Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: ആരെ കൈവിട്ടാലും മുംബൈ ഈ രണ്ടു പേരെ നഷ്ടപ്പെടുത്തരുത്! ചോപ്രയുടെ നിര്‍ദേശം

ഐപിഎല്ലിന്റെ ഈ സീസണിനു ശേഷം മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ഡിസംബറിലായിരിക്കും താരലേലം നടക്കുകയെന്നാണ് വിവരം. അടുത്ത സീസണില്‍ പുതിയ രണ്ടു ടീമുകള്‍ കൂടി ഐപിഎല്ലിന്റെ ഭാഗമാവുകയാണ്. ഇതേ തുടര്‍ന്നാണ് ഈ സീസണ്‍ കഴിയുന്നതോടെ മെഗാ ലേലം സംഘടിപ്പിക്കാന്‍ ബിസിസിഐ തീരുമാനിച്ചിരിക്കുന്നത്. ലേലത്തിനു മുമ്പ് ചുരുക്കം ചില കളിക്കാരെ മാത്രമേ ഓരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താന്‍ സാധിക്കുകുയള്ളൂ. ബാക്കിയുള്ളവരെല്ലാം ലേലത്തിലെ കളിക്കാരുടെ ലിസ്റ്റില്‍ ഇടം പിടിക്കുകയും ചെയ്യും.

എത്ര കളിക്കാരെ ഒരു ഫ്രാഞ്ചൈസിക്കു പരമാവധി നിലനിര്‍ത്താമെന്ന് ഇനിയും വ്യക്തമായിട്ടില്ല. എങ്കിലും രണ്ടോ, മൂന്നോ കളിക്കാരെ മാത്രമേ ടീമുകള്‍ക്കു നിലനിര്‍ത്താന്‍ സാധിച്ചേക്കൂയെന്നാണ് സൂചനകള്‍. അങ്ങനെയെങ്കില്‍ ടീമിലെ നെടുംതൂണുകളായ ചിലരെയൊഴിച്ച് ബാക്കിയുള്ളവരെയെല്ലാം ഫ്രാഞ്ചൈസികള്‍ക്കു കൈവിടേണ്ടി വരും. നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് തീര്‍ച്ചയായും നിലനിര്‍ത്തേണ്ട രണ്ടു കളിക്കാരെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാശ് ചോപ്ര.

 രോഹിത്തും ബുംറയും

രോഹിത്തും ബുംറയും

മെഗാ ലേലത്തിനു മുമ്പ് മുംബൈ ഇന്ത്യന്‍സ് ഉറപ്പായിട്ടും നിലനിര്‍ത്തേണ്ട രണ്ടു കളിക്കാര്‍ ഒന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മറ്റൊന്ന് ഫാസ്റ്റ് ബൗളര്‍ ജസ്പ്രീത് ബുംറയുമാണെന്നു ചോപ്ര അഭിപ്രായപ്പെട്ടു. ഇവരെക്കൂടാതെ ഹാര്‍ദിക് പാണ്ഡ്യ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ് എന്നിവരെക്കുറിച്ചും മുംബൈയ്ക്കു ആലോചിക്കാം. എങ്കിലും മുംബൈ നിലനിര്‍ത്തേണ്ട വലിയ രണ്ടു കളിക്കാര്‍ രോഹിത്തും ബുംറയുമാവണം. മറ്റുള്ളവരെ ലേലത്തില്‍ തിരികെ വാങ്ങുന്നതിനെക്കുറിച്ച് മുംബൈയ്ക്കു പ്ലാന്‍ ചെയ്യാവുന്നതാണെന്നും ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

 അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍

അഞ്ചു ഐപിഎല്‍ കിരീടങ്ങള്‍

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫ്രാഞ്ചൈസിയാണ് മുംബൈ ഇന്ത്യന്‍സ്. അഞ്ചു തവണയാണ് ഐപിഎല്‍ കിരീടത്തില്‍ മുംബൈ മുത്തമിട്ടത്. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത നേട്ടം കൂടിയാണിത്. രണ്ടാംസ്ഥാനത്തുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനു മൂന്നു ട്രോഫികള്‍ മാത്രമേയുള്ളൂ.
മുംബൈയുടെ അഞ്ചു കിരീടവിജയങ്ങളും രോഹിത് ശര്‍മയുടെ കീഴിലായിരുന്നു. ഇത്തവണ ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടമായിരുന്നു മുംബൈ ലക്ഷ്യമിട്ടത്. പക്ഷെ ഇതു സാധിക്കില്ലെന്നു ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. പ്ലേഓഫ് കാണാതെ പുറത്താവലിന്റെ വക്കിലാണ് രോഹിത് ശര്‍മയും സംഘവും.

ഈ സീസണിലെ പ്രകടനം

ഈ സീസണിലെ പ്രകടനം

മുംബൈ ഇന്ത്യന്‍സിന് ഈ സീസണില്‍ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍ നിരാശപ്പെടുത്തിയ മുംബൈ യുഎഇയിലെ രണ്ടാംപാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചെങ്കിസും അതുണ്ടായില്ല. കഴിഞ്ഞ തവണ കപ്പുയര്‍ത്തിയ യുഎഇയിലും മുംബൈ തപ്പിത്തടയുകയായിരുന്നു. ബാറ്റിങ് നിരയുടെ മോശം പ്രകടനമാണ് മുംബൈയ്ക്കു ഈ സീസണില്‍ തിരിച്ചടിയായത്.
ഇന്നു രാത്രി സണ്‍റൈസേഴ്‌സ് ഹൈദരാഹബാദുമായി അവസാനത്തെ ലീഗ് മല്‍സരം കളിക്കാനിരിക്കെ മുംബൈ പോയിന്റ് പട്ടികയില്‍ ആറംസ്ഥാനത്താണ്. 171 റണ്‍സിന്റെ കൂറ്റന്‍ മാര്‍ജിനില്‍ ഹൈദരാബാദിനെ തോല്‍പ്പിക്കാനായാല്‍ മാത്രമം മുംബൈയ്ക്കു ഇനി പ്ലേഓഫ് സാധ്യതയുള്ളൂ. ടോസിനു ശേഷം ഹൈദരാബാദ് ബാറ്റ് ചെയ്യുകയാണെങ്കില്‍ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷ അതോടെ അസ്തമിക്കുകയും ചെയ്യും. എങ്കിലും മികച്ച ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുകയാവും ഇവി മുംബൈയുടെ ലക്ഷ്യം.

 മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

മുംബൈ ഇന്ത്യന്‍സ് സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍) സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്, രാഹുല്‍ ചാഹര്‍, ആദിത്യ താരെ, അനുകുല്‍ റോയ്, അന്‍മോല്‍പ്രീത് സിങ്, ക്രിസ് ലിന്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയന്ത് യാദവ്, കരെണ്‍ പൊള്ളാര്‍ഡ്, മൊഹ്‌സിന്‍ ഖാന്‍, സൗരഭ് തിവാരി, ആദം മില്‍നെ, നതാന്‍ കൂള്‍ട്ടര്‍ നൈല്‍, പിയൂഷ് ചൗള, ജെയിംസ് നീഷാം, യുധ്വിര്‍ ചരാക്, മാര്‍ക്കോ ജാന്‍സെന്‍, അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍.

Story first published: Friday, October 8, 2021, 16:38 [IST]
Other articles published on Oct 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+