IPL 2021: ധോണിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഇര്‍ഫാന്‍ പറയുന്നു

ഐപിഎല്ലിന്റെ ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിബാറ്റിങില്‍ ഫ്‌ളോപ്പാവാനുള്ള കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. സിഎസ്‌കെ ഇതിനകം ഐപിഎല്ലിന്റെ പ്ലേഓഫിലെത്തിക്കഴിഞ്ഞെങ്കിലും ധോണി ബാറ്റിങില്‍ നിരാശപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ സീസണിലേക്കാള്‍ മോശമാണ് ഇത്തവണ അദ്ദേഹത്തിന്റെ പ്രകടനം.
ഈ സീസണില്‍ ഇതുവരെ 14 മല്‍സരങ്ങളിലെ 10 ഇന്നിങ്‌സുകളിലാണ് ധോണി ബാറ്റ് ചെയ്തത്. ഇവയില്‍ നിന്നും അദ്ദേഹം ആകെ നേടിയത് 96 റണ്‍സ് മാത്രമാണ്. 13.71 എന്ന മോശം ശരാശരിയിലാണിത്. 100ല്‍ താഴെയാണ് ധോണിയുടെ സ്‌ട്രൈക്ക് റേറ്റ്. കഴിഞ്ഞ 13 സീസണുകളെടുത്താല്‍ ഇതാദ്യമായിട്ടാണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് 100നു താഴേക്കു വീണിരിക്കുന്നത്. പുറത്താവാതെ നേടിയ 18 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 20 റണ്‍സ് പോലും ധോണി സീസണില്‍ തികച്ചിട്ടില്ല.

ഗ്ലൂഗ്ലി മനസ്സിലാവുന്നില്ല
എംഎസ് ധോണി ഈ തരത്തില്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് വളരെയധികം നിരാശപ്പെടുത്തുന്ന കാര്യമാണ്. ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരേ നിങ്ങള്‍ പുറത്താവുന്നത് മനസ്സിലാക്കാം, പക്ഷെ ഗൂഗ്ലി മനസ്സിലാക്കാന്‍ ധോണിക്കു കഴിയുന്നില്ലെന്നതാണ് പ്രധാന പ്രശ്‌നം. ഇതു വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്. പഞ്ചാബ് കിങ്‌സിനെതിരായ അവസാന ലീഗ് മല്‍സരത്തില്‍ രവി ബിഷ്‌നോയിയുടെ ഗ്ലൂഗ്ലിയില്‍ ധോണി ബൗള്‍ഡായത് നമ്മള്‍ കണ്ടു. നേരത്തേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ഗൂഗ്ലിയും അദ്ദേഹത്തിനു വിക്കറ്റ് നഷ്ടപ്പെടുത്തിയതായി ഇര്‍ഫാന്‍ നിരീക്ഷിച്ചു.

ബോട്ടം ഹാന്റ് പ്രശ്‌നം
ഗൂഗ്ലി മനസ്സിലാവുന്നില്ലെന്നതു മാത്രമല്ല വേറെയും ചില പ്രശ്‌നങ്ങള്‍ ബാറ്റിങില്‍ ധോണിയെ അലട്ടുന്നതായി ഇര്‍ഫാന്‍ ചൂണ്ടിക്കാട്ടി. ബാറ്റിങിനിടെ ബോട്ടം ഹാന്റ് കൂടുതലായി അദ്ദേഹം ഉപയോഗിക്കുന്നതായും പഞ്ചാബിനെതിരേ ബൗള്‍ഡാവുന്നതിലേക്കു നയിച്ചത് ഇതാണെന്നും ഇര്‍ഫാന്‍ വിലയിരുത്തി.
ബോള്‍ സ്റ്റംപിലേക്കു വരുമ്പോള്‍ ധോണിക്കു അത് ശരിയായി മനസ്സിലാക്കി ഷോട്ട് കളിക്കാന്‍ സാധിക്കുന്നില്ല. ഇതു വലിയ പ്രശ്‌നം തന്നെയാണ്. പഞ്ചാബുമായുള്ള മല്‍സരത്തില്‍ അദ്ദേഹത്തിന്റെ പുറത്താവലിലേക്കു നയിച്ച രവി ബിഷ്‌നോയിയുടെ ബോള്‍ നോക്കൂ. ഓഫ് സ്റ്റംപിന് പുറത്തുനിന്നാണ് ബോള്‍ വിക്കറ്റിലേക്കു കയറിയത്. ഇന്‍ഡൈസ് എഡ്ജായി വിക്കറ്റിലേക്കു വീഴുകയായിരുന്നു. നിങ്ങള്‍ ബോട്ടം ഹാന്റ് കൂടുതലായി ഉപയോഗിക്കുമ്പോഴാണ് ഇതു സംഭവിക്കുന്നതെന്നും ഇര്‍ഫാന്‍ വിശദമാക്കി.

ധോണിയുടെ ബാറ്റിങ് പൊസിഷന്‍
ഈ സീസണില്‍ എംഎസ് ധോണിയുടെ ബാറ്റിങ് പൊസിഷനെതിരേയും വിമര്‍ശനങ്ങളുയര്‍ന്നിട്ടുണ്ട്. ബാറ്റിങില്‍ റണ്ണെടുക്കാന്‍ പാടുപെട്ടിട്ടും മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേജയേക്കാള്‍ മുമ്പ് അദ്ദേഹം ബാറ്റ് ചെയ്യാനെത്തുന്നതിനെ പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഓപ്പണറുമായ സല്‍മാന്‍ ബട്ട് ചോദ്യം ചെയ്തിരുന്നു.
വളരെ നന്നായി ബാറ്റ് ചെയ്യുന്ന രവീന്ദ്ര ജഡേജയേക്കാള്‍ മുമ്പ് എംഎസ് ധോണി ബാറ്റ് ചെയ്യാന്‍ എത്തുന്നതിനോടു എനിക്കു യോജിപ്പില്ല. ജഡേജയെക്കൂടാതെ ഡ്വയ്ന്‍ ബ്രാവോയും നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. എന്നിട്ടും സ്വയം ബാറ്റിങില്‍ ധോണി പ്രൊമോട്ട് ചെയ്യുന്നത് എന്തിനാണെന്നും ബട്ട് തന്റെ യൂട്യൂബ് ചാനലിലൂടെ ചോദിച്ചിരുന്നു.

കഴിഞ്ഞ സീസണിലും നിരാശപ്പെടുത്തി
എംഎസ് ധോണിയുടെ ബാറ്റിങിലെ മോശം ഫോം തുടങ്ങിയത് ഈ സീസണിലല്ല. കഴിഞ്ഞ സീസണ്‍ മുതല്‍ അദ്ദേഹത്തിന്റെ ബാറ്റിങില്‍ ഇടിവുണ്ടായിട്ടുണ്ട്. ഇത്തവണ അത് മുമ്പ് ഒരിക്കലും കണ്ടിട്ടില്ലാത്ത തരത്തില്‍ കൂപ്പുകുത്തുകയായിരുന്നു. യുഎഇയില്‍ തന്നെ നടന്ന കഴിഞ്ഞ സീസണില്‍ ഒരു ഫിഫ്റ്റി പോലും ധോണിക്കു നേടാനായിരുന്നില്ല.
14 മല്‍സരങ്ങളില്‍ നിന്നം 25 ശരാശരിയില്‍ 200 റണ്‍സാണ് അദ്ദേഹത്തിനു നേടാനായത്. പുറത്താവാതെ നേടിയ 47 റണ്‍സായിരുന്നു ഉയര്‍ന്ന സ്‌കോര്‍. ഈ സീണില്‍ 100 റണ്‍സ് പോലും ലീഗ് ഘട്ടം കഴിഞ്ഞപ്പോള്‍ ധോണി തികച്ചിട്ടില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications