്ടോ മൂന്നോ വര്‍ഷം കൂടി ഐപിഎല്ലില്‍ തുടര്‍ന്നു കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും താരം കൂട്ടിച്ചേര്‍ത്തു

ഇപ്പോഴും ആസ്വദിക്കുന്നു

ഇപ്പോഴും ആസ്വദിക്കുന്നു

ക്രിക്കറ്റ് ഇപ്പോഴും താന്‍ ആസ്വദിക്കുന്നുണ്ടെന്നും അതുകൊണ്ടാണ് മല്‍സരരംഗത്തു തുടരുന്നതെന്നും യുവി പറയുന്നു. ഐപിഎല്ലിലും ഇന്ത്യക്കു വേണ്ടിയും കളിക്കുന്നതിനു വേണ്ടി മാത്രമല്ല ക്രിക്കറ്റിനോടുള്ള ഇഷ്ടം കൊണ്ടു തന്നെയാണ് കളി തുടരുന്നത്. ഇന്ത്യക്കു വേണ്ടി വീണ്ടും കളിക്കുകയെന്നതു തന്നെയാണ് തനിക്കു ഇതിനു പ്രചോദനമേകുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.

പോരാളിയെന്നു യുവി

പോരാളിയെന്നു യുവി

ഇതുവരെയുള്ള യാത്ര വലിയ അനുഭവം തന്നെയാണ്. ഏതു പ്രതിസന്ധി ഘട്ടങ്ങളെയും നേരിടുന്ന പോരാൡയാണ് താനെന്നും യുവി പറഞ്ഞു. അര്‍ബുദമോ ജീവിതത്തില്‍ മറ്റെന്തെങ്കിലും ദുരിതമോ നേരിടുന്നവര്‍ക്കു താങ്ങാന്‍ നിലനില്‍ക്കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്നും താരം വിശദമാക്കി.
ഒരിക്കലും കീഴടങ്ങാത്തയാളെന്ന നിലയില്‍ അറിയപ്പെടാനാണ് ആഗ്രഹം. ഇന്ത്യക്കായി കളിച്ചാലും ഇല്ലെങ്കിലും കളിക്കളത്തില്‍ 100 ശതമാനവും താന്‍ നല്‍കാറുണ്ടെന്നും യുവി വ്യക്കതമാക്കി.

അവസാന മല്‍സരം വിന്‍ഡീസിനെതിരേ

അവസാന മല്‍സരം വിന്‍ഡീസിനെതിരേ

2017 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ ആന്റിഗ്വയില്‍ നടന്ന മല്‍സരത്തിലാണ് യുവരാജ് അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. എന്നാല്‍ പ്രായം കൂടുന്നതിന്റെയും ഫിറ്റ്‌നസ് കുറയുന്നതിന്റെയും സൂചനകള്‍ താരത്തിന്റെ പ്രകടനത്തില്‍ വ്യക്തമായിരുന്നു.
ഇതോടെയാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ യുവിക്കു പകരം യുവതാരങ്ങളെ ടീമിലേക്കു കൊണ്ടുവരാന്‍ ബിസിസിഐ തീരുമാനിച്ചത്.

വീണ്ടും കിങ്‌സിനൊപ്പം

വീണ്ടും കിങ്‌സിനൊപ്പം

2015, 16 സീസണുകളിലെ ഐപിഎല്‍ ലേലത്തില്‍ ടീമുകള്‍ യുവിക്കു വേണ്ടി പോരടിച്ചിരുന്നു. ഇതോടെ താരത്തിനു വന്‍ തുകയും ലഭിച്ചിരുന്നു. 2015ല്‍ 15 കോടിയും 2016ല്‍ ഏഴു കോടിയുമായിരുന്നു യുവിയുടെ മൂല്യം. എന്നാല്‍ ഇത്തവണ യുവിക്കായി കാര്യമായ പിടിവലിയൊന്നും നടന്നില്ല.
അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്കു താരത്തെ മുന്‍ ടീമായ കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കുകയായിരുന്നു.

ഭാവി പരിപാടികള്‍

ഭാവി പരിപാടികള്‍

ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ മറ്റു ചില താരങ്ങളെപ്പോലെ കമന്റേറ്ററായി കാണാനാവുമോയെന്ന ചോദ്യത്തിനു ഇല്ലെന്നായിരുന്നു യുവിയുടെ മറുപടി.
കോച്ചിങ് രംഗത്തേക്കു തിരിയാനും അതോടൊപ്പം അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട കുട്ടികളെ സഹായിക്കാനും താന്‍ ആഗ്രഹിക്കുന്നതായി താരം പറഞ്ഞു. ഇത്തരത്തിലുള്ള കുട്ടികളെ വിദ്യാഭ്യാസവും സ്‌പോര്‍ട്‌സുമെല്ലാം ബാലന്‍സ് ചെയ്തു കൊണ്ടു പോവാന്‍ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്നും യുവി കൂട്ടിച്ചേര്‍ത്തു.

ഫോം വീണ്ടെടുക്കുന്ന യുവി

ഫോം വീണ്ടെടുക്കുന്ന യുവി

ഇപ്പോള്‍ നടക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനു വേണ്ടി ചില മികച്ച ഇന്നിങ്‌സുകള്‍ യുവി കളിച്ചിരുന്നു. തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തുന്നതിന്റെ സൂചനകള്‍ നല്‍കുന്നതായിരുന്നു ഈ ഇന്നിങ്‌സ്.
ബറോഡയ്‌ക്കെതിരേ നടന്ന കഴിഞ്ഞ മല്‍സരത്തില്‍ യുവി ടീമിനു വേണ്ടി അര്‍ധസെഞ്ച്വറി കണ്ടെത്തിയിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 13, 2018, 10:46 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍