
ഇന്ത്യയുടെ വീര നായകനെന്ന് വിശേഷിപ്പിക്കാവുന്ന കോലി മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാള്‍ക്കൂടിയാണ്. കോലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികവ് കാട്ടിത്തുടങ്ങിയത് മുതല്‍ അദ്ദേഹത്തെ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ റെക്കോഡിനൊപ്പം താരതമ്യം ചെയ്യുന്നുണ്ട്. സച്ചിന്റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഏക താരമെന്ന നിലയിലാണ് കോലിയെ വാഴ്ത്തപ്പെടുന്നത്.
Also Read: IPL 2021: 'കമന്ററി പറയുന്നത് നിര്‍ത്തൂ, എനിട്ട് സ്വയം സംസാരിക്കൂ', ഹര്‍ദിക്കിന് ജയവര്‍ധനയുടെ ഉപദേശം

ഒരു കാലത്ത് തുടര്‍ സെഞ്ച്വറികളുമായി തിളങ്ങിയിരുന്ന കോലിക്ക് ഇപ്പോള്‍ പഴയ ഫോമില്ല. ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ സെഞ്ച്വറി നേടിയിട്ട് രണ്ടര വര്‍ഷത്തോളമായി. ഇപ്പോഴിതാ വിരാട് കോലി ഒരിക്കലും സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ റെക്കോഡിനോടൊപ്പമെത്തില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സൂപ്പര്‍ പേസറും വിവാദ നായകനുമായ മുഹമ്മദ് ആസിഫ്.
Also Read: IPL 2021: ദീപക് ചഹാറിന്റെ ഹൃദയം കീഴടക്കിയ യുവസുന്ദരി ആര്? എല്ലാ വിവരങ്ങളും ഇതാ

'കോലി ബോട്ടം ഹാന്റ് താരമാണ്. കോലിയുടെ മികച്ച പ്രകടനത്തിന്റെ കാരണം അവന്റെ ഫിറ്റ്‌നസാണ്. അത് അവനെ നന്നായി പിന്തുണക്കുന്നുണ്ട്. എന്നാല്‍ സമീപകാലത്തായി കോലിക്ക് വലിയ ഫോമില്ല. കോലി ഇനിയൊരു തിരിച്ചുവരവ് നടത്തുമെന്ന് കരുതുന്നില്ല. അതേ സമയം ബാബര്‍ സച്ചിനെപ്പോലെ അപ്പര്‍ ഹാന്റ് താരമാണ്. അവന്റെ ബാറ്റിന്റെ ചലനം സച്ചിനെപ്പോലെ വളരെ ഒഴുക്കുള്ളതാണ്. സച്ചിനെക്കാളും മികച്ചവനാണെന്ന് ആളുകള്‍ പറയുന്നുണ്ട്. അവരോട് അത് തെറ്റാണെന്നാണ് ഞാന്‍ പറയുന്നത്. വിരാട് ഒരിക്കലും സച്ചിനോളം വരില്ല. ഇതാണ് എന്റെ അഭിപ്രായം'-കവര്‍ഡ്രൈവ് ക്രിക്കറ്റ് എന്ന യുട്യൂബ് ചാനലിനോട് ആസിഫ് പറഞ്ഞു.
Also Read: IPL 2021: 'ഈ സീസണില്‍ മാത്രമല്ലിത്', എബിഡിയെ ആര്‍സിബി വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് ഗംഭീര്‍

സച്ചിന്റെ ബാറ്റിങ് ശൈലിയെ ആസിഫ് പ്രശംസിക്കുകയും ചെയ്തു. 'സച്ചിന്‍ ബാറ്റ് ചെയ്ത ശൈലി നോക്കുക. അപ്പര്‍ ഹാന്റിലെ അദ്ദേഹത്തിന്റെ സാങ്കേതികത എല്ലാവര്‍ക്കും പിന്തുടരാന്‍ സാധിക്കുന്നതല്ല. അത് മറ്റൊരു താരത്തെ പരിശീലിപ്പിക്കാനും സാധിക്കുന്നതല്ല. സച്ചിന്‍ തന്റെ കവര്‍ഡ്രൈവിലും പുള്‍ ഷോട്ടിലും കട്ട് ഷോട്ടിലുമെല്ലാം വളരെ ഒഴുക്കുണ്ടാക്കിയിരുന്നു. കോലിയും മികച്ച സ്‌ട്രോക്ക് താരമാണെന്ന കാര്യത്തില്‍ ഒരു സംശവുമില്ല. എന്നാല്‍ എല്ലാം തന്റെ ബോട്ടം ഹാന്റിലൂടെയാണ്'-ആസിഫ് കൂട്ടിച്ചേര്‍ത്തു.
Also Read: IPL 2021: മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചോ? ഇനിയും പ്ലേ ഓഫില്‍ കടക്കാമോ? സാധ്യതകളിതാ

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 200 ടെസ്റ്റില്‍ നിന്ന് 15921 റണ്‍സും 463 ഏകദിനത്തില്‍ നിന്ന് 18426 റണ്‍സും 1 ടി20യില്‍ നിന്ന് 10 റണ്‍സുമാണ് നേടിയിട്ടുള്ളത്. ടെസ്റ്റില്‍ 51 സെഞ്ച്വറിയും 6 ഇരട്ട സെഞ്ച്വറിയും 68 അര്‍ധ സെഞ്ച്വറിയും അദ്ദേഹം നേടിയപ്പോള്‍ ഏകദിനത്തില്‍ 49 സെഞ്ച്വറിയും ഒരു ഇരട്ട സെഞ്ച്വറിയും 96 അര്‍ധ സെഞ്ച്വറിയുമാണ് സച്ചിന്‍ നേടിയത്. ഏകദിനത്തില്‍ ആദ്യത്തെ ഇരട്ട സെഞ്ച്വറിയെന്ന നേട്ടം സച്ചിന്റെ പേരിലാണ്. സച്ചിന്‍ വെട്ടിയ വഴിയിലൂടെ വീരേന്ദര്‍ സെവാഗും രോഹിത് ശര്‍മയുമെല്ലാം ഇരട്ട സെഞ്ച്വറിയിലേക്ക് നടന്നുകയറിയത്. 201 വിക്കറ്റും സച്ചിന്റെ പേരിലുണ്ട്.
Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!
അതേ സമയം കോലി സച്ചിന് ഭീഷണി ഉയര്‍ത്തുന്നത് ഏകദിന സെഞ്ച്വറികളുടെ എണ്ണത്തിലാണ്. നിലവില്‍ 70 അന്താരാഷ്ട്ര സെഞ്ച്വറിയാണ് കോലിയുടെ പേരിലുള്ളത്. ഏകദിനത്തില്‍ 43 സെഞ്ച്വറി നേടിയ കോലിക്ക് ഏഴ് സെഞ്ച്വറികള്‍ക്കൂടി നേടിയാല്‍ സച്ചിന്റെ റെക്കോഡിനെ മറികടക്കാം. ടെസ്റ്റില്‍ 27 സെഞ്ച്വറിയാണ് കോലി നേടിയിട്ടുള്ളത്. 96 ടെസ്റ്റില്‍ നിന്ന് 7765 റണ്‍സും 254 ഏകദിനത്തില്‍ നിന്ന് 12169 റണ്‍സും നേടിയിട്ടുള്ള കോലി കരിയറിലെ ശേഷിക്കുന്ന കാലം കൊണ്ട് സച്ചിന്റെ അന്താരാഷ്ട്ര റണ്‍സുകളുടെ റെക്കോഡിനെ മറികടന്നേക്കില്ല. നിലവിലെ മോശം ഫോമില്‍ നിന്ന് കോലിയുടെ തിരിച്ചുവരവാണ് ഇപ്പോള്‍ ആരാധകര്‍ ആഗ്രഹിക്കുന്നത്.


Click it and Unblock the Notifications











