For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചോ? ഇനിയും പ്ലേ ഓഫില്‍ കടക്കാമോ? സാധ്യതകളിതാ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിലെ പ്ലേ ഓഫ് പട്ടിക ഏറെക്കുറെയായെന്ന് പറയാം. ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫ് ഉറപ്പിച്ചതാണ്. നാലാം സ്ഥാനക്കാരായി ആരെന്നത് മാത്രമായിരുന്നു ശേഷിക്കുന്ന ചോദ്യം. രാജസ്ഥാന്‍ റോയല്‍സിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 86 റണ്‍സിന്റെ ജയം നേടിയതോടെ ടീം ഏറെക്കുറെ പ്ലേ ഓഫ് ഉറപ്പിച്ചിരിക്കുകയാണ്.

1

രാജസ്ഥാനെതിരേ കെകെആര്‍ ജയിച്ചതോടെ പ്രതീക്ഷകള്‍ അസ്തമിച്ചത്. മുംബൈ ഇന്ത്യന്‍സിന്റേതാണ്. ആറാം സ്ഥാനത്തുള്ള മുംബൈക്ക് ഇനിയും പ്ലേ ഓഫില്‍ കടക്കാന്‍ സാധ്യതയുണ്ടോ? ഇല്ലെന്ന് തന്നെ പറയുന്നതാവും ശരി. കാരണം നെറ്റ് റണ്‍റേറ്റില്‍ കെകെആറിനുള്ള ആധിപത്യമാണ് കാരണം. കെകെആറിന്റെ നെറ്റ് റണ്‍റേറ്റ് +0.587 ആണെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റേത് -0.048 ആണ്.ഇന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് മുംബൈയുടെ അവസാന മത്സരം. ഹൈദരാബാദിനെ 171 റണ്‍സിന് തോല്‍പ്പിച്ചാല്‍ മാത്രമെ കെകെആറിന്റെ നെറ്റ് റണ്‍റേറ്റിനെ മറികടന്ന് മുംബൈക്ക് പ്ലേ ഓഫിലെത്താനാവു. ഇത്രയും വലിയ സ്‌കോറിന്റെ ജയം ടി20യില്‍ സംഭവിക്കുക പ്രയാസമാണെന്നിരിക്കെ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്തായെന്ന് തന്നെ പറയാം.

Also Read: IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍

2

ടോസ് ഹൈദരാബാദിന് ലഭിക്കുകയും ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍ പോലും മുംബൈക്ക് പ്ലേ ഓഫിലെത്താനാവില്ല. ഈ കണക്കുകള്‍ വിലയിരുത്തുമ്പോള്‍ ഹാട്രിക് കിരീടമെന്ന മുംബൈ ഇന്ത്യന്‍സിന്റെ മോഹം പാതിവഴിയില്‍ അവസാനിച്ചുവെന്ന് തന്നെ പറയേണ്ടി വരും. രണ്ടാം പാദത്തില്‍ ഹാട്രിക് തോല്‍വിയടക്കം നേരിടേണ്ടി വന്നത് മുംബൈയെ സംബന്ധിച്ച് കടുത്ത തിരിച്ചടിയായി. മഹാത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ മുംബൈക്ക് പ്ലേ ഓഫിലെത്താനാവാതെ മടങ്ങേണ്ടി വരും.

Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

3

ആദ്യ പാദത്തില്‍ മികച്ച പ്രകടനം നടത്തിയ മുംബൈക്ക് യുഎഇയിലേക്കെത്തിയപ്പോഴാണ് കാലിടറിയത്. കളിച്ച ആറ് മത്സരത്തില്‍ നാലിലും ടീം തോറ്റു. ഇതില്‍ മൂന്ന് മത്സരം തുടര്‍ച്ചയായി തോറ്റു. വലിയ ബാറ്റിങ് വെടിക്കെട്ടോ വലിയ ജയങ്ങളോ നേടാന്‍ സാധിക്കാതെ പോയത് ടീമിന്റെ നെറ്റ് റണ്‍റേറ്റിനെയും ബാധിച്ചു. അവസാന മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 8.2 ഓവറില്‍ തോല്‍പ്പിക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നു. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷയും ഉയര്‍ന്നു. എന്നാല്‍ കെകെആര്‍ രാജസ്ഥാനെ കീഴടക്കിയതോടെയാണ് എല്ലാ പ്രതീക്ഷകളും അവസാനിച്ചത്.

Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

4

13 മത്സരം കളിച്ച മുംബൈ 12 പോയിന്റാണ് സീസണില്‍ നേടിയത്. ഇന്ന് ഹൈദരാബാദിനെ തോല്‍പ്പിച്ചാല്‍ അഞ്ചാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താനാവും. നിലവിലെ ടീമിനൊപ്പം കളിക്കാന്‍ സാധിക്കുന്ന അവസാന മത്സരമെന്ന നിലയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാനാവും മുംബൈയും ഹൈദരാബാദും ശ്രമിക്കുക. മുംബൈ താരങ്ങളുടെ ഏറ്റവും മികച്ച പ്രകടനത്തിലേക്കുയരാന്‍ ആരാധകര്‍ക്ക് ബാറ്റിങ് വിരുന്ന് കാണാനാവുമെന്നുറപ്പ്.

Also Read: IPL 2021: ധോണി ബൗളര്‍മാര്‍ക്ക് ഭീഷണി ഉയര്‍ത്താന്‍ എന്ത് ചെയ്യണം? ഗൗതം ഗംഭീറിന്റെ ഉപദേശം ഇതാ

5

അടുത്ത വര്‍ഷം മെഗാലേലം നടക്കാനുള്ളതിനാല്‍ പുതിയ മുഖവുമായിത്തന്നെയാവും മുംബൈ ഇന്ത്യന്‍സിന്റെ വരവ്. രോഹിത് ശര്‍മ,കീറോണ്‍ പൊള്ളാര്‍ഡ്,ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ എന്നിവരെ നിലനിര്‍ത്താനാണ് സാധ്യത. സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ട്രന്റ് ബോള്‍ട്ട് എന്നിവരെയെല്ലാം ഒഴിവാക്കിയാലും ലേലത്തില്‍ തിരികെയെത്തിക്കാനുള്ള ശ്രമം മുംബൈ നടത്തിയേക്കും.

Also Read: T20 World Cup 2021: ഇന്ത്യക്കായി കൂടുതല്‍ വിക്കറ്റ് നേടിയതാര്? ടോപ് ത്രീയെ പരിചയപ്പെടാം

6

Also Read: T20 World Cup 2021: 'ഇവര്‍ക്ക് നല്‍കുന്നത് അനാവശ്യ പ്രശംസ', ഓവര്‍റേറ്റഡ് താരങ്ങളുടെ പ്ലേയിങ് 11 ഇതാ

മുംബൈയുടെ അഭാവം മറ്റ് വമ്പന്മാര്‍ക്ക് വളരെ ആശ്വാസം തന്നെയാണ്. കന്നിക്കിരീടം തേടുന്ന ഡല്‍ഹിയും ആര്‍സിബിയും മികച്ച ഫോമിലാണ്. സിഎസ്‌കെ നാലാം കിരീടം ലക്ഷ്യമിടുമ്പോള്‍ മൂന്നാം കിരീടമെന്ന മോഹവുമായാണ് കെകെആറിന്റെ വരവ്. ആദ്യ പാദത്തില്‍ നിരാശപ്പെടുത്തിയ കെകെആര്‍ രണ്ടാം പാദത്തില്‍ ഉജ്ജ്വല കുതിപ്പ് നടത്തിയാണ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചത്.

Story first published: Friday, October 8, 2021, 10:55 [IST]
Other articles published on Oct 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+