For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

നാലു താരങ്ങളെയറിയാം

ഐപിഎല്ലിന്റെ 14ാം സീസണ്‍ യുഎഇയില്‍ ആവേശകരമായാണ് പുരോഗമിക്കുന്നത്. ടൂര്‍ണമെന്റ് അവസാനഘട്ടത്തിലേക്കു അടുത്തുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിനു പിന്നാലെ ഇതേ വേദിയില്‍ ഐസിസിയുടെ ടി20 ലോകകപ്പു നടക്കാനിരിക്കുകയാണ്. താരങ്ങള്‍ക്കു ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പ് കൂടിയാണ് ഐപിഎല്‍. ലോക ക്രിക്കറ്റിലെ വമ്പന്‍ താരങ്ങളെല്ലാം ഐപിഎല്ലില്‍ വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമാണ്.

വിദേശ താരങ്ങളില്‍ പലരും ഫ്രാഞ്ചൈസികള്‍ക്കായി ഇതിനകം കളിച്ചുകഴിഞ്ഞപ്പോള്‍ ഈ സീസണില്‍ ഇനിയും അവസരം ലഭിക്കാതെ പോയവരുമുണ്ട്. ടി20 ലോകകപ്പില്‍ ദേശീയ ടീമിന്റെ ഭാഗമാവുകയും പക്ഷെ ഐപിഎല്ലില്‍ ഇനിയും അവസരം ലഭിക്കാതിരിക്കുകയും ചെയ്ത ചില താരങ്ങള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

 മിച്ചെല്‍ സാന്റ്‌നര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

മിച്ചെല്‍ സാന്റ്‌നര്‍ (ചെന്നൈ സൂപ്പര്‍ കിങ്‌സ്)

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ ഐപിഎല്ലില്‍ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമിന്റെ ഭാഗമാണ്. പക്ഷെ അദ്ദേഹത്തിന് ഇനിയും കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ന്യൂസിലാന്‍ഡ് ടീമിലെ സ്ഥിരം സാന്നിധ്യമാണ് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയായ സാന്റ്‌നര്‍. ലോകകപ്പില്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിലൊരാള്‍ കൂടിയായിരിക്കും അദ്ദേഹം.
ഈ സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ സാന്റ്‌നര്‍ക്കു ഇനിയും ഒരു മല്‍സരം പോലും കളിക്കാനായിട്ടില്ല. ഇനി ഇത്തവണ അതുണ്ടാവുമോയെന്ന കാര്യവും ഉറപ്പില്ല. ഡ്വയ്ന്‍ ബ്രാവോയാണ് നിലവില്‍ ധോണിയുടെ ഏറ്റവും വിശ്വസ്തനായ വിദേശ ഓള്‍റൗണ്ടര്‍. സാം കറെനും കുറച്ചു മല്‍സരങ്ങളില്‍ അവസരം ലഭിച്ചിരുന്നു.

 സാം ബില്ലിങ്‌സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

സാം ബില്ലിങ്‌സ് (ഡല്‍ഹി ക്യാപ്പിറ്റല്‍സ്)

ഇംഗ്ലണ്ടിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാം ബില്ലിങ്‌സ് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പമാണ്. ഈ സീസണിനു മുന്നോടിയായാണ് അദ്ദേഹത്തെ ഡിസി തങ്ങളുടെ ടീമിലേക്കു കൊണ്ടു വന്നത്. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും ബില്ലിങ്‌സ് ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല.
ക്യാപ്റ്റന്‍ കൂടിയായ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ ബാക്കപ്പായാണ് ബില്ലിങ്‌സിനെ ഡിസി കൊണ്ടുവന്നതെന്നു വ്യക്തം. പക്ഷെ റിഷഭ് നായകനായതിനാല്‍ തന്നെ എല്ലാ മല്‍സരങ്ങളിലും കളിച്ചതിനാല്‍ ബില്ലിങ്‌സിന്റെ വഴിയടയുകയും ചെയ്തു. ലോകകപ്പിനു മുമ്പ് ഡല്‍ഹിക്കായി ഒരു അവസരമെങ്കിലും തനിക്കു ലഭിക്കുമെന്ന പ്രതീക്ഷയിലാവും അദ്ദേഹം.

 ഒഷെയ്ന്‍ തോമസ് (രാജസ്ഥാന്‍ റോയല്‍സ്)

ഒഷെയ്ന്‍ തോമസ് (രാജസ്ഥാന്‍ റോയല്‍സ്)

വെസ്റ്റ് ഇന്‍ഡീസിന്റെ യുവ ഫാസ്റ്റ് ബൗളര്‍ ബില്ലിങ്‌സ് ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് സംഘത്തിലുണ്ട്. ഇന്ത്യയില്‍ നടന്ന ആദ്യപാദത്തില്‍അദ്ദേഹം റോയല്‍സില്‍ ഇല്ലായിരുന്നു. യുഎഇയിലെ രണ്ടാംപാദത്തിനു മുമ്പാണ് പകരക്കാരനായി തോമസിനെ റോയല്‍സ് കൊണ്ടുവന്നത്. പക്ഷെ ഇതുവരെ നടന്ന മല്‍സരങ്ങളിലൊന്നും അദ്ദേഹത്തെ ടീം പരീക്ഷിച്ചിട്ടില്ല. ഓരോ മല്‍സരത്തിലും റോയല്‍സ് വ്യത്യസ്തമായ ടീമുകളെയാണ് ഇറക്കിയതെങ്കിലും തോമസിനു നറുക്ക് ഇനിയും വീണിട്ടില്ല.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ വിന്‍ഡീസിനു വേണ്ടി മികച്ച ബൗളിങ് കാഴ്ചവച്ചിട്ടുള്ള താരം കൂടിയാണ് അദ്ദേഹം. അതുകൊണ്ടു തന്നെ റോയല്‍സിന്റെ പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കാന്‍ തോമസിനു അവസരം ലഭിച്ചേക്കുമെന്നും കരുതപ്പെട്ടിരുന്നു. എന്നാല്‍ ബംഗ്ലാദേശിന്റെ മുസ്തഫിസുര്‍ റഹ്മാനാണ് റോയല്‍സ് പ്രഥമ പരിഗണന നല്‍കിയത്. സൗത്താഫ്രിക്കയുടെ ക്രിസ് മോറിസും പല മല്‍സരങ്ങളിലും കളിച്ചു.

 ദുഷ്മന്ത ചമീര (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ദുഷ്മന്ത ചമീര (റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍)

ഒഷെയ്ന്‍ തോമസിനെപ്പോലെ ഐപിഎല്ലിന്റെ ആദ്യപാദത്തില്‍ ഒരു ഫ്രാഞ്ചൈസിയുടെയും ഭാഗമല്ലാതിരുന്ന താരമാണ് ശ്രീലങ്കയുടെ ദുഷ്മന്ത ചമീര. യുഎഇയിലെ രണ്ടാംപാദത്തിനു മുമ്പാണ് പകരക്കാരനായി അദ്ദേഹത്തിനു റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിലേക്കു വിളി വരുന്നത്. ലങ്കന്‍ സ്പിന്നര്‍ വനിന്ദു ഹസരംഗയും ആര്‍സിബിയിലേക്കു വന്നിരുന്നു. ഹസരംഗ ഇതിനകം അരങ്ങേറ്റം കുറിച്ചെങ്കിലും ചമീര കാഴ്ചക്കാരനാണ്.
ഇവരെക്കൂടാതെ ടിം ഡേവിഡ്, ജോര്‍ജ് ഗാര്‍ട്ടന്‍ തുടങ്ങിയ വിദേശ താരങ്ങളും രണ്ടാം സീസണിനു മുമ്പ് ആര്‍സിബിയുടെ ഭാഗമായിട്ടുണ്ട്. ഈ രണ്ടു പേരും ടീമിനു വേണ്ടി ഇതിനകം കളിച്ചും കഴിഞ്ഞു. ഇനി ചമീരയ്ക്കും ആര്‍സിബി അരങ്ങേറാന്‍ അവസരം നല്‍കുമോയെന്നാണ് അറിയാനുള്ളത്.

Story first published: Thursday, October 7, 2021, 15:22 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+