
ടീമിലെ മാറ്റങ്ങള്‍ ഔദ്യോഗിക വാര്‍ത്താകുറിപ്പിലൂടെയാണ് പിസിബി പുറത്തുവിട്ടത്. അതേ സമയം പരിക്കേറ്റ ഷൊഹൈബ് മക്‌സൂദിന്റെ കാര്യം കൂടുതല്‍ പരിശോധനക്ക് ശേഷം മാത്രമെ തീരുമാനിക്കൂവെന്നാണ് പിസിബി വൃത്തങ്ങള്‍ അറിയിച്ചത്. നടുവ് വേദനയെത്തുടര്‍ന്ന് അദ്ദേഹത്തിനെ കഴിഞ്ഞ ദിവസം സ്‌കാനിങ്ങിന് വിധേയനാക്കിയിരുന്നു. എന്നാല്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് പിസിബി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. 10ാം തീയ്യതിവരെയാണ് ടീമുകളില്‍ മാറ്റം വരുത്താന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്നും നാളെയുമായി നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് ഇനിയും സാധ്യതകളുണ്ട്.
Also Read: IPL 2021: രോഹിത് ഒരു സീസണില്‍പ്പോലും 600 റണ്‍സ് നേടാത്തതെന്തെന്ന് മനസിലാവുന്നില്ല- ഗൗതം ഗംഭീര്‍

വലിയ പ്രതിസന്ധികള്‍ക്കിടയിലാണ് പാകിസ്താന്‍ ടി20 ലോകകപ്പ് കളിക്കാനിറങ്ങുന്നത്. ടീം പ്രഖ്യാപിച്ചതിന് പിന്നാലെ മുഖ്യ പരിശീലകസ്ഥാനം മിസ്ബാഹ് ഉല്‍ ഹഖ് ഒഴിഞ്ഞിരുന്നു. ഇത് വലിയ വിവാദമാവുകയും ചെയ്തു. ടീം പ്രഖ്യാപനത്തില്‍ അപാകതകളുണ്ടെന്നും മികച്ച ടീമിനെയല്ല ടി20 ലോകകപ്പിനായി തിരഞ്ഞെടുത്തതെന്നുമുള്ള നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ പിസിബിയുടെ തലപ്പത്തേക്ക് റമീസ് രാജയെത്തുകയും ചെയ്തു.
Also Read: വിരാട് കോലി ഒരിക്കലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മികവിനൊപ്പമെത്തില്ല- മുഹമ്മദ് ആസിഫ്

പാകിസ്താന്‍ ക്രിക്കറ്റിനെ ശക്തമാക്കുകയാണ് ലക്ഷ്യമെന്ന് പറഞ്ഞ റമീസ് രാജ ടീമിലെ മാറ്റങ്ങളെക്കുറിച്ച് നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു. ലോകകപ്പില്‍ പാകിസ്താനും ഇന്ത്യയും ഒരു ഗ്രൂപ്പിലാണ്. ചിരവൈരികളായ രണ്ട് ടീമുകളും തമ്മിലുള്ള പോരാട്ടം 24നാണ്. ഇതുവരെ ഒരു തവണപോലും ഇന്ത്യയെ ലോകകപ്പില്‍ തോല്‍പ്പിക്കാന്‍ പാകിസ്താനായിട്ടില്ല. ഇത്തവണ ബാബര്‍ അസാമിന്റെ ക്യാപ്റ്റന്‍സിയില്‍ അത്ഭുതം തന്നെയാണ് പാകിസ്താന്‍ പ്രതീക്ഷിക്കുന്നത്.

ഷദാബ് ഖാന്‍,ഇമാദ് വാസിം,മുഹമ്മദ് ഹഫീസ്,ഷഹിന്‍ ഷാ അഫ്രീദി,മുഹമ്മദ് റിസ്വാന്‍ തുടങ്ങിയ പാക് താരങ്ങളെല്ലാം വലിയ പ്രതീക്ഷ നല്‍കുന്നു. ഇന്ത്യയെ തോല്‍പ്പിച്ചാല്‍ നിക്ഷേപകരിലൊരാളാള്‍ പിസിബിക്ക് ബ്ലാങ്ക് ചെക്ക് നല്‍കുമെന്ന് അറിയിച്ചിട്ടുണ്ടെന്ന് പിസിബി തലവന്‍ റമീസ് രാജ വെളിപ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇരു ടീമും തമ്മില്‍ പരമ്പരകള്‍ നടന്നിരുന്നില്ല. അതിനാല്‍ത്തന്നെ ആരാധകരെല്ലാം വലിയ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.
Also Read: IPL 2021: ധോണിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഇര്‍ഫാന്‍ പറയുന്നു

ഇത്തവണ ഫേവറേറ്റുകളെ തിരഞ്ഞെടുത്തപ്പോള്‍ പലരും പാകിസ്താനെ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കെല്‍പ്പുള്ള താരനിരയാണ് പാകിസ്താന്റേത്. കാരണം യുഎഇയിലെ പിച്ചിലെ അനുഭവസമ്പത്ത് തന്നെ. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ സമീപകാലത്തായി യുഎഇയില്‍ കളിച്ചത് പാകിസ്താനാണ്. കൂടാതെ പിഎസ്എല്‍ കളിച്ചുള്ള അനുഭവസമ്പത്തും അവര്‍ക്കുണ്ട്. ഇതൊക്കെ ലോകകപ്പിലും പാകിസ്താന് ഗുണം ചെയ്‌തേക്കും.
Also Read: T20 World Cup 2021: 'പാകിസ്താന്‍ പണി തുടങ്ങി', ജഴ്‌സിയില്‍ ആതിഥേയരുടെ സ്ഥാനത്ത് ഇന്ത്യയല്ല, യുഎഇ

ഇന്ത്യയുടെ താരക്കരുത്തുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്താനെക്കാള്‍ മിടുക്ക് ഇന്ത്യക്കാണ്. കൂടാതെ ഐപിഎല്ലിന് ശേഷം ഇറങ്ങുന്നത് ഇന്ത്യക്ക് കൂടുതല്‍ ഗുണം ചെയ്‌തേക്കും. പാകിസ്താനെ നിസാരരായി കാണാന്‍ സാധിക്കില്ല. അതിനാല്‍ വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. ബാബര്‍ അസാമിന്റെ ബാറ്റിങ് പാകിസ്താന് നിര്‍ണ്ണായകമാവും.
Also Read: IPL 2022: ആരെ കൈവിട്ടാലും മുംബൈ ഈ രണ്ടു പേരെ നഷ്ടപ്പെടുത്തരുത്! ചോപ്രയുടെ നിര്‍ദേശം

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക്', വമ്പന്‍ ഓഫര്‍ വെളിപ്പെടുത്തി പിസിബി
ഇന്ത്യയുമായുള്ള സമീപകാലത്തെ ബന്ധം വളരെ മോശമായതിനാല്‍ വൈകാരികമായ സമ്മര്‍ദ്ദം ഇത്തവണ കൂടുതലായിരിക്കും. യുഎഇയിലാണ് മത്സരം നടക്കുന്നതെങ്കിലും ആതിഥേയരെന്ന നിലയില്‍ ഇന്ത്യയാണ്. ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പ് കോവിഡ് സാഹചര്യം പരിഗണിച്ചാണ് യുഎഇയിലേക്ക് മാറ്റിയത്. ഇതിനിടെ ജഴ്‌സിയില്‍ ആതിഥേയരെന്ന സ്ഥാനത്ത് ഇന്ത്യക്ക് പകരം യുഎഇ എന്നെഴുതിയ പാകിസ്താന്‍ ജഴ്‌സിയുടെ ചിത്രങ്ങള്‍ പ്രചരിച്ചത് പുതിയ വിവാദത്തിന് കാരണമായിട്ടുണ്ട്.


Click it and Unblock the Notifications











