
ബംഗ്ലാദേശ്,ശ്രീലങ്ക എന്നിവരെല്ലാം യോഗ്യതാ മത്സരം കളിച്ചാവും ടി20 ലോകകപ്പിലേക്കെത്തുക. ഇതിനോടകം ടീമുകളെയെല്ലാം പ്രഖ്യാപിച്ച് കഴിഞ്ഞു. എല്ലാ ടീമിനൊപ്പവും മികച്ച താരനിരയുള്ളതിനാല്‍ ആവേശകരമായ പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ടി20 ലോകകപ്പില്‍ ഇടം ലഭിക്കുമെന്ന് കരുതിയ പല താരങ്ങള്‍ക്കും ടീമില്‍ ഇടം ലഭിക്കാതെ പോയപ്പോള്‍ ചില താരങ്ങള്‍ക്ക് അപ്രതീക്ഷിതമായി ഇടം ലഭിച്ചു. എന്നാല്‍ 2019ലെ ഏകദിന ലോകകപ്പ് കളിക്കുകയും ഇത്തവണ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോവുകയും ചെയ്ത ചില താരങ്ങളുണ്ട്. അവരെ പരിഗണിച്ചുള്ള മികച്ച പ്ലേയിങ് 11 നോക്കാം.
Also Read: IPL 2021: 'കമന്ററി പറയുന്നത് നിര്‍ത്തൂ, എനിട്ട് സ്വയം സംസാരിക്കൂ', ഹര്‍ദിക്കിന് ജയവര്‍ധനയുടെ ഉപദേശം

ശിഖര്‍ ധവാന്‍-കോളിന്‍ മണ്‍റോ
ഇന്ത്യയുടെ ഇടം കൈയന്‍ ഓപ്പണറായ ശിഖര്‍ ധവാന്‍ ടി20 ലോകകപ്പ് ടീമില്‍ ഇടം പ്രതീക്ഷിച്ചിരുന്നെങ്കിലും തഴയപ്പെട്ടു. സമീപകാല ഫോമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. 2020ലെ യുഎഇ ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ച്വറിയടക്കം നേടി തിളങ്ങാന്‍ ധവാന് സാധിച്ചിരുന്നു. ഈ സീസണിലെ ഐപിഎല്ലിലും ഭേദപ്പെട്ട പ്രകടനമാണ് താരം കാഴ്ചവെച്ചത്. മികച്ച താരമാണെങ്കിലും അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവ് കുറവാണ്. 126.38 ആണ് അദ്ദേഹത്തിന്റെ ടി20 സ്‌ട്രൈക്കറേറ്റ്. അവസാന ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് ധവാനായിരുന്നു. എന്നാല്‍ വലിയൊരു പ്രകടനം കാഴ്ചവെക്കാനായില്ല.
Also Read: IPL 2021: ദീപക് ചഹാറിന്റെ ഹൃദയം കീഴടക്കിയ യുവസുന്ദരി ആര്? എല്ലാ വിവരങ്ങളും ഇതാ

ന്യൂസീലന്‍ഡ് താരം കോളിന്‍ മണ്‍റോയാണ് തഴയപ്പെട്ട മറ്റൊരു താരം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ മണ്‍റോക്ക് 65 ടി20യില്‍ നിന്ന് 31.25 ശരാശരിയാണുള്ളത്. മീഡിയം പേസര്‍കൂടിയായ അദ്ദേഹം നാല് വിക്കറ്റുകളും വീഴ്ത്തിയിട്ടുണ്ട്. മികച്ച ഫീല്‍ഡര്‍ കൂടിയാണ് അദ്ദേഹമെങ്കിലും ഇത്തവണ കിവീസ് ടീമില്‍ നിന്ന് തഴഞ്ഞു. മൂന്ന് സെഞ്ച്വറികള്‍ ടി20യില്‍ അദ്ദേഹം നേടിയിട്ടുണ്ട്.
Also Read: IPL 2021: 'ഈ സീസണില്‍ മാത്രമല്ലിത്', എബിഡിയെ ആര്‍സിബി വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് ഗംഭീര്‍

ഫഫ് ഡുപ്ലെസിസ്,ഫഖര്‍ സമാന്‍,ബെന്‍ സ്റ്റോക്‌സ്
ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ താരമാണ് ഫഫ് ഡുപ്ലെസിസ്. 2019ലെ ലോകകപ്പ് ടീമിലും ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം സ്ഥിരതയുള്ള ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ഐപിഎല്ലില്‍ സിഎസ്‌കെയ്‌ക്കൊപ്പവും തിളങ്ങുന്ന താരത്തിന് ഇത്തവണ ടി20 ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചിട്ടില്ല. 50 ടി20യില്‍ നിന്ന് 35.53 ശരാശരിയാണ് ഡുപ്ലെസിസിനുള്ളത്.ഒരു സെഞ്ച്വറിയും കുട്ടിക്രിക്കറ്റ് ഫോര്‍മാറ്റില്‍ അദ്ദേഹം നേടിയിട്ടുണ്ട്.
Also Read: IPL 2021: മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചോ? ഇനിയും പ്ലേ ഓഫില്‍ കടക്കാമോ? സാധ്യതകളിതാ

പാകിസ്താന്‍ ഫഖര്‍ സമാനാണ് നാലാം നമ്പറില്‍. ഇടം കൈയന്‍ ഓപ്പണറായ താരത്തിന് ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം മികച്ച റെക്കോഡാണുള്ളത്. 53 ടി20യില്‍ നിന്ന് 21.72 ശരാശരിയാണ് അദ്ദേഹത്തിനുള്ളത്. 136.32 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. 2019ലെ ഏകദിന ലോകകപ്പില്‍ പാകിസ്താന്‍ അദ്ദേഹത്തെ പരിഗണിച്ചിരുന്നെങ്കിലും ടി20 ലോകകപ്പില്‍ ഇടം ലഭിച്ചില്ല.
Also Read: IPL 2021: മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചോ? ഇനിയും പ്ലേ ഓഫില്‍ കടക്കാമോ? സാധ്യതകളിതാ

2019ലെ ഏകദിന ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്റെ അലമാരയിലെത്തിച്ചത് ബെന്‍ സ്‌റ്റോക്‌സായിരുന്നു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സ്‌റ്റോക്‌സ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഗെയിം ചെയിഞ്ചറായ അദ്ദേഹം ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായും വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ മാനസിക വിശ്രമത്തില്‍ പോയിരിക്കുന്ന സ്‌റ്റോക്‌സ് ഇത്തവണത്തെ ടി20 ലോകകപ്പില്‍ പങ്കെടുക്കുന്നില്ല.
Also Read: IPL 2021: ജയം തുടരാന്‍ ഡല്‍ഹി, തിരിച്ചുവരാന്‍ കോലിപ്പട, നേര്‍ക്കുനേര്‍ കണക്കുകളില്‍ ആര്‍സിബി കേമര്‍

എംഎസ് ധോണി,കാര്‍ലോസ് ബ്രാത്ത്‌വെയ്റ്റ്,ക്രിസ് മോറിസ്
2019ലെ ഏകദിന ലോകകപ്പാണ് എംഎസ് ധോണി ഇന്ത്യക്കായി അവസാനം കളിച്ച മത്സരം. ടി20 ലോകകപ്പ് കളിച്ച് വിരമിക്കാനാണ് ധോണി ആഗ്രഹിച്ചതെങ്കിലും കോവിഡിനെത്തുടര്‍ന്ന് ലോകകപ്പ് നീണ്ടുപോയതോടെ 2020 ആഗസ്റ്റ് 15ന് ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ സിഎസ്‌കെയ്ക്കായി ഐപിഎല്ലില്‍ അദ്ദേഹം തുടരുന്നുണ്ട്. ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായി ധോണി ഇത്തവണ ഒപ്പമുണ്ടാവും.പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യയുടെ അലമാരയിലെത്തിച്ച നായകനാണ് ധോണി.
Also Read: IPL 2021: മാര്‍ഷിന്റെ സിംഹാസനം തെറിച്ചു, രാഹുല്‍ ഇനി പഞ്ചാബിന്റെ കിങ്! വന്‍ നേട്ടം

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്ത് വെയ്റ്റ് ടി20 ലോകകപ്പില്‍ നിര്‍ണ്ണായക പ്രകടനങ്ങള്‍ നടത്തി മികവ് കാട്ടിയിട്ടുള്ള താരമാണ്. 2016ലെ ടി20 ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ സിക്‌സര്‍ മഴപെയ്യിച്ച് വെസ്റ്റ് ഇന്‍ഡീസിനെ കിരീടത്തിലേക്കെത്തിച്ചത് ബ്രാത്ത് വെയ്റ്റായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാനാണെങ്കിലും സ്ഥിരതയില്ല. 14.76 മാത്രമാണ് ശരാശരി. 41 ടി20യില്‍ നിന്ന് 31 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസി ക്രിക്കറ്റിലടക്കം കളിച്ച് അനുഭവസമ്പത്തുള്ള താരമാണെങ്കിലും നിലവിലെ ഫോം മികച്ചതല്ലാത്തതിനാലാണ് ഇത്തവണ പരിഗണിക്കപ്പെടാതെ പോയത്.
Also Read: T20 World Cup: ഈ അബദ്ധങ്ങള്‍ ഇന്ത്യ ഒഴിവാക്കണം, എങ്കില്‍ കപ്പ് കോലി തന്നെ ഉയര്‍ത്തും!

ദക്ഷിണാഫ്രിക്കയുടെ ക്രിസ് മോറിസാണ് മറ്റൊരു താരം. ഫ്രാഞ്ചെസി ക്രിക്കറ്റില്‍ വലിയ മൂല്യമുള്ള താരമാണെങ്കിലും ഇത്തവണ ദക്ഷിണാഫ്രിക്കന്‍ ടീമിലിടം ലഭിച്ചില്ല. 130.39 എന്ന മികച്ച സ്‌ട്രൈക്കറേറ്റ് മോറിസിനുണ്ട്. 80 മത്സരത്തില്‍ നിന്ന് 94 വിക്കറ്റും അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. അനുഭവസമ്പന്നനായ താരമാണെങ്കിലും ഇത്തവണ ലോകകപ്പ് ടീമില്‍ ഇടം ലഭിച്ചില്ല.
Also Read: 2014 ആവര്‍ത്തിക്കുമോ? പ്ലേ ഓഫ് പ്രതീക്ഷിക്കാന്‍ മുംബൈക്ക് ജയിക്കണം, വഴിമുടക്കാന്‍ ഹൈദരാബാദ്

ഇമ്രാന്‍ താഹിര്‍,യുസ് വേന്ദ്ര ചഹാല്‍,ലസിത് മലിംഗ
ദക്ഷിണാഫ്രിക്കയുടെ സീനിയര്‍ സ്പിന്നറാണ് ഇമ്രാന്‍ താഹിര്‍.38 മത്സരത്തില്‍ നിന്ന് 63 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. അതും 6.73 എന്ന മികച്ച ഇക്കോണമിയില്‍. ഐപിഎല്ലിലും മികച്ച റെക്കോഡ് അവകാശപ്പെടാനാവുമെങ്കിലും സമീപകാല ഫോം മികച്ചതല്ല. ഐപിഎല്ലില്‍ സിഎസ്‌കെ താരമായ താഹിറിന് ഈ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.
Also Read: IPL 2021: 'ധോണി പറഞ്ഞു ഗെയ്ക്‌വാദ് കേട്ടു', ഓപ്പണറുടെ വിജയ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍

യുസ് വേന്ദ്ര ചഹാലാണ് അവസരം ലഭിക്കാതെ പോയ മറ്റൊരു താരം. ഇന്ത്യക്കായി ടി20യില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയത് ചഹാലാണ്. എന്നിട്ടും ചഹാലിന് അവസരം ലഭിച്ചില്ല. ഐപിഎല്ലിന്റെ ഈ സീസണില്‍ മികച്ച പ്രകടനം അദ്ദേഹം നടത്തുന്നുണ്ട്. അതിനാല്‍ത്തന്നെ ടി20 ലോകകപ്പിലേക്ക് ചഹാല്‍ എത്താനുള്ള സാധ്യതയുമുണ്ട്. എന്നാല്‍ നിലവില്‍ ചഹാല്‍ ടീമിന് പുറത്താണുള്ളത്.

ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ 2019ലെ ഏകദിന ലോകകപ്പ് കളിച്ചെങ്കിലും 2021ലെ ടി20 ലോകകപ്പ് കളിക്കാന്‍ കാത്തുനില്‍ക്കാതെ വിരമിക്കല്‍ പ്രഖ്യാപിച്ചു. 83. ടി20യില്‍ 107 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. 170 വിക്കറ്റുകളുമായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുള്ള താരമാണ് മലിംഗ.


Click it and Unblock the Notifications











