For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: രോഹിത് ഒരു സീസണില്‍പ്പോലും 600 റണ്‍സ് നേടാത്തതെന്തെന്ന് മനസിലാവുന്നില്ല- ഗൗതം ഗംഭീര്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിലും ബാറ്റ്‌സ്മാന്‍മാരിലുമൊരാളാണ് രോഹിത് ശര്‍മ. മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് ശര്‍മ അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കെത്തിച്ചു. ഏറ്റവും കൂടുതല്‍ ഐപിഎല്‍ കിരീടമെന്ന നേട്ടത്തിലേക്ക് മുംബൈ ഇന്ത്യന്‍സിനെ എത്തിച്ചത് രോഹിത്തിന്റെ നായക മികവാണ്. എന്നാല്‍ ഈ സീസണില്‍ ടീമിനെ പ്ലേ ഓഫിലേക്കെത്തിക്കാന്‍ രോഹിത്തിനായിട്ടില്ല.

1

14 സീസണിലെ കരിയറില്‍ 212 മത്സരങ്ങള്‍ കളിച്ച രോഹിത് 31.24 ശരാശരിയില്‍ 5593 റണ്‍സാണ് ടൂര്‍ണമെന്റില്‍ നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ച്വറിയും 40 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 227 സിക്‌സും 488 ഫോറും രോഹിത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഒരു സീസണില്‍ മാത്രമാണ് രോഹിത്തിന് 500 റണ്‍സിലധികം സ്‌കോര്‍ നേടാനായിട്ടുള്ളത്. അന്താരാഷ്ട്ര ടി20യുടെ അത്ര മികവ് ഐപിഎല്ലില്‍ രോഹിത്തിനില്ലെന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. ഇപ്പോഴിതാ ഒരു സീസണില്‍പ്പോലും രോഹിത്തിന് 600 റണ്‍സിലധികം സ്‌കോര്‍ ചെയ്യാന്‍ സാധിക്കാത്തതിന്റെ കാരണം മനസിലാവുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും കെകെആര്‍ നായകനുമായ ഗൗതം ഗംഭീര്‍.

Also Read: IPL 2021: ധോണി എന്തിന് ഈ 'കടുംകൈ' ചെയ്യുന്നു? ജഡേജയ്ക്കു മുമ്പ് ഇറങ്ങരുതെന്ന് സല്‍മാന്‍ ബട്ട്

2

ഓപ്പണറായാണ് കൂടുതലും രോഹിത് കളിച്ചിരിക്കുന്നത്. എന്നിട്ടും 600 എന്ന സ്‌കോറിലേക്ക് ഒരു സീസണില്‍പ്പോലും അദ്ദേഹത്തിന് എത്താനായിട്ടില്ല. ഇതിന്റെ കാരണം തനിക്ക് മനസിലാവുന്നില്ലെന്നാണ് ഗംഭീര്‍ പറഞ്ഞത്. 'ഒരു സീസണില്‍പ്പോലും രോഹിത്ത് എന്തുകൊണ്ട് 600 റണ്‍സ് നേടിയില്ലെന്നത് മനസിലാകുന്നില്ല. രോഹിത്തിനെ ന്യായീകരിക്കാന്‍ ഒരു കാരണവും കാണുന്നില്ല. ലോകോത്തര താരമാണവന്‍. അവന്‍ അന്താരാഷ്ട്ര മത്സരത്തിലേക്ക് എത്തിയതുമുതല്‍ അവന്റെ മികവിനെ ഞാന്‍ പ്രശംസിക്കാറുണ്ട്.

Also Read: IPL 2021: 'കമന്ററി പറയുന്നത് നിര്‍ത്തൂ, എനിട്ട് സ്വയം സംസാരിക്കൂ', ഹര്‍ദിക്കിന് ജയവര്‍ധനയുടെ ഉപദേശം

3

ഇന്ത്യ കണ്ട പ്രതിഭാശാലികളായ താരങ്ങളിലൊരാളാണ് രോഹിത്തെന്ന് ഞാന്‍ എപ്പോഴും പറയും.എന്നാല്‍ വിരാട് കോലി,കെ എല്‍ രാഹുല്‍ എന്നിവരെപ്പോലെ ഒരു സീസണില്‍പ്പോലും 600 റണ്‍സെന്ന കടമ്പകടക്കാന്‍ അവനായിട്ടില്ല. അതിന്റെ കാരണമെന്തെന്ന് എനിക്കറിയില്ല. സ്‌കോര്‍ നേടാന്‍ ഇത്രയധികം മികവുണ്ടായിട്ടും ആ മികവ് ഐപിഎല്ലില്‍ കാട്ടാന്‍ അവനാകുന്നില്ല. ഐപിഎല്ലിലെ അവന്‍ അന്താരാഷ്ട്ര മത്സരത്തിലെ നിലവാരത്തിനൊത്ത് ഉയരുന്നില്ല.മുംബൈ ഇന്ത്യന്‍സിനെപ്പോലൊരു ടീമില്‍ അവന്‍ കൂടുതല്‍ ആക്രമണോത്സുകത കാട്ടേണ്ടതായുണ്ട്'-ഗംഭീര്‍ പറഞ്ഞു.

Also Read: IPL 2021: ദീപക് ചഹാറിന്റെ ഹൃദയം കീഴടക്കിയ യുവസുന്ദരി ആര്? എല്ലാ വിവരങ്ങളും ഇതാ

4

ഈ സീസണില്‍ 12 മത്സരത്തില്‍ നിന്ന് 363 റണ്‍സാണ് രോഹിത്ത് നേടിയത്. ശരാശരി 30.25ഉും സ്‌ട്രൈക്കറേറ്റ് 126.92ഉുമാണ്. ഒരു തവണ മാത്രമാണ് അര്‍ധ സെഞ്ച്വറി നേടാനായത്. 2013ലാണ് രോഹിത്ത് 500 റണ്‍സിലധികം നേടിയത്. 19 മത്സരത്തില്‍ നിന്ന് 28.42 ശരാശരിയില്‍ 538 റണ്‍സാണ് രോഹിത് നേടിയത്. നാല് അര്‍ധ സെഞ്ച്വറിയും ഈ സീസണില്‍ അദ്ദേഹം നേടി. 2016ല്‍ 489,2015ല്‍ 482 എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ മറ്റ് പ്രധാനപ്പെട്ട പ്രകടനങ്ങള്‍. 2018ല്‍ 286 റണ്‍സ് നേടിയതാണ് ഏറ്റവും മോശം പ്രകടനം. ക്യാപ്റ്റനെന്ന നിലയില്‍ തിളങ്ങുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയിലെ പ്രകടനം മികവിനൊത്തുള്ളതല്ല.

Also Read: IPL 2021: 'ഈ സീസണില്‍ മാത്രമല്ലിത്', എബിഡിയെ ആര്‍സിബി വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് ഗംഭീര്‍

5

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 111 ടി20കളില്‍ നിന്ന് 2864 റണ്‍സ് രോഹിത്തിന്റെ പേരിലുണ്ട്. 32.18 ആണ് ശരാശരി. നാല് സെഞ്ച്വറിയും 22 അര്‍ധ സെഞ്ച്വറിയും രോഹിത്തിന്റെ പേരിലുണ്ട്. 138.96 സ്‌ട്രൈക്കറേറ്റും അന്താരാഷ്ട്ര ടി20യില്‍ രോഹിത്തിന്റെ പേരിലുണ്ട്. എന്നാല്‍ ഈ മികവ് ഐപിഎല്ലില്‍ അദ്ദേഹത്തിന് കാട്ടാനാവുന്നില്ലെന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.

Also Read: IPL 2021: മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചോ? ഇനിയും പ്ലേ ഓഫില്‍ കടക്കാമോ? സാധ്യതകളിതാ

6

Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

വിരാട് കോലി ഇന്ത്യയുടെ ടി20 നായകസ്ഥാനം ഒഴിഞ്ഞാല്‍ പകരക്കാരനായി എത്താന്‍ സാധ്യതയുള്ളത് രോഹിത് ശര്‍മക്കാണ്. വരുന്ന സീസണിലും മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്ത് രോഹിത് ശര്‍മയുണ്ടാവും. എന്നാല്‍ ബാറ്റിങ്ങില്‍ രോഹിത്ത് ശര്‍മ കൂടുതല്‍ മികവ് കാട്ടേണ്ടത് വരുന്ന സീസണില്‍ മുംബൈ ഇന്ത്യന്‍സിന് നിര്‍ണ്ണായകമാവും. 2017ന് ശേഷം ഒരു തവണപോലും 400 പ്ലസ് സ്‌കോര്‍ സീസണില്‍ നേടാന്‍ രോഹിത്തിനായിട്ടില്ല.

Story first published: Friday, October 8, 2021, 18:46 [IST]
Other articles published on Oct 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+