IPL 2021: 'ദ ഷോ മസ്റ്റ് ഗോ ഓണ്‍'; ലോകകപ്പിലേക്കുളള പദ്ധതിയെക്കുറിച്ച് സൂര്യകുമാര്‍ യാദവ്
അബുദാബി: പ്ലേ ഓഫിലേക്ക് യോഗ്യത നേടാന്‍ സാധിച്ചില്ലെങ്കിലും ആരാധകര്‍ക്ക് എന്നെന്നും ഓര്‍ത്തിരിക്കാന്‍ സാധിക്കുന്ന ആവേശകരകമായൊരു പ്രകടനം കാഴ്ചവച്ചാണ് മുംബൈ ഇന്ത്യന്‍സ് ഈ സീസണ്‍ അവസാനിപ്പിച്ചിരിക്കുന്നത്. സണ്‍റൈസേഴ്‌സിനെതിരെ ഡല്‍ഹി പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയാണ് വിജയം കരസ്ഥമാക്കിയത്. മുംബൈയുടെ കിടിലന്‍ പ്രകടനത്തിന്റെ ശില്‍പികളില്‍ ഒരാള്‍ സൂര്യകുമാര്‍ യാദവാണ്. ഇതേ ഫോം വരാനിരിക്കുന്ന ലോകകപ്പിലും തുടരാനാണ് നോക്കുന്നത് എന്നാണ് സൂര്യകുമാര്‍ പറയുന്നത്.
ലോകകപ്പിലും തന്റെ പ്രൊസസും റുട്ടീനും ഇതുപോലെ തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നത് എന്നാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ഈ സീസണ്‍ അവസാനിപ്പിക്കുന്നത് അഞ്ചാം സ്ഥാനത്താണ്. എങ്കിലും അവസാന മത്സരം വിജയിച്ചതോടെ തലയുയര്‍ത്തി തന്നെയാണ് മുംബൈ മടങ്ങുന്നത്. 42 റണ്‍സിനായിരുന്നു ഹൈദരാബാദിനെതിരെ മുംബൈ വിജയം നേടിയത്.

കളിക്കിടെ സൂര്യകുമാറിന്റെ തലയില്‍ പന്ത് കൊണ്ടിരുന്നു. എങ്കിലും താന്‍ ഓക്കെയാണെന്നും പ്രശ്‌നങ്ങളൊന്നുമില്ലെന്നും സൂര്യകുമാര്‍ യാദവ് പറഞ്ഞു. എന്തൊക്കെ സംഭവിച്ചാലും ദ ഷോ മസ്റ്റ് ഗോ ഓണ്‍ എന്നാണെന്നും എന്ത് സംഭവിച്ചാലും ചിരിച്ചു കൊണ്ട് മുന്നോട്ട് പോകണമെന്നുമാണ് സൂര്യകുമാര്‍ യാദവ് പറയുന്നത്. തങ്ങള്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലായിരുന്നുവെന്നും സൂര്യകുമാര്‍ മത്സര ശേഷം പറഞ്ഞു.
ഞങ്ങള്‍ക്ക് ഒരു ലക്ഷ്യമുണ്ടായിരുന്നു. അതിന് പിന്നാലെ ഓടുകയായിരുന്നു. നല്ല പിച്ചായിരുന്നു. വിജയിച്ച ഭാഗത്ത് തന്നെ അവസാനിച്ചതില്‍ സന്തോഷമുണ്ട്. ലോകകപ്പ് വലിയൊരു ടൂര്‍ണമെന്റാണ്. ഞങ്ങളൊന്നും മാറ്റുന്നില്ല. പ്രൊസസും റൂട്ടിനുമെല്ലാം ഇതുപോലെ തന്നെ തുടരും. പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത് എന്നാണ് സൂര്യകുമാര്‍ യാദവ് പറഞ്ഞത്. ഒക്ടോബര്‍ 17 നാണ് ട്വന്റി-20 ലോകകപ്പ് ആരംഭിക്കുക. ഇന്ത്യയുടെ ആദ്യ മത്സരം ഒക്ടോബര്‍ 24ന് പാക്കിസ്ഥാനെതിരെയാണ്.

അതേസമയം, ഐപിഎല്ലില്‍ തങ്ങളുടെ എക്കാലത്തെയും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യന്‍സ് രക്ഷപ്പെട്ടില്ല. 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദിനെതിരെ മുംബൈ നേടിയത്. പക്ഷെ നെറ്റ് റണ്‍റേറ്റ് അവര്‍ക്കു വില്ലനായി മാറുകയായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവുമുയര്‍ന്ന നെറ്റ്‌റണ്‍റേറ്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈയെ പിന്തള്ളി പ്ലേഓഫ് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മാറുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗായിരുന്നു ഇന്നലെ മുംബൈയ്ക്കായി സൂര്യകുമാര്‍ യാദവ് കാഴ്ചവച്ചത്.

ഇഷാന്‍ കിഷന്‍ (84), മധ്യനിര ബാറ്റ്സ്മാന്‍ സൂര്യകുമാര്‍ യാദവ് (82) എന്നിവരുടെ തീപ്പൊരി അര്‍ധ സെഞ്ചുറികളാമ് മുംബൈയെ അവിശ്വസനീയ സ്‌കോറിലെത്തിച്ചത്. ഇഷാന്‍ മുംബൈയ്ക്കു അടിത്തറയിട്ടപ്പോള്‍ ഫിനിഷിങിന്റെ ദൗത്യമായിരുന്നു സൂര്യക്ക്. അദ്ദേഹം ഇതു വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്തു. വെറും 32 ബോളിലാണ് 12 ബൗണ്ടറികളും നാലു സിക്സറുമടക്കം ഇഷാന്‍ 84 റണ്‍സ് വാരിക്കൂട്ടിയത്. മുംബൈ 235 എന്ന അവിശ്വസനീയമായ ടോട്ടലാണ് മുംബൈ ഇന്നലെ നേടിയത്. മറുപടി ബാറ്റിംഗില്‍ ഹൈദരാബാദും തകര്‍ത്തടിച്ചു. പക്ഷെ നിശ്ചിത ഓവറില്‍ 193 റണ്‍സാണ് ഹൈദരാബാദിന് എടുക്കാന്‍ സാധിച്ചത്.

കഴിഞ്ഞ ദിവസം നായകനായി ഇറങ്ങിയ മനീഷ് പണ്ഡെയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. പുറത്താവാതെ 69 റണ്‍സാണ് മനീഷ് പാണ്ഡെ നേടിയത്. 41 പന്തുകളില്‍ ഏഴ് ഫോറും രണ്ട് സിക്‌സുമടങ്ങുന്നതാണ് മനിഷ് അടിച്ചെടുത്തത്. ഓപ്പണര്‍ ജേസണ്‍ റോയ് 34 റണ്‍സും അഭിഷേക് ശര്‍മ 33 റണ്‍സും നേടി. എങ്കിലും മുംബൈ ഉയര്‍ത്തിയ റണ്‍മല താണ്ടുക അസാധ്യമായി അവസാനിക്കുകയായിരുന്നു. 171 റണ്‍സിന്റെ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പ്ലേ ഓഫ് ടിക്കറ്റ് എടുക്കാന്‍ മുംബൈയ്ക്ക് സാധിക്കുകയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ജയിച്ചുവെങ്കിലും മാര്‍ജിന്‍ ചെറുതായതിനാല്‍ മുംബൈയ്ക്ക് പ്ലേ ഓഫ് നഷ്ടമാവുകയായിരുന്നു. രോഹിത്തിനും സംഘത്തിനും ഇനി നാട്ടിലേക്ക് മടങ്ങാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications