
ഇത്തവണത്തെ ഫേവറേറ്റുകളിലൊരു ടീമാണ് ഇന്ത്യ. പ്രഥമ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ച ശേഷം പിന്നീടിതുവരെ ടി20 ലോകകപ്പ് കിരീടത്തില്‍ മുത്തമിടാന്‍ ഇന്ത്യക്കായിട്ടില്ല. അതിനാല്‍ സജീവ പ്രതീക്ഷയിലാണ് ഇന്ത്യയുള്ളത്. 2007ല്‍ എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ ചിരവൈരികളായ പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ കപ്പില്‍ മുത്തമിട്ടത്. വര്‍ഷങ്ങളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് ലോകകപ്പ് കിരീടം ഇന്ത്യക്ക് സമ്മാനിച്ചതിനാല്‍ത്തന്നെ 2007ലെ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിനെ ആര്‍ക്കും പെട്ടെന്ന് മറക്കാന്‍ കഴിയില്ല. അന്നത്തെ ലോകകപ്പ് ടീമില്‍ കളിച്ച താരങ്ങള്‍ ഇപ്പോള്‍ എവിടെയാണ്? പരിശോധിക്കാം.

എംഎസ് ധോണി
ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച നായകന്‍ ധോണിയായിരുന്നു. താരത്തിന്റെ കരിയറിലെയും പ്രധാന വഴിത്തിരിവായിരുന്നു 2007ലെ ടി20 ലോകകപ്പ് കിരീടം. അതിന് ശേഷം 2011ല്‍ ഏകദിന ലോകകപ്പും 2013ല്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയും ഇന്ത്യയുടെ അലമാരയിലെത്തിക്കാന്‍ ധോണിക്കായി. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി ഇത്തവണത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ഒപ്പമുണ്ടാവും. നിലവില്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ടെങ്കിലും ഈ സീസണോടെ ധോണി ഐപിഎല്‍ കരിയറും അവസാനിപ്പിച്ചേക്കും.
Also Read: IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

യുവരാജ് സിങ്
ഇന്ത്യയുടെ ലോകകപ്പ് ഹീറോയാണ് യുവരാജ് സിങ്.2007ലെ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ യുവരാജ് ഒരോവറിലെ ആറ് പന്തും സിക്‌സര്‍ പറത്തിയത് ഇന്നും ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കില്ല. 2011ലെ ഏകദിന ലോകകപ്പ് നേട്ടത്തിലും നിര്‍ണ്ണായക പങ്കുവഹിച്ച യുവരാജ് അര്‍ബുദബാദയെത്തുടര്‍ന്ന് ഇടവേളയെടുക്കേണ്ടിവന്നത് തിരിച്ചടിയായി. തിരിച്ചുവന്നെങ്കിലും പഴയ മികവിലേക്കുയരാനായില്ല. 2019ഓടെ ഐപിഎല്ലില്‍ നിന്നും വിരമിച്ച യുവരാജ് നിലവില്‍ കുടുംബത്തോടൊപ്പം ജീവിതം ആസ്വദിക്കുകയാണ്.
Also Read: T20 World Cup 2021: ഇന്ത്യ കരുതിയിരിക്കണം, കരുത്തുയര്‍ത്തി പാകിസ്താന്‍, ടീമില്‍ മൂന്ന് മാറ്റങ്ങള്‍

വീരേന്ദര്‍ സെവാഗ്
ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് 2007ലെ ടി20 ലോകകപ്പിലുണ്ടായിരുന്നു.പല സീനിയര്‍ താരങ്ങളും വിട്ടുനിന്നപ്പോഴും സെവാഗ് ടി20 ലോകകപ്പ് കളിച്ചു. ഭേദപ്പെട്ട പ്രകടനം നടത്തിയ സെവാഗ് വിരമിക്കലിന് ശേഷവും ക്രിക്കറ്റില്‍ നിന്ന് മാറിനിന്നിട്ടില്ല. ക്രിക്കറ്റ് അവതാരകനെന്ന നിലയിലും നിരൂപകനെന്ന നിലയിലും ഇപ്പോഴും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അദ്ദേഹം സജീവമായിട്ടുണ്ട്. ഭാവിയില്‍ പരിശീലകറോളിലേക്കെത്താനുള്ള തയ്യാറെടുപ്പും അദ്ദേഹം നടത്തുന്നുണ്ട്.
Also Read: IPL 2021: 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'; ലോകകപ്പിലേക്കുളള പദ്ധതിയെക്കുറിച്ച് സൂര്യകുമാര്‍ യാദവ്

ഗൗതം ഗംഭീര്‍
ഗൗതം ഗംഭീറും 2007ലെ ടി20 ലോകകപ്പ് കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ്. ഫൈനലില്‍ ഗംഭീറിന്റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യക്ക് കരുത്തായത്. 2011ലെ ഏകദിന ലോകകപ്പിലും ഇന്ത്യക്കായി തിളങ്ങാന്‍ ഗംഭീറിനായിരുന്നു. 2018ഓടെ ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ച ഗംഭീര്‍ രാഷ്ട്രീയത്തില്‍ സജീവമായി. കൂടാതെ ക്രിക്കറ്റ് നിരൂപകനെന്ന നിലയിലും അവതാരകനെന്ന നിലയിലും അദ്ദേഹം സജീവമാണ്.
Also Read: IPL 2021: 'തലയുയര്‍ത്തി മുംബൈ ഇന്ത്യന്‍സിന്റെ മടക്കം', ഹൈദരാബാദിനെതിരേ കുറിച്ച റെക്കോഡുകളിതാ

റോബിന്‍ ഉത്തപ്പ
2007ലെ ലോകകപ്പില്‍ ഇന്ത്യയുടെ പ്രധാന താരങ്ങളിലൊരാളായിരുന്നു റോബിന്‍ ഉത്തപ്പ. അന്താരാഷ്ട്ര കരിയറില്‍ വലിയ വളര്‍ച്ചയുണ്ടായില്ലെങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും അദ്ദേഹം സജീവമാണ്. നിലവില്‍ സിഎസ്‌കെയ്ക്കുവേണ്ടി അദ്ദേഹം ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. അടുത്ത സീസണിലും ഐപിഎല്ലില്‍ താരം തുടരാനുള്ള സാധ്യത കൂടുതലാണ്. നടന്നുകയറി ഉത്തപ്പ കളിച്ചിരുന്ന ഷോട്ടിന് ഇന്നും ആരാധകരേറെയാണ്.
Also Read: IPL 2021: ശ്രീകര്‍ ഭരതിനെ പോലൊരാള്‍ എങ്ങനെ മൂന്നാമനായി ഇറങ്ങുന്നു? വിമര്‍ശനവുമായി ഗവാസ്‌കര്‍

രോഹിത് ശര്‍മ
2007ലെ ടി20 ലോകകപ്പില്‍ രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഇത്തവണത്തെ ലോകകപ്പിലും രോഹിത് ഇന്ത്യന്‍ ടീമിലുണ്ട്. ടീമിന്റെ വിശ്വസ്തനായ ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ രോഹിത് വൈസ് ക്യാപ്റ്റന്‍കൂടിയാണ്. ഈ സീസണോടെ വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിയുമ്പോള്‍ പകരം ഇന്ത്യയുടെ നായകസ്ഥാനത്തേക്ക് എത്താന്‍ ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്ന താരവും രോഹിത് ശര്‍മയാണ്.

ദിനേഷ് കാര്‍ത്തിക്
2007ലെ ടി20 ലോകകപ്പില്‍ ദിനേഷ് കാര്‍ത്തികും ഇന്ത്യക്കായി കളിച്ചിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തില്‍ കാര്‍ത്തിക് എടുത്ത പറക്കും ക്യാച്ച് എന്നെന്നും ആരാധകര്‍ ഓര്‍ക്കുന്നതാണ്. എന്നാല്‍ ധോണിയുടെ സാന്നിധ്യത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വളരാന്‍ സാധിക്കാതിരുന്ന കാര്‍ത്തിക് നിലവില്‍ കെകെആറിനായി ഐപിഎല്‍ കളിക്കുന്നുണ്ട്. ഇതിനിടെ കമന്റേറ്ററെന്ന നിലയിലും അദ്ദേഹം കരിയര്‍ ആരംഭിച്ച് കഴിഞ്ഞു. ഐപിഎല്‍ മതിയാക്കുന്നതോടെ കമന്റേറ്ററായി അദ്ദേഹം എത്താനുള്ള സാധ്യതയും കൂടുതലാണ്.
Also Read: IPL2021: 'മാക്‌സ്‌വെല്ലിന്റെ വാക്കുകള്‍ കരുത്തായി', ലാസ്റ്റ് ബോള്‍ സിക്‌സറെക്കുറിച്ച് കെ എസ് ഭരത്

ഇര്‍ഫാന്‍ പഠാന്‍-യൂസഫ് പഠാന്‍
ഇന്ത്യയുടെ പ്രഥമ ടി20 കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ഓള്‍റൗണ്ടറാണ് ഇര്‍ഫാന്‍ പഠാന്‍. ഇടം കൈയന്‍ സ്വിങ് ബൗളറായ അദ്ദേഹത്തിന് തുടര്‍ച്ചയായി പരിക്കേറ്റതോടെ അന്താരാഷ്ട്ര കരിയറില്‍ പ്രതീക്ഷിച്ച ഉന്നതയിലേക്കെത്താനാവാതെ പോയി. ടെസ്റ്റില്‍ ഹാട്രിക്കടക്കം നേടിയിട്ടുള്ള ബൗളറാണ് അദ്ദേഹം. വിരമിച്ച ശേഷം നിലവില്‍ അവതാരകനെന്ന നിലയിലും നിരൂപകനെന്ന നിലയിലും ഇര്‍ഫാന്‍ സജീവമാണ്.
Also Read: IPL 2021: 'രണ്ടും രണ്ട് തരത്തിലാണ്', ഐപിഎല്ലിലെ ഫോം ടി20 ലോകകപ്പില്‍ ബാധിക്കില്ലെന്ന് രോഹിത് ശര്‍മ

യൂസഫ് പഠാനും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് വിസ്മയിപ്പിച്ചിരുന്ന യൂസഫ് രാജസ്ഥാന്‍,സണ്‍റൈസേഴ്‌സ്,കെകെആര്‍ ടീമുകള്‍ക്കൊപ്പമെല്ലാം ഐപിഎല്ലില്‍ കളിച്ചു. വിരമിച്ച ശേഷം ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്ന് യൂസഫ് അല്‍പ്പം വിട്ടുനില്‍ക്കുകയാണ്.
Also Read: IPL 2021: സഞ്ജു തന്നെ ബെസ്റ്റ്, സീസണില്‍ റോയല്‍സിന്റെ കേമന്‍മാരെ അറിയാം

അജിത് അഗാര്‍ക്കര്‍
ഇന്ത്യയുടെ സീനിയര്‍ ഓള്‍റൗണ്ടറായാണ് അജിത് അഗാര്‍ക്കര്‍ പ്രഥമ ടി20 ലോകകപ്പ് കളിച്ചത്. ഐപിഎല്ലിലൂടെ ആഭ്യന്തര ക്രിക്കറ്റിലും സജീവമായിരുന്ന അഗാര്‍ക്കര്‍ 2013ലാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. നിലവില്‍ അവതാരകനെന്ന നിലയിലും നിരൂപകനെന്ന നിലയിലും കമന്റേറ്ററെന്ന നിലയിലും അഗാര്‍ക്കര്‍ സജീവമാണ്. ഇന്ത്യയുടെ ഏകദിനത്തിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിയെന്ന റെക്കോഡ് ഇപ്പോഴും അഗാര്‍ക്കറുടെ പേരിലാണ്.
Also Read: IPL 2021: രോഹിത് ഒരു സീസണില്‍പ്പോലും 600 റണ്‍സ് നേടാത്തതെന്തെന്ന് മനസിലാവുന്നില്ല- ഗൗതം ഗംഭീര്‍

പീയൂഷ് ചൗള
ലെഗ് സ്പിന്നറായ പീയൂഷ് ചൗളയും ഇന്ത്യയുടെ ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമിലും കളിച്ചെങ്കിലും വലിയ കരിയര്‍ സൃഷ്ടിച്ചെടുക്കാന്‍ അദ്ദേഹത്തിനായില്ല. ഐപിഎല്ലില്‍ കെകെആര്‍,സിഎസ്‌കെ ടീമുകള്‍ക്കായെല്ലാം കളിച്ച താരം ഇത്തവണ മുംബൈ ഇന്ത്യന്‍സ് ടീമിനൊപ്പവും ഉണ്ടായിരുന്നു. ഈ സീസണോടുകൂടി അദ്ദേഹം കരിയര്‍ അവസാനിപ്പിക്കാനാണ് സാധ്യത കൂടുതല്‍.
Also Read: വിരാട് കോലി ഒരിക്കലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മികവിനൊപ്പമെത്തില്ല- മുഹമ്മദ് ആസിഫ്

ജോഗീന്ദര്‍ ശര്‍മ
2007ലെ ടി20 ലോകകപ്പ് ഓര്‍ക്കുമ്പോള്‍ ജോഗീന്ദര്‍ ശര്‍മയെന്ന പേരിനെ മറക്കാനാവില്ല. ഫൈനലില്‍ അവസാന ഓവര്‍ എറിഞ്ഞ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത് ജോഗീന്ദര്‍ ശര്‍മയായിരുന്നു. എന്നാല്‍ അതിന് ശേഷം അധികനാള്‍ ക്രിക്കറ്റില്‍ നിന്ന് തുടരാത്ത അദ്ദേഹം ഹരിയാന പോലീസില്‍ ജോലിയില്‍ പ്രവേശിക്കുകയായിരുന്നു. നിലവില്‍ ഡിഎസ്പിയാണ് അദ്ദേഹം.

ഹര്‍ഭജന്‍ സിങ്
ഇന്ത്യയുടെ സീനിയര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും 2007ലെ ടി20 ലോകകപ്പ് ടീമില്‍ അംഗമായിരുന്നു. യുവ സ്പിന്നര്‍മാരുടെ വരവോടെ ദേശീയ ടീമിലെ സ്ഥാനം നഷ്ടമായ ഹര്‍ഭജന്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ ടീമുകള്‍ക്കായി ഏറെ നാള്‍ കളിച്ചു. ഇത്തവണ കെകെആറിനൊപ്പവും അദ്ദേഹമുണ്ട്. ഇത്തവണ വേണ്ട അവസരങ്ങള്‍ ലഭിക്കാതെ പോയ ഹര്‍ഭജന്‍ ഇത്തവണത്തോടെ കരിയര്‍ അവസാനിപ്പിക്കാനുള്ള സാധ്യതയാണുള്ളത്.
Also Read: IPL 2021: ധോണിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഇര്‍ഫാന്‍ പറയുന്നു

ആര്‍പി സിങ്,എസ് ശ്രീശാന്ത്
ടി20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ച ബൗളറാണ് ആര്‍പി സിങ്. ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റുള്ള രണ്ടാമത്തെ താരമായിരുന്നു അദ്ദേഹം. എന്നാല്‍ തുടര്‍ച്ചയായി പരിക്കേറ്റതോടെ കരിയറില്‍ വളരാനായില്ല. ഐപിഎല്ലില്‍ നിന്നും നേരത്തെ വിടപറയേണ്ടിവന്ന ആര്‍പി സിങ് നിലവില്‍ ഹിന്ദി കമന്റേറ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
Also Read: T20 World Cup 2021: 'പാകിസ്താന്‍ പണി തുടങ്ങി', ജഴ്‌സിയില്‍ ആതിഥേയരുടെ സ്ഥാനത്ത് ഇന്ത്യയല്ല, യുഎഇ
മലയാളി താരം എസ് ശ്രീശാന്തും ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നു. ഫൈനലില്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ച ക്യാച്ച് നേടിയത് ശ്രീശാന്തായിരുന്നു. എന്നാല്‍ ഐപിഎല്ലിലെ ഒത്തുകളി വിവാദത്തില്‍ അകപ്പെട്ട ശ്രീശാന്തിന്റെ കരിയര്‍ അങ്ങനെതന്നെ അവസാനിച്ചുവെന്ന് പറയാം.


Click it and Unblock the Notifications











