For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'കമന്ററി പറയുന്നത് നിര്‍ത്തൂ, എനിട്ട് സ്വയം സംസാരിക്കൂ', ഹര്‍ദിക്കിന് ജയവര്‍ധനയുടെ ഉപദേശം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ ഏറെക്കുറെ അവസാനിച്ചിരിക്കുകയാണ്. സണ്‍റെസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 171 റണ്‍സില്‍ കൂടുതല്‍ റണ്‍സിന് വിജയിച്ചാല്‍ മാത്രമെ ടീമിനിന് പ്ലേ ഓഫില്‍ കടക്കാനാവൂ. ഇത് ടി20യില്‍ ഇതുവരെ സംഭവിക്കാത്ത കാര്യമായതിനാല്‍ മുംബൈക്ക് പ്ലേ ഓഫില്‍ കടക്കാനാവില്ലെന്ന് തന്നെ പറയാം. ഇത്തവണ ബാറ്റ്‌സ്മാന്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനമാണ് മുംബൈക്ക് തിരിച്ചടിയായത്.

1

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പരിക്ക് മുംബൈയുടെ കുതിപ്പില്‍ വലിയ തിരിച്ചടിയായി. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിന് ബാറ്റിങ്ങിലും തിളങ്ങാനായില്ല. ഇപ്പോഴിതാ നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെ ഹര്‍ദിക് പാണ്ഡ്യക്ക് ജയവര്‍ധന നല്‍കുന്ന ഉപദേശത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്. കമന്ററി പറയുന്നത് നിര്‍ത്തി സ്വയം സംസാരിച്ച് തുടങ്ങൂവെന്നാണ് ജയവര്‍ധന ഹര്‍ദിക്കിനെ ഉപദേശിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പുറത്തുവിട്ട വീഡിയോയിലാണ് ജയവര്‍ധനയുടെ മാസ് ഉപദേശം.

Also Read: IPL 2021: 'ധോണി പറഞ്ഞു ഗെയ്ക്‌വാദ് കേട്ടു', ഓപ്പണറുടെ വിജയ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍

2

വീഡിയോയില്‍ ജയവര്‍ധനയോട് ഹര്‍ദിക് പറയുന്നതിങ്ങനെയാണ്. ഞാന്‍ ഇന്നത്തെ ബാറ്റിങ് ആസ്വദിക്കുന്നു. പന്തുകള്‍ നഷ്ടപ്പെടുത്തുമ്പോഴും ഷോട്ടുകള്‍ കളിക്കണമെന്ന ആഗ്രം എനിക്ക് വല്ലാതെ തോന്നുന്നു എന്നൊക്കെയാണ് ഹര്‍ദിക് പാണ്ഡ്യ ജയവര്‍ധനയോട് പറഞ്ഞത്. എന്നാല്‍ പരിശീലകന്റെ മറുപടി ഇങ്ങനെയായിരുന്നു. 'നീ പരിശീലനം നടത്തുമ്പോള്‍ കമന്ററി പറയുന്നത് നിര്‍ത്തൂ. ബൗളര്‍മാര്‍മാരോട് സംസാരിക്കുന്നത് നിര്‍ത്തൂ. ഗുഡ് ലെങ്തിലെറിയാനൊന്നും പറയേണ്ട. മത്സരത്തിലും അത് ചെയ്യരുത്. സ്വയം സംസാരിക്കുകയാണ് വേണ്ടത്. നീ എന്തോ തെറ്റായി ചെയ്യുന്നുണ്ടെന്ന് നിനക്കറിയാം.നിന്റെ മനസില്‍ തോന്നുന്നതെന്തോ അതാണ് ചെയ്യേണ്ടത്'.

Also Read: IPL 2021: എബിഡിക്കെതിരേ പന്തെറിഞ്ഞപ്പോള്‍ ഭയപ്പെട്ടു, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമാവും- ഭുവനേശ്വര്‍ കുമാര്‍

3

വെടിക്കെട്ട് ഓള്‍റൗണ്ടറെന്ന് വിശേഷണമുള്ള ഹര്‍ദിക് 117 റണ്‍സാണ് ഈ സീസണില്‍ നേടിയത്. 14.62 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 112.5ഉും. ഫിനിഷര്‍ റോളിലേക്ക് മുംബൈ നിയോഗിച്ചിരിക്കുന്ന താരത്തിന് പ്രതീക്ഷക്കൊത്ത് ബാറ്റുവീശാന്‍ കഴിഞ്ഞില്ല. പരിക്ക് തന്നെയാണ് പ്രധാന പ്രശ്‌നം. വരുന്ന സീസണില്‍ മെഗാ താരലേലം നടക്കാന്‍ പോവുകയാണ്. മുംബൈ നിലനിര്‍ത്താന്‍ സാധ്യതയുള്ള താരങ്ങളിലൊരാളാണ് ഹര്‍ദിക്. എന്നാല്‍ അദ്ദേഹത്തിന് തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് ടീമിന്റെ പ്രതീക്ഷകള്‍ക്കും തിരിച്ചടി നല്‍കുകയാണ്.

Also Read: T20 World cup: ഹാര്‍ദിക് പുറത്തേക്ക്, ചഹല്‍ അകത്തേക്ക്! ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരുന്നു

4

ഹര്‍ദിക്കിന്റെ ഫോം ഇന്ത്യക്കും തലവേദനായിരിക്കുകയാണ്. ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയും ഫിനിഷര്‍ റോളില്‍ പരിഗണിക്കുന്നത് ഹര്‍ദിക്കിനെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ നിലവിലെ ഫോം നിരാശപ്പെടുത്തുന്നു. ഹര്‍ദിക്കിനെക്കൊണ്ട് പന്തെറിയിക്കില്ലെന്ന നിലപാടാണ് മുംബൈ സ്വീകരിച്ചത്. ഇത് ഇന്ത്യക്കും തിരിച്ചടിയായി. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിനെ ബാറ്റ്‌സ്മാനെന്ന നിലയില്‍ മാത്രം പരിഗണിക്കുന്നത് ഇന്ത്യക്ക് വലിയ ഗുണം ചെയ്‌തേക്കില്ല.

Also Read: IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍

5

സിഎസ്‌കെയ്‌ക്കൊപ്പം ശര്‍ദുല്‍ ഠാക്കൂര്‍ നന്നായി പന്തെറിയുന്നുണ്ട്. പേസില്‍ നല്ല വ്യതിയാനം വരുത്താന്‍ സാധിക്കുന്ന ശര്‍ദുല്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കുകാട്ടുന്നു. ഈ സാഹചര്യത്തില്‍ ഹര്‍ദിക്കിന് പകരം ശര്‍ദുലിനെ ഇന്ത്യ ടി20 ലോകകപ്പിലേക്ക് പരിഗണിക്കണമെന്ന ആവിശ്യവും ശക്തമാവുന്നുണ്ട്. 10ാം തീയ്യതി വരെയാണ് ടീമുകളില്‍ മാറ്റം വരുത്താന്‍ ഐസിസി അനുമതി നല്‍കിയിരിക്കുന്നത്. അതിനാല്‍ റിസര്‍വ് താരമായി പരിഗണിച്ചിട്ടുള്ള ശര്‍ദുലിനെ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തി ഹര്‍ദിക്കിനെ റിസര്‍വ് താരമാക്കി മാറ്റാനുള്ള സാധ്യതയുമുണ്ട്.

Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

6

Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

ബാറ്റുകൊണ്ടും മികവ് കാട്ടാന്‍ കെല്‍പ്പുള്ള താരമാണ് ശര്‍ദുല്‍. എന്നാല്‍ ഇത്തവണ അധികം ബാറ്റ് ചെയ്യാന്‍ ശര്‍ദുലിന് അവസരം ലഭിച്ചിട്ടില്ല. ബൗളറെന്ന നിലയില്‍ മധ്യ ഓവറുകളില്‍ കളി വരുതിയിലാക്കാന്‍ ശര്‍ദുലിന് സാധിച്ചിട്ടുണ്ട്. മോശം ഫോമിലുള്ള രാഹുല്‍ ചഹാറിന് പകരം മിന്നും ഫോമിലുള്ള യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്താനുമുള്ള സാധ്യതയുമുണ്ട്.

Story first published: Friday, October 8, 2021, 14:19 [IST]
Other articles published on Oct 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+