IPL 2021: ദീപക് ചഹാറിന്റെ ഹൃദയം കീഴടക്കിയ യുവസുന്ദരി ആര്? എല്ലാ വിവരങ്ങളും ഇതാ
ദുബായ്:ചെന്നൈ സൂപ്പര്‍ കിങ്‌സ്-പഞ്ചാബ് കിങ്‌സ് മത്സരത്തില്‍ സിഎസ്‌കെയ്ക്ക് തോല്‍ക്കേണ്ടി വന്നെങ്കിലും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു സംഭവം മത്സരശേഷം നടന്നു. സിഎസ്‌കെ പേസര്‍ ദീപക് ചഹാര്‍ മത്സരം കാണാനെത്തിയ തന്റെ കാമുകിയോട് പ്രണയാഭ്യര്‍ത്ഥന നടത്തുകയും കാമുകി എസ് പറഞ്ഞതുമാണ് വൈറലായി മാറിയത്. ഇതിന്റെ വീഡിയോ ഐപിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ പുറത്തുവിട്ടതോടെ നിരവധി ആരാധകരനാണ് പ്രതികരണവുമായെത്തിയത്. സിഎസ്‌കെ പേസറെന്നതിലുപരിയായി ഇന്ത്യയുടെ യുവ പേസറെന്ന് വിശേഷിപ്പിക്കാവുന്ന ദീപക്കിന്റെ ഹൃദയം കീഴടക്കിയ യുവ താരസുന്ദരിയാരാണെന്നതാണ് പിന്നീട് ആരാധകര്‍ തിരഞ്ഞത്. ജയ ഭരദ്വാജ് എന്ന ദീപക്കിന്റെ ഭാവി വധുവിന്റെ എല്ലാ വിവരങ്ങളും ഇതാ.

മുന്‍ ബിഗ് ബോസ് താരമായ സിദ്ധാര്‍ത്ഥ് ഭരദ്വാജിന്റെ സഹോദരിയാണ് ജയ. ഡല്‍ഹിക്കാരിയായ ജയ നാട്ടില്‍ത്തന്നെ ഒരു സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്യുന്നത്. നേരത്തെ തന്നെ കാമുകിയെന്ന നിലയില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് ജയയെ ദീപക് പരിചയപ്പെടുത്തികൊടുത്തിരുന്നു. യുസ് വേന്ദ്ര ചഹാല്‍,ഹര്‍ദിക് പാണ്ഡ്യ,ജസ്പ്രീത് ബുംറ തുടങ്ങിയ സഹതാരങ്ങള്‍ക്കെല്ലാം ജയയെ ദീപക് പരിചയപ്പെടുത്തി കൊടുത്തിരുന്നു. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ടി20 ലോകകപ്പിന് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തുമ്പോള്‍ ഇരുവരും തമ്മില്‍ വിവാഹം ചെയ്യുമെന്നാണ്. 29കാരനായ താരം ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ റിസര്‍വ് താരമായാണ് ഇടം പിടിച്ചിട്ടുള്ളത്.

ദീപക്കിന്റെ അപ്രതീക്ഷിത പ്രണയാഭ്യര്‍ത്ഥനയില്‍ അത്ഭുതപ്പെട്ട ജയ കെട്ടിപ്പിടിച്ചാണ് സന്തോഷം പങ്കുവെച്ചത്. മത്സരം കാണാനെത്തിയ സുഹൃത്തുക്കളും ഇരുവരുടെയും പ്രണയസാഫല്യത്തിന് കൈയടിച്ച് അഭിനന്ദനം നേര്‍ന്നു. നേരത്തെ തന്നെ ജയയോടൊപ്പമുള്ള ചിത്രങ്ങള്‍ ദീപക് പങ്കുവെച്ചിരുന്നു. എന്തായാലും ദീപകിന്റെ പ്രണയാഭ്യര്‍ത്ഥന ഇതിനോടകം വൈറലായിക്കഴിഞ്ഞു.
Also Read: T20 World cup: ഹാര്‍ദിക് പുറത്തേക്ക്, ചഹല്‍ അകത്തേക്ക്! ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരുന്നു

അതേ സമയം മത്സരത്തില്‍ ദീപക്കിന് തിളങ്ങാനായില്ല. നാല് ഓവറില്‍ 48 റണ്‍സ് വഴങ്ങിയ താരം ഒരു വിക്കറ്റാണ് നേടിയത്. മൂന്ന് വൈഡും ഇതില്‍ ഉള്‍പ്പെടും. പ്ലേ ഓഫില്‍ സിഎസ്‌കെ ഇടം പിടിച്ചെങ്കിലും ടീമിന്റെ അവസാന മൂന്ന് മത്സരത്തിലെയും തോല്‍വി വലിയ നിരാശയുണ്ടാക്കുന്നതാണ്. ബാറ്റിങ് നിരയുടെ മോശം ഫോമാണ് ധോണിക്കും സംഘത്തിനും തലവേദനയാവുന്നത്.
Also Read: IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍

പഞ്ചാബിനെതിരേ ജയിച്ച് ആത്മവിശ്വാസത്തോടെ പ്ലേ ഓഫിലേക്ക് കടക്കാമെന്ന് പ്രതീക്ഷിച്ച സിഎസ്‌കെയ്ക്ക് പിഴച്ചു. നാണംകെട്ട തോല്‍വിയാണ് പഞ്ചാബിനോട് സിഎസ്‌കെ വഴങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് മാത്രമാണ് നേടിയത്. മറുപടിക്കിറങ്ങിയ പഞ്ചാബ് 13 ഓവറില്‍ നാല് വിക്കറ്റ് മാത്രം ബാക്കിനിര്‍ത്തി വിജയലക്ഷ്യം മറികടന്നു. കെ എല്‍ രാഹുലിന്റെ (98*) വെടിക്കെട്ട് ബാറ്റിങ്ങാണ് പഞ്ചാബിന് അനായാസ ജയം നേടിക്കൊടുത്തത്. 42 പന്തില്‍ ഏഴ് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെ 233.33 സ്‌ട്രൈക്കറേറ്റിലായിരുന്നു രാഹുലിന്റെ പ്രകടനം.
Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

സിഎസ്‌കെയ്ക്ക് സീനിയര്‍ ബാറ്റ്‌സ്മാന്‍മാരുടെ പ്രകടനത്തില്‍ ആശങ്കകളേറെ. എംഎസ് ധോണിയുടെ പ്രകടനമാണ് അതില്‍ ഏറ്റവും നിരാശപ്പെടുത്തുന്നത്. റുതുരാജ് ഗെയ്ക് വാദ്-ഫഫ് ഡുപ്ലെസിസ് കൂട്ടുകെട്ട് തിളങ്ങാത്ത പക്ഷം ടീം കൂട്ടത്തകര്‍ച്ച നേരിടുന്ന അവസ്ഥയാണുള്ളത്. രവീന്ദ്ര ജഡേജക്ക് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ അവസരം നല്‍കേണ്ടതായുണ്ട്. മോയിന്‍ അലിക്ക് ഇന്ത്യയിലെ വെടിക്കെട്ട് യുഎഇയില്‍ ആവര്‍ത്തിക്കാനാവാത്തതും ടീമിന് തിരിച്ചടിയാണ്.
Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

Also Read: IPL 2021: ധോണി ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ എന്ത് ചെയ്യണം? ഗൗതം ഗംഭീറിന്റെ ഉപദേശം ഇതാ
പേസര്‍മാരായ ജോഷ് ഹെയ്‌സല്‍വുഡും ദീപക് ചഹാറും നന്നായി തല്ലുവാങ്ങുന്നു. ഡ്വെയ്ന്‍ ബ്രാവോക്ക് ഫിറ്റ്‌നസ് പ്രശ്‌നങ്ങളുണ്ട്. എന്നാല്‍ ശര്‍ദുല്‍ ഠാക്കൂറിന്റെ സ്ഥിരത ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നു. പ്ലേ ഓഫിന് മുമ്പ് ടീമിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ നാലാം കിരീടമെന്നത് സിഎസ്‌കെയുടെ മോഹമായിത്തന്നെ അവസാനിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications