For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മാര്‍ഷിന്റെ സിംഹാസനം തെറിച്ചു, രാഹുല്‍ ഇനി പഞ്ചാബിന്റെ കിങ്! വന്‍ നേട്ടം

ഓള്‍ടൈം റണ്‍വേട്ടക്കാരനായി താരം മാറി

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുലിന്റെ റണ്‍വേട്ട തുടരുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ അവസാനത്തെ ലീഗ് മല്‍സരത്തിലും രാഹുലിന്റെ ബാറ്റില്‍ നിന്നും റണ്ണൊഴുകി. ചെന്നൈയെ പഞ്ചാബ് ആറു വിക്കറ്റിനു നിഷ്പ്രഭരാക്കിയ കളിയില്‍ രാഹുലിന്റെ വണ്‍മാന്‍ ഷോയാണ് വിജയം എളുപ്പമാക്കിയത്. വെറും 42 ബോളില്‍ എട്ടു സിക്‌സറുകളും ഏഴു ബൗണ്ടറിയുമടക്കം പുറത്താവാതെ 98 റണ്‍സ് അദ്ദേഹം വാരിക്കൂട്ടി. ഇതോടെ ബാറ്റിങില്‍ ചില വമ്പന്‍ റെക്കോര്‍ഡുകളും രാഹുല്‍ തന്റെ പേരിലാക്കിയിരിക്കുകയാണ്.

ചെന്നൈയ്‌ക്കെതിരായ തകര്‍പ്പന്‍ ഇന്നിങ്‌സോടെ റണ്‍വേട്ടയില്‍ ഒന്നാമതുള്ള അദ്ദേഹം ഓറഞ്ച് ക്യാപ്പ് ഒന്നുകൂടി ഭദ്രമാക്കിയിരിക്കുകയാണ്. മാത്രമല്ല 600 റണ്‍സും രാഹുല്‍ പിന്നിടുകയും ചെയ്തു. ചെന്നൈയ്‌ക്കെതിരായ പ്രകടനത്തോടെ രാഹുല്‍ പിന്നിട്ട ചില നാഴികക്കല്ലുകള്‍ പരിശോധിക്കാം.

 പഞ്ചാബിന്റെ റണ്‍വേട്ടക്കാരന്‍

പഞ്ചാബിന്റെ റണ്‍വേട്ടക്കാരന്‍

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിന്റെ ഓള്‍ടൈം റണ്‍വേട്ടക്കാരനായി മാറിയിരിക്കുകയാണ് കെഎല്‍ രാഹുല്‍. മുന്‍ താരവും ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാനുമായ ഷോണ്‍ മാര്‍ഷിന്റെ റെക്കോര്‍ഡാണ് രാഹുല്‍ പഴങ്കഥയാക്കിയത്. 2477 റണ്‍സോടെയായിരുന്നു അദ്ദേഹം നേരത്തേ പഞ്ചാബിന്റെ ഓള്‍ടൈം റണ്‍സ്‌കോറെന്ന റെക്കോര്‍ഡ് കൈയടക്കി വച്ചിരുന്നത്. ഇതു തിരുത്തിയ രാഹുലിന്റെ ഇപ്പോഴത്തെ സമ്പാദ്യം 2483 റണ്‍സാണ്.
നിലവില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമുള്ള സൗത്താഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ (1974 റണ്‍സ്), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂിനു വേണ്ടി ഇപ്പോള്‍ കളിക്കുന്ന ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്‍ (1383 റണ്‍സ്) എന്നിവരാണ് പഞ്ചാബിന്റെ റണ്‍വേട്ടക്കാരില്‍ മൂന്നും നാലും സ്ഥാനങ്ങളില്‍.

 ഡേവിഡ് വാര്‍ണര്‍ക്കൊപ്പം

ഡേവിഡ് വാര്‍ണര്‍ക്കൊപ്പം

ഐപിഎല്ലില്‍ കൂടുതല്‍ തവണ 90ന് മുകളില്‍ നേടിയ താരമെന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറുടെ റെക്കോര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് കെഎല്‍ രാഹുല്‍. ഇരുവരും അഞ്ചു തവണ വീതമാണ് ഈ നേട്ടം കുറിച്ചിട്ടുള്ളത്.
രണ്ടാംസ്ഥാനം മൂന്നു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍, പഞ്ചാബ് കിങ്‌സിന്റെ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്ല്‍, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ വിരാട് കോലി എന്നിവരാണ് ഈ മൂന്നു പേര്‍. ഇവരെല്ലാം നാലു തവണ വീതമാണ് ടൂര്‍ണമെന്റില്‍ 90ന് മുകളില്‍ നേടിയിട്ടുള്ളത്.

 സിക്‌സറുകളില്‍ രണ്ടാമന്‍

സിക്‌സറുകളില്‍ രണ്ടാമന്‍

ടൂര്‍ണമെന്റില്‍ സിക്‌സറുകളുടെ കാര്യത്തിലും കെഎല്‍ രാഹുല്‍ വലിയൊരു നാഴികക്കല്ല് പിന്നിട്ടു. ഒരു മല്‍സരത്തില്‍ അഞ്ചോ അതില്‍ കൂടുതലോ സിക്‌സറടിച്ചിട്ടുള്ള ഇന്ത്യന്‍ താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാസ്ഥാനത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം. ഒമ്പതു തവണയാണ് രാഹുല്‍ ഒരു കളിയില്‍ ഈ നേട്ടത്തിന് അര്‍ഹനായിട്ടുള്ളത്. ഇനി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനും ഓപ്പണറുമായ രോഹിത് ശര്‍മ മാത്രമേ അദ്ദേഹത്തിനു മുന്നിലുള്ളൂ. ഹിറ്റ്മാന്‍ 10 തവണയാണ് അഞ്ചിലധികം സിക്‌സറുകള്‍ ഒരു കളിയില്‍ പായിച്ചിട്ടുള്ളത്.
രാഹുലിന് പിറകില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി (എട്ടു തവണ), ചെന്നൈയുടെ തന്നെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന (എട്ടുതവണ), ഡല്‍ഹി ക്യാപ്പിറ്റല്‍സ് ക്യാപ്റ്റന്‍ റിഷഭ് പന്ത് (ഏഴു തവണ) എന്നിവരാണുള്ളത്.

മൂന്നു തവണ 600ന് മുകളില്‍ നേടി

മൂന്നു തവണ 600ന് മുകളില്‍ നേടി

ടൂര്‍ണമെന്റില്‍ ഒരു സീസണില്‍ മൂന്നു തവണ 600ന് മുകളില്‍ നേടിയ ആദ്യത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കെഎല്‍ രാഹുലിനെ തേടിയെത്തി. നേരത്തേ രണ്ടു പേര്‍ മാത്രമേ മൂന്നു തവണ ഒരു സീസണില്‍ 600ന് മുകളില്‍ വാരിക്കൂട്ടിയിട്ടുള്ളൂ. ഒന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണെങ്കില്‍ മറ്റൊരാള്‍ പഞ്ചാബ് കിങ്‌സിന്റെ യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ്.
ഈ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും 62.60 ശരാശരിയില്‍ 138.80 സ്‌ട്രൈക്ക് റേറ്റോടെ 626 റണ്‍സാണ് രാഹുലിന്റെ അക്കൗണ്ടിലുള്ളത്. ആറു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. ചെന്നൈയ്‌ക്കെതിരേ പുറത്താവാതെ നേടിയ 98 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 48 ബൗണ്ടറികളും 30 സിക്‌സറുകളും രാഹുല്‍ അടിച്ചെടുത്തു കഴിഞ്ഞു. സീസണില്‍ കൂടുതല്‍ സിക്‌സറടിച്ചതും അദ്ദേഹം തന്നെയാണ്.

Story first published: Thursday, October 7, 2021, 19:54 [IST]
Other articles published on Oct 7, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+