
ഇത്തവണ സജീവ കിരീട പ്രതീക്ഷയിലാണ് വിരാട് കോലി നയിക്കുന്ന ആര്‍സിബി. കന്നിക്കിരീടമാണ് കോലിപ്പട ലക്ഷ്യമിടുന്നത്. ഇത്തവണ ഗ്ലെന്‍ മാക്‌സ് വെല്ലിന്റെ മിന്നും ഫോമിലാണ് ആര്‍സിബിയുടെ പ്രതീക്ഷ. ഈ സീസണിന് ശേഷം കോലി ആര്‍സിബിയുടെ നായകസ്ഥാനം ഒഴിയുന്നതിനാല്‍ എന്ത് വിലകൊടുത്തും കിരീടത്തിലേക്കെത്താനാവും ടീം ശ്രമിക്കുക. എന്നാല്‍ എബി ഡിവില്ലിയേഴ്‌സടക്കമുള്ള മറ്റ് താരങ്ങള്‍ ഫോമിലേക്കെത്തേണ്ടതായുണ്ട്.
Also Read: T20 World cup: ഹാര്‍ദിക് പുറത്തേക്ക്, ചഹല്‍ അകത്തേക്ക്! ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരുന്നു

ഇപ്പോഴിതാ എബിഡിയെ ആര്‍സിബി വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായ ഗൗതം ഗംഭീര്‍. 'ഡിവില്ലിയേഴ്‌സിനെ വേണ്ടിവിധത്തില്‍ ഉപയോഗിക്കാന്‍ ആര്‍സിബിക്കാവുന്നില്ല. ഈ സീസണില്‍ മാത്രമല്ലിത്. നിരവധി സീസണുകളില്‍ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. എബിഡിയെ ഓപ്പണിങ്ങിലോ മൂന്നാം നമ്പറിലോ കളിപ്പിക്കണമെന്നാണ് അഭിപ്രായം. ആറാം നമ്പറില്‍ ഇറക്കുന്നതില്‍ യാതൊരു കാര്യവുമുണ്ടെന്ന് കരുതുന്നില്ല. വ്യക്തപരമായി അവന്‍ നേരത്തെ ബാറ്റുചെയ്യുന്നത് കാണണമെന്ന് ആഗ്രഹിക്കുന്നു. മികച്ച താരമാണവന്‍. അതിനാല്‍ അവനെ കൂടുതല്‍ ടീം ഉപയോഗിക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നു'-ഗംഭീര്‍ പറഞ്ഞു.
Also Read: IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍

ഈ സീസണില്‍ ഫിനിഷര്‍ റോളിലേക്കാണ് കൂടുതലായും എബിഡിയെ ആര്‍സിബി പരിഗണിച്ചത്. എന്നാല്‍ പതിവ് മികവിലേക്കുയരാന്‍ രണ്ടാം പാദത്തില്‍ അദ്ദേഹത്തിനായിട്ടില്ല. കൃത്യമായ ബാറ്റിങ് പൊസിഷന്‍ എബിഡിക്ക് നല്‍കിയിട്ടില്ലെന്നതാണ് വസ്തുത. അത് അദ്ദേഹത്തിന്റെ പ്രകടനത്തെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. 13 മത്സരത്തില്‍ നിന്ന് 276 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഇത് രണ്ടും ഇന്ത്യയിലായിരുന്നു. യുഎഇയില്‍ മികവിനൊത്തുയരാന്‍ ഡിവില്ലിയേഴ്‌സിന് സാധിച്ചിട്ടില്ല.
Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

പ്ലേ ഓഫിലേക്ക് കടക്കവെ എബിഡിയില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം ആര്‍സിബിക്ക് അത്യാവശ്യമാണ്. എന്നാല്‍ അദ്ദേഹത്തിന് ബാറ്റിങ് ഓഡറില്‍ നേരത്തെ അവസരം നല്‍കേണ്ടതായുണ്ട്. വിരാട് കോലി,ദേവ്ദത്ത് പടിക്കല്‍ എന്നിവര്‍ അവസാന മത്സരങ്ങളില്ലെല്ലാം അതിവേഗം റണ്‍സുയര്‍ത്താനാവാതെ കഷ്ടപ്പെട്ടു. ഈ സാഹചര്യത്തില്‍ എബിഡി ഫോമിലേക്കുയരേണ്ടതായുണ്ട്.് മാക്‌സ് വെല്ലും എബിഡിയും ഒരുമിച്ച് ഫോമിലേക്കെത്തിയാല്‍ ആര്‍സിബിയുടെ കിരീട സാധ്യത ഇരട്ടിയാവും.
Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

13 മത്സരത്തില്‍ നിന്ന് 447 റണ്‍സുമായി മാക്‌സ് വെല്ലാണ് ആര്‍സിബി താരങ്ങളില്‍ കൂടുതല്‍ റണ്‍സ് നേടിയത്. ഇതില്‍ അഞ്ച് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഹാട്രിക് അര്‍ധ സെഞ്ച്വറി നേടാനും അദ്ദേഹത്തിനായിരുന്നു. ദേവ്ദത്ത് പടിക്കല്‍ 390 റണ്‍സ് നേടിയെങ്കിലും സ്‌ട്രൈക്കറേറ്റ് മെച്ചപ്പെടുത്തേണ്ടതായുണ്ട്. കോലി 362 റണ്‍സാണ് സീസണില്‍ ഇതുവരെ നേടിയത്.
Also Read: IPL 2021: ധോണി ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ എന്ത് ചെയ്യണം? ഗൗതം ഗംഭീറിന്റെ ഉപദേശം ഇതാ

Also Read: T20 World Cup 2021: ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയതാര്? ടോപ് ത്രീയെ പരിചയപ്പെടാം
ഡാനിയല്‍ ക്രിസ്റ്റിയന് ആര്‍സിബി നിര്‍ണ്ണായക സ്ഥാനമാണ് ടീമില്‍ നല്‍കുന്നത്. സീനിയര്‍ ഓള്‍റൗണ്ടറായ ക്രിസ്റ്റിയനെ വണ്‍ഡൗണിലടക്കം ബാറ്റിങ്ങിനിറക്കി ആര്‍സിബി പരീക്ഷിച്ചിരുന്നു. എന്നാല്‍ ബാറ്റുകൊണ്ട് തിളങ്ങാന്‍ അദ്ദേഹത്തിനാവുന്നില്ല. ബൗളിങ്ങില്‍ ഭേദപ്പെട്ട പ്രകടനവും കാഴ്ചവെക്കുന്നു. ഇപ്പോഴിതാ ക്രിസ്റ്റിയന് ആര്‍സിബി നല്‍കുന്നത് അനാവശ്യ പരിഗണനയാണെന്നും ഗംഭീര്‍ അഭിപ്രായപ്പെട്ടു. 'ആര്‍സിബി ഡാനിയല്‍ ക്രിസ്റ്റ്യനെ അമിതമായി വിശ്വസിക്കുന്നു. അതിന്റെ കാരണം എന്തെന്ന് എനിക്കറിയില്ല. ഹസരങ്ക,ചമീര എന്നിവര്‍ ടീമിലുള്ളപ്പോള്‍ അവരിലൊരാള്‍ക്ക് അവസരം നല്‍കുന്നതാണ് നല്ലത്. ദുഷ്മന്ത ചമീരക്ക് എന്താണെന്ന് ചെയ്യാന്‍ കഴിയുകയെന്നത് പരീക്ഷിക്കാനുള്ള അവസരമാണ് ആര്‍സിബിക്ക് മുന്നിലുള്ളത്'-ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications











