IPL 2021: 'തലയുയര്‍ത്തി മുംബൈ ഇന്ത്യന്‍സിന്റെ മടക്കം', ഹൈദരാബാദിനെതിരേ കുറിച്ച റെക്കോഡുകളിതാ
ദുബായ്: ഹാട്രിക് കിരീട മോഹവുമായി യുഎഇയിലേക്കെത്തിയ മുംബൈ ഇന്ത്യന്‍സിന് പ്ലേ ഓഫ് കാണാതെ മടങ്ങേണ്ടി വന്നു. ആദ്യ പാദത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ടീം രണ്ടാം പാദത്തില്‍ യുഎഇയിലേക്കെത്തിയതോടെ കളി മറന്നു. ബാറ്റിങ് നിര തുടരെ പരാജയപ്പെട്ടപ്പോള്‍ യുഎഇയില്‍ ഹാട്രിക് തോല്‍വിയടക്കം ഏറ്റുവാങ്ങേണ്ടി വന്നു. ഹൈദരാബാദിനെതിരേ 171 റണ്‍സില്‍ കൂടുതല്‍ റണ്‍സിന് ജയിച്ചാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാമായിരുന്നു. എന്നാല്‍ ഇത് എളുപ്പത്തില്‍ സാധ്യമല്ലാത്തതിനാല്‍ മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ മത്സരത്തിന് മുമ്പ് തന്നെ അസ്തമിച്ചിരുന്നു.

എന്നാല്‍ ഹൈദരാബാദിനെതിരേ ശക്തമായ പോരാട്ടം തന്നെ മുംബൈ കാഴ്ചവെച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 235 റണ്‍സ്. മറുപടിക്കിറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മികച്ച ബാറ്റിങ് കാഴ്ചവെച്ചെങ്കിലും 42 റണ്‍സിന്റെ ജയം മുംബൈക്ക് സ്വന്തം. നാലാം സ്ഥാനക്കാരായി പ്ലേ ഓഫ് യോഗ്യത നേടിയ കെകെആറിനും അഞ്ചാം സ്ഥാനത്തുള്ള മുംബൈക്കും തുല്യ പോയിന്റായിരുന്നു. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ കെകെആര്‍ പ്ലേ ഓഫില്‍ പ്രവേശിക്കുകയായിരുന്നു.

ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ ആരാധകര്‍ക്ക് ബാറ്റിങ് വിരുന്നൊരുക്കി തലയുയര്‍ത്തിത്തന്നെയാണ് മുംബൈയുടെ മടക്കം. ആവേശ പോരാട്ടത്തില്‍ പിറന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. നിര്‍ണ്ണായക മത്സരത്തില്‍ മുംബൈയുടെ സ്പിന്‍ നിരയില്‍ ഇടം പിടിച്ചത് സീനിയര്‍ താരം പീയൂഷ് ചൗളയാണ്. താരത്തിന്റെ 250ാമത്തെ മത്സരമായിരുന്നു ഇത്. ഈ നേട്ടത്തിലെത്തുന്ന 14ാമത്തെ ഇന്ത്യന്‍ താരമാണ് ചൗള. നാല് ഓവറില്‍ 38 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് പീയൂഷ് നേടിയത്.
Also Read: IPL 2021: ധോണിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഇര്‍ഫാന്‍ പറയുന്നു

ഇഷാന്‍ കിഷന്റെ ബാറ്റിങ് വെടിക്കെട്ടാണ് മത്സരത്തില്‍ മുംബൈക്ക് കരുത്തായത്. 16 പന്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ 32 പന്തില്‍ 84 റണ്‍സാണ് നേടിയത്. 11 ഫോറും നാല് സിക്‌സും പറത്തിയ ഇഷാന്‍ ഈ സീസണിലെ വേഗ അര്‍ധ സെഞ്ച്വറിയാണ് നേടിയത്. 17 ബോളില്‍ സിഎസ്‌കെയ്‌ക്കെതിരേ അര്‍ധ സെഞ്ച്വറി നേടിയ കീറോണ്‍ പൊള്ളാര്‍ഡിന്റെ റെക്കോഡാണ് ഇഷാന്‍ മറികടന്നത്. ഐപിഎല്ലിലെ വേഗ അര്‍ധ സെഞ്ച്വറിക്കാരില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും ഇഷാനായി.
Also Read: T20 World Cup 2021: 'പാകിസ്താന്‍ പണി തുടങ്ങി', ജഴ്‌സിയില്‍ ആതിഥേയരുടെ സ്ഥാനത്ത് ഇന്ത്യയല്ല, യുഎഇ

മത്സരത്തില്‍ അഞ്ച് ക്യാച്ചുകളാണ് മുഹമ്മദ് നബി നേടിയത്. ഒരു മത്സരത്തില്‍ അഞ്ച് ക്യാച്ച് നേടുന്ന ആദ്യത്തെ താരമായി നബി മാറിയിരിക്കുകയാണ്. 235 റണ്‍സാണ് മുംബൈ അടിച്ചെടുത്തത്. ടീമിന്റെ ഏറ്റവും മികച്ച ടീം സ്‌കോറാണിത്. 2017ല്‍ പഞ്ചാബിനെതിരേ നേടിയ 223 റണ്‍സിന്റെ റെക്കോഡാണ് മുംബൈ ഇപ്പോള്‍ തകര്‍ത്തിരിക്കുന്നത്. ഈ സീസണിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. ടി20 ഫോര്‍മാറ്റില്‍ കൂടുതല്‍ വിക്കറ്റുള്ള നാലാമത്തെ താരമായി റാഷിദ് ഖാന്‍ മാറി. 391 വിക്കറ്റാണ് റാഷിദിന്റെ പേരിലുള്ളത്. 390 വിക്കറ്റുള്ള ലസിത് മലിംഗയെയാണ് റാഷിദ് ഖാന്‍ മറികടന്നത്.
Also Read: IPL 2022: ആരെ കൈവിട്ടാലും മുംബൈ ഈ രണ്ടു പേരെ നഷ്ടപ്പെടുത്തരുത്! ചോപ്രയുടെ നിര്‍ദേശം

ഈ സീസണിലെ ഉയര്‍ന്ന പവര്‍പ്ലേ സ്‌കോറെന്ന റെക്കോഡും മുംബൈ സ്വന്തമാക്കി. ഒരു വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സാണ് മുംബൈ നേടിയത്. രാജസ്ഥാന്‍ സിഎസ്‌കെയ്‌ക്കെതിരേ നേടിയ 81 റണ്‍സിന്റെ റെക്കോഡാണ് മുംബൈ ഇന്ത്യന്‍സ് മറികടന്നത്. മധ്യനിരയില്‍ തല്ലിത്തകര്‍ത്ത സൂര്യകുമാര്‍ യാദവ് (82) തന്റെ ഉയര്‍ന്ന ഐപിഎല്‍ സ്‌കോറാണ് സ്വന്തമാക്കിയത്. ഇതിന് മുമ്പ് രണ്ട് തവണ 79 റണ്‍സ് അദ്ദേഹം നേടിയിരുന്നു. കൂടാതെ 4000 ടി20 റണ്‍സെന്ന നേട്ടത്തിലേക്കെത്താനും സൂര്യകുമാറിനായി.
Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക്', വമ്പന്‍ ഓഫര്‍ വെളിപ്പെടുത്തി പിസിബി

Also Read: IPL 2021: ആര്‍സിബിയുടെ സമയമെത്തി, ഇത്തവണ കപ്പുയര്‍ത്തും! പ്രവചിച്ച് ക്ലൂസ്‌നര്‍
ടി20യില്‍ 100 ക്യാച്ചുകള്‍ പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് വൃദ്ധിമാന്‍ സാഹ. കൂടാതെ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും 80 പ്ലസ് സ്‌കോര്‍ ഒരു മത്സരത്തില്‍ത്തന്നെ നേടുന്നത് ഇതാദ്യം. അതും 200 പ്ലസ് സ്‌ട്രൈക്കറേറ്റില്‍. ഹൈദരാബാദിന്റെ മനീഷ് പാണ്ഡെ ഐപിഎല്ലില്‍ 3500 റണ്‍സ് പൂര്‍ത്തിയാക്കുന്നതും ഇതാദ്യം. കൂടാതെ 6000 ടി20 റണ്‍സും താരം പൂര്‍ത്തിയാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications