For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആര്‍സിബിയുടെ സമയമെത്തി, ഇത്തവണ കപ്പുയര്‍ത്തും! പ്രവചിച്ച് ക്ലൂസ്‌നര്‍

ടീം പ്ലേഓഫിലേക്കു യോഗ്യത നേടിയിട്ടുണ്ട്

ഐപിഎല്ലില്‍ കന്നിക്കിരീടത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഈ സീസണില്‍ അവസാനിപ്പിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഓള്‍റൗണ്ടര്‍ ലാന്‍സ് ക്ലൂസ്‌നര്‍. ആര്‍സിബിക്കു മികച്ച സാധ്യതയാണ് ഇത്തവണയുള്ളതെന്നു അഫ്ഗാനിസ്താന്‍ ദേശീയ ടീമിന്റെ മുഖ്യ കോച്ചായി പ്രവര്‍ത്തിക്കുന്ന ക്ലൂസ്‌നര്‍ അഭിപ്രായപ്പെട്ടു.

IPL 2021 : കന്നിക്കിരീടത്തിനായുള്ള RCBയുടെ കാത്തിരിപ്പ് ഇത്തവണ അവസാനിക്കും | Oneindia Malayalam

മികച്ച താരങ്ങളുടെസാന്നിധ്യമുണ്ടായിട്ടും കഴിഞ്ഞ 13 സീസണുകളിലും ആര്‍സിബിക്കു ഐപിഎല്ലില്‍ ചാംപ്യന്മാരാവാന്‍ കഴിഞ്ഞിട്ടില്ല. മൂന്നു തവണ അവര്‍ ഫൈനല്‍ വരെയെത്തിയെങ്കിലും കപ്പിനരികെ കാലിടറുകയായിരുന്നു. ഈ സീസണില്‍ ഇതിനകം ആര്‍സിബി പ്ലേഓഫിലേക്കു യോഗ്യത നേടിക്കഴിഞ്ഞു. തുടര്‍ച്ചയായി രണ്ടാം സീസണിലാണ് കോലിയും സംഘവും പ്ലേഓഫില്‍ കളിക്കുന്നത്. കഴിഞ്ഞ സീസണില്‍ പ്ലേഓഫില്‍ തോറ്റ് ആര്‍സിബി പുറത്താവുകയായിരുന്നു.

 ആര്‍സിബി കിരീടം നേടണം

ആര്‍സിബി കിരീടം നേടണം

ഈ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ചാംപ്യന്‍മാരാവുന്നത് കാണാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നു ക്ലൂസ്‌നര്‍ വ്യക്തമാക്കി. സത്യസന്ധമായി പറഞ്ഞാല്‍ എന്റെ മനസ്സ് ആര്‍സിബിക്കൊപ്പമാണ്. അവര്‍ കിരീടമുയര്‍ത്തുന്നത് കാണാനാണ് ഞാന്‍ കാത്തിരിക്കുന്നത്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ് എന്നിവരുള്‍പ്പെടുന്ന തകര്‍പ്പന്‍ ടീം എന്തുകൊണ്ട് ഒരിക്കല്‍പ്പോലും ചാംപ്യന്‍മാരായിട്ടില്ലെന്നത് എന്നെ ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്. എനിക്കു ഇപ്പോഴും ഇതിന്റെ കാരണവും മനസ്സിലായിട്ടില്ല. കാത്തിരിപ്പിനൊടുവില്‍ ഈ സീസണില്‍ ആര്‍സിബി കപ്പുയര്‍ത്തുമെന്നാണ് തന്റെ മനസ്സ് പറയുന്നതെന്നും ക്ലൂസ്‌നര്‍ കൂട്ടിച്ചേര്‍ത്തു.

 ഞാന്‍ മുംബൈ ഇന്ത്യന്‍സ് ഫാന്‍

ഞാന്‍ മുംബൈ ഇന്ത്യന്‍സ് ഫാന്‍

ഞാനൊരു മുംബൈ ഇന്ത്യന്‍സ് ഫാനാണ്. ബ്രാന്‍ഡെന്ന നിലയിലും ടീമെന്ന നിലയിലും അവരുടെ വളര്‍ച്ചയും വിജയവുമെല്ലാം ആശ്ചര്യപ്പെടുത്തുന്നതാണ്. ഓരോ സീസണിലും അവര്‍ മികച്ച പ്രകടനം ആവര്‍ത്തിക്കുന്നതും അദ്ഭുതപ്പെടുത്തുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറെക്കുറെ മുംബൈയെപ്പോലെ തന്നെയാണ്. സ്ഥിരതയാണ് രണ്ടു ടീമുകളുടെയും ഏറ്റവും വലിയ പ്ലസ് പോയിന്റ്. മികച്ച കോച്ചിങ് സ്റ്റാഫുമാരാണ് മുംബൈയ്ക്കും ചെന്നൈയ്ക്കുമുള്ളത്. അതിന്റെ ഫലം ടീമിനു ലഭിച്ചുകൊണ്ടിരിക്കുന്നതായും ക്ലൂസ്‌നര്‍ പറഞ്ഞു.

 ടി20 ലോകകപ്പ്

ടി20 ലോകകപ്പ്

ഈ മാസം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താന്‍ ടീമിനെ തയ്യാറാക്കാന്‍ ഒരുങ്ങുകയാണ് ക്ലൂസ്‌നര്‍. ഞാനിപ്പോള്‍ അഫ്ഗാന്റെ മുഖ്യ കോച്ചാണ്. ഒരാഴ്ചയ്ക്കുള്ള ടി20 ലോകകപ്പ് ആരംഭിക്കാന്‍ പോവുകയാണ്. നിലവില്‍ ഞാന്‍ ദുബായില്‍ ക്വാറന്റീനിലാണ്. അഫഫ്ഗാനിസ്താന്‍ ടീമിനൊപ്പമുള്ള സമയം വളരെ മികച്ചതായിരുന്നു. മികച്ച ടി20 പരമ്പരകളില്‍ ടീം ഇതിനകം കളിച്ചു കഴിഞ്ഞുവെന്നും ക്ലൂസ്‌നര്‍ വ്യക്തമാക്കി.
ലോകകപ്പില്‍ സൂപ്പര്‍ 12ലേക്കു അഫ്ഗാന്‍ നേരിട്ടു യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് രണ്ടിലാണ് അവര്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ ഇതേ ഗ്രൂപ്പിലാണ്. ഇവര്‍ക്കൊപ്പം യോഗ്യതാ റൗണ്ട് കളിച്ചെത്തുന്ന രണ്ടു ടീമുകള്‍ കൂടി ഗ്രൂപ്പിന്റെ ഭാഗമാവും.

ആര്‍സിബിയുടെ ഈ സീസണിലെ പ്രകടനം

ആര്‍സിബിയുടെ ഈ സീസണിലെ പ്രകടനം

ഈ സീസണിലെ ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ് എന്നവര്‍ക്കു ശേഷം പ്ലേഓഫിലെത്തിയ ടീമായി അവര്‍ മാറിയിരുന്നു. നിലവില്‍ ഡല്‍ഹി, ചെന്നൈ എന്നിവര്‍ക്കു പിന്നില്‍ മൂന്നാംസ്ഥാനത്താണ് ബാംഗ്ലൂര്‍. 13 മല്‍സരങ്ങളില്‍ നിന്നും എട്ടു ജയവും അഞ്ചു തോല്‍വിയുമടക്കം 16 പോയിന്റാണ് ആര്‍സിബിക്കുള്ളത്. ഇന്നു ലീഗ് ഘട്ടത്തിലെ അവസാന മല്‍സരത്തില്‍ അവര്‍ ഡല്‍ഹിയെ നേരിടുകയാണ്.
ആര്‍സിബി ക്യാപ്റ്റനെന്ന നിലയില്‍ വിരാട് കോലിയുടെ അവസാനത്തെ സീസണ്‍ കൂടിയാണിത്. സീസണിനു ശേഷം ടീമിന്റെ നായകസ്ഥാനമൊഴിയുമെന്നു അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. അതുകൊണ്ടു കിരീടവിജയത്തോടെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും പടിയിറങ്ങുകയാവും കോലിയുടെ ലക്ഷ്യം.

Story first published: Friday, October 8, 2021, 15:53 [IST]
Other articles published on Oct 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+