T20 World Cup 2021: 'പാകിസ്താന്‍ പണി തുടങ്ങി', ജഴ്‌സിയില്‍ ആതിഥേയരുടെ സ്ഥാനത്ത് ഇന്ത്യയല്ല, യുഎഇ
കറാച്ചി: ടി20 ലോകകപ്പിന്റെ ആവേശ കാഴ്ചകള്‍ ഈ മാസം 17ന് ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് സാഹചര്യത്തെത്തുടര്‍ന്നാണ് യുഎഇയിലേക്ക് മാറ്റിയത്. വേദി യുഎഇയാണെങ്കിലും നടത്തിപ്പവകാശം ബിസിസി ഐക്കാണ്. ആതിഥേയരെന്ന നിലയിലെ പരിഗണനയും ഇന്ത്യക്കാണ്. ടി20 ലോകകപ്പില്‍ ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഈ മാസം 24നാണ്. ഇതുവരെ ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാനാവാത്ത പാകിസ്താന്‍ ഇത്തവണ സജീവ പ്രതീക്ഷയിലാണ്.

ഇതിനോടകം തന്നെ ഇന്ത്യക്കെതിരേ പല തരത്തിലുള്ള വാക് പോരാട്ടങ്ങള്‍ പാകിസ്താന്‍ മുന്‍ താരങ്ങളും അധികൃതരും നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ വമ്പന്‍ പോരാട്ടത്തിനുമുമ്പ് മറ്റൊരു പ്രകോപനപരമായ നീക്കം നടത്തിയിരിക്കുകയാണ് പാകിസ്താന്‍. ഇന്ത്യ ആതിഥേയത്വം വഹിക്കുന്നതിനാല്‍ ജഴ്‌സിയില്‍ ടി20 ലോകകപ്പ് 2021 ഇന്ത്യയെന്നാണ് വേണ്ടത്. എന്നാല്‍ പാകിസ്താന്റെ ലോകകപ്പ് ജഴ്‌സിയെന്ന തരത്തില്‍ പ്രചരിക്കുന്ന ജഴ്‌സിയില്‍ 'ഐസിസി മെന്‍സ് ടി20 ലോകകപ്പ് യുഎഇ2021' എന്നാണ് എഴുതിയിരിക്കുന്നത്. പാകിസ്താന്‍ ക്രിക്കറ്റ് ടീം ഔദ്യോഗികമായി ഈ ജഴ്‌സി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പാക് നായകന്‍ ബാബര്‍ അസാം യുഎഇ എന്ന് എഴുതിയ ജഴ്‌സി അണിഞ്ഞുള്ള ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
Also Read: 2014 ആവര്‍ത്തിക്കുമോ? പ്ലേ ഓഫ് പ്രതീക്ഷിക്കാന്‍ മുംബൈക്ക് ജയിക്കണം, വഴിമുടക്കാന്‍ ഹൈദരാബാദ്

പാക് ജഴ്‌സി ഇതിനോടകം ചര്‍ച്ചയായിക്കഴിഞ്ഞെങ്കിലും ഔദ്യോഗികമായി പ്രതികരിക്കാന്‍ പിസിബി തയ്യാറായിട്ടില്ല. ഇന്ത്യയുമായി പാകിസ്താന് രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിലും ഐസിസി ടൂര്‍ണമെന്റുകളില്‍ അത് കാട്ടാനാവില്ല. ഇന്ത്യക്ക് ആതിഥേയ അവകാശമുള്ള സാഹചര്യത്തില്‍ പാകിസ്താന് യുഎഇ എന്ന് എഴുതിയ ജഴ്‌സിയുമായി കളിക്കാന്‍ ഇറങ്ങാനായേക്കില്ല. ഇത് ഔദ്യോഗിക ജഴ്‌സിയാണെന്ന് പിസിബി സ്ഥിരീകരിച്ചാല്‍ ഐസിസിയുടെ നടപടിയുണ്ടാവാനുള്ള സാധ്യതകളേറെയാണ്.
Also Read: IPL 2021: 'ധോണി പറഞ്ഞു ഗെയ്ക്‌വാദ് കേട്ടു', ഓപ്പണറുടെ വിജയ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍

ഇത്തവണ ഇന്ത്യക്കെതിരേ പാകിസ്താന്‍ വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് പിസിബിയും പാക് ആരാധകരും. യുഎഇയില്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച് വലിയ അനുഭവസമ്പത്ത് പാകിസ്താനുണ്ട്. ഇത് ടി20 ലോകകപ്പില്‍ അവര്‍ക്ക് ഗുണം ചെയ്യുമെന്നാണ് ടീമിന്റെ പ്രതീക്ഷ. എന്നാല്‍ ഐപിഎല്ലിന് പിന്നാലെ ഇറങ്ങുന്ന ഇന്ത്യക്കാണ് കണക്കുകളിലും നിലവിലെ സാഹചര്യത്തിലും മുന്‍തൂക്കം.

കഴിഞ്ഞ ദിവസം ഇന്ത്യയെക്കാള്‍ ശക്തമായ നിരയാണ് പാകിസ്താന്റേതെന്നും അത് അറിയാവുന്നതിനാലാണ് പാകിസ്താനോട് ഇന്ത്യ കളിക്കാന്‍ ഭയപ്പെടുന്നതെന്നും മുന്‍ പാക് ഓള്‍റൗണ്ടര്‍ അബ്ദുല്‍ റസാഖ് അഭിപ്രായപ്പെട്ടിരുന്നു. ഇന്ത്യ-പാകിസ്താന്‍ പോരാട്ടം ഇടവേളക്ക് ശേഷം നടക്കവെ ആരാധകരും വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനോടകം ടിക്കറ്റുകളെല്ലാം വിറ്റുപോയിട്ടുണ്ട്.
Also Read: T20 World cup: ഹാര്‍ദിക് പുറത്തേക്ക്, ചഹല്‍ അകത്തേക്ക്! ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരുന്നു

ബാബര്‍ അസാം എന്ന നായകനിലാണ് പാകിസ്താന്റെ എല്ലാ പ്രതീക്ഷകളും. ടീമിലെ മിക്ക താരങ്ങളും യുഎഇയില്‍ പിഎസ്എല്ലില്‍ കളിച്ചവരാണ്. ഷഹിന്‍ ഷാ അഫ്രീദി ഉള്‍പ്പെടെയുള്ള മികച്ച പേസ് നിര ഇന്ത്യക്ക് ഭീഷണിയാവുമെന്നുറപ്പ്. എന്നാല്‍ നേര്‍ക്കുനേര്‍ കണക്കിലെ ഇന്ത്യയുടെ അധിപത്യം വരാനിരിക്കുന്ന ലോകകപ്പിലും കോലിക്കും സംഘത്തിനും കരുത്ത് പകരും.
Also Read: IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍

2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം പാകിസ്താനെ തോല്‍പ്പിച്ചാണ് ഇന്ത്യ നേടിയത്. ഏകദിന,ടി20 ലോകകപ്പുകളില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയുടെ മികവിനെ മറികടക്കാന്‍ പാകിസ്താനായിട്ടില്ല. 2017ലെ ഐസിസി ചാമ്പ്യന്‍സ് ട്രോഫി കിരീടം ഇന്ത്യയെ തോല്‍പ്പിച്ചാണ് പാകിസ്താന്‍ നേടിയത്. എന്നാല്‍ അന്ന് ടീമിന്റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മുഹമ്മദ് അമീറിനെപ്പോലുള്ള പല താരങ്ങളും പാകിസ്താനൊപ്പം ഇത്തവണയില്ല.
Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!
ഐപിഎല്ലിന്റെ രണ്ടാം പാദത്തിലെ ഇന്ത്യന്‍ താരങ്ങളുടെ ഫോം വിലയിരുത്തുമ്പോള്‍ ഇന്ത്യക്ക് വലിയ ആത്മവിശ്വാസം ലഭിക്കില്ല. എന്നാല്‍ പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യ രണ്ട് സന്നാഹം കളിക്കുന്നുണ്ട്. ഇതിലൂടെ ടീമെന്ന നിലയില്‍ ഫോമും ആത്മവിശ്വാസവും നേടിയെടുക്കാന്‍ ഇന്ത്യക്ക് സാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റിന്റെയും ആരാധകരുടെയും പ്രതീക്ഷ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications