For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'രണ്ടും രണ്ട് തരത്തിലാണ്', ഐപിഎല്ലിലെ ഫോം ടി20 ലോകകപ്പില്‍ ബാധിക്കില്ലെന്ന് രോഹിത് ശര്‍മ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലെത്താന്‍ മുംബൈക്ക് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 171 റണ്‍സില്‍ കൂടുതലുള്ള ജയം വേണമായിരുന്നു. എന്നാല്‍ 235 എന്ന വമ്പന്‍ ടോട്ടല്‍ നേടിയിട്ടും 42 റണ്‍സിനാണ് മുംബൈക്ക് ജയിക്കാനായത്. ഇതോടെ പ്ലേ ഓഫ് കാണാതെ ടീം പുറത്തായി. ശക്തമായി പോരാടി നോക്കിയെങ്കിലും ഭാഗ്യം മുംബൈയെ തുണച്ചില്ല.

1

മുംബൈ ഇന്ത്യന്‍സിലെ ആറ് താരങ്ങളാണ് ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ചത്. ഇവരില്‍ പലര്‍ക്കും സ്ഥിരതയോടെ കളിക്കാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഹൈദരാബാദിനെതിരേ ഇഷാന്‍ കിഷന്‍ (32 പന്തില്‍ 84),സൂര്യകുമാര്‍ യാദവ് (40 പന്തില്‍ 82) എന്നിവര്‍ മിന്നും ഫോമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. എന്നാല്‍ രോഹിത് ശര്‍മ,ഹര്‍ദിക് പാണ്ഡ്യ,രാഹുല്‍ ചഹാര്‍ എന്നിവരുടെ ഫോം ടീമിന് ആശങ്കയുണ്ടാക്കുന്നതാണ്. ജസ്പ്രീത് ബുംറ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക്', വമ്പന്‍ ഓഫര്‍ വെളിപ്പെടുത്തി പിസിബി

2

ഇപ്പോഴിതാ ഐപിഎല്ലിലെ താരങ്ങളുടെ മോശം ഫോം ടി20 ലോകകപ്പില്‍ ഇന്ത്യയെ പ്രതികൂലമായി ബാധിക്കുമോയെന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും മുംബൈ ഇന്ത്യന്‍ നായകനുമായ രോഹിത് ശര്‍മ. രണ്ടും രണ്ട് തരത്തിലുള്ള ടൂര്‍ണമെന്റാണെന്നും അതിനാല്‍ ഐപിഎല്ലിലെ താരങ്ങളുടെ ഫോം ടി20 ലോകകപ്പില്‍ ഇന്ത്യയെ ബാധിക്കില്ലെന്നുമാണ് രോഹിത് ശര്‍മ അഭിപ്രായപ്പെട്ടത്.

Also Read: IPL 2021: ആര്‍സിബിയുടെ സമയമെത്തി, ഇത്തവണ കപ്പുയര്‍ത്തും! പ്രവചിച്ച് ക്ലൂസ്‌നര്‍

3

'വ്യക്തിപരമായി പറഞ്ഞാല്‍ ഐപിഎല്ലിലെ പ്രകടനം നോക്കി ടി20 ലോകകപ്പില്‍ എന്ത് സംഭവിക്കുമെന്ന് വിലയിരുത്തുന്നതിനോട് എനിക്ക് താല്‍പ്പര്യമില്ല.ലോകകപ്പും ഫ്രാഞ്ചൈസി ക്രിക്കറ്റും രണ്ട് തലത്തിലുള്ള മത്സരമാണ്. അതിനാല്‍ രണ്ടിനെയും ഒരുപോലെ കാണാനാവില്ല. ഫോം പ്രശ്‌നം തന്നെയാണ്. എന്നാല്‍ ഇവിടുത്തെ ടീമോ സാഹചര്യമോ അല്ല ലോകകപ്പ് കളിക്കുമ്പോഴുള്ളത്. അതിനാല്‍ നിലവിലെ താരങ്ങളുടെ പ്രകടനം വിലയിരുത്തി ടി20 ലോകകപ്പുമായി അധികം താരതമ്യം ചെയ്യേണ്ട'-രോഹിത് ശര്‍മ പറഞ്ഞു.

Also Read: IPL 2021: 'പന്തെറിയാനാവില്ലെങ്കില്‍ റസലിനെ കളിപ്പിക്കരുത്', കെകെആറിന് ഗംഭീറിന്റെ ഉപദേശം

4

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റങ്ങളുണ്ടാവുമെന്ന തരത്തിലും റിപ്പോര്‍ട്ടുകളുണ്ട്. മോശം ഫോമിലുള്ള രാഹുല്‍ ചഹാറിനെ മുംബൈ പ്ലേയിങ് 11 നിന്ന് പോലും തഴഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ രാഹുലുമുണ്ട്. ഈ സാഹചര്യത്തില്‍ ചഹാലിനെ തിരികെയെത്തിച്ച് രാഹുല്‍ ചഹാറിന് വിശ്രമം നല്‍കിയേക്കും. ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസാണ് മറ്റൊരു പ്രശ്‌നം. പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദിക്കിനെ ഇന്ത്യ ലോകകപ്പ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. എന്നാല്‍ അദ്ദേഹത്തിന് പന്തെറിയാന്‍ കഴിയാത്ത സാഹചര്യത്തില്‍ പകരക്കാരനായി ശര്‍ദുല്‍ ഠാക്കൂറിനെ എത്തിക്കണമെന്ന ആവിശ്യവും ശക്തമാണ്.

Also Read: IPL 2021: ധോണി എന്തിന് ഈ 'കടുംകൈ' ചെയ്യുന്നു? ജഡേജയ്ക്കു മുമ്പ് ഇറങ്ങരുതെന്ന് സല്‍മാന്‍ ബട്ട്

5

ബാറ്റ്‌സ്മാനായി മാത്രം ഹര്‍ദിക്കിനെ പരിഗണിച്ചിട്ട് കാര്യമില്ല. ബാറ്റിങ്ങിലും ഹര്‍ദിക് മോശം ഫോമിലാണ്. അതേ സമയം ശര്‍ദുല്‍ മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. വിക്കറ്റുകള്‍ വീഴ്ത്താനും കൂട്ടുകെട്ടുകള്‍ തകര്‍ക്കാനും മികവ് കാട്ടുന്ന ശര്‍ദുലിന് ബാറ്റിങ്ങില്‍ വലിയ അവസരങ്ങള്‍ ലഭിച്ചിട്ടില്ല. എന്നാല്‍ ബാറ്റിങ്ങിലെ തന്റെ മികവ് ഇതിനോടകം തെളിയിക്കാന്‍ ശര്‍ദുലിനായിട്ടുണ്ട്. ഈ മാസം 10ാം തീയ്യതിവരെയാണ് ടീമില്‍ മാറ്റം വരുത്താനുള്ള അവസരം. അതിനാല്‍ ഇന്നോ നാളെയോ ആയി ടീമിലെ മാറ്റങ്ങള്‍ അറിയാന്‍ സാധിക്കും.

Also Read: IPL 2021: 'കമന്ററി പറയുന്നത് നിര്‍ത്തൂ, എനിട്ട് സ്വയം സംസാരിക്കൂ', ഹര്‍ദിക്കിന് ജയവര്‍ധനയുടെ ഉപദേശം

6

Also Read: IPL 2021: 'ഇനിയൊരു സീസണില്‍ കളിക്കാരനായി ധോണിയെ കണ്ടേക്കില്ല'- ഷെയ്ന്‍ വാട്‌സണ്‍

നിലവിലെ ഫോം പ്രശ്‌നമാക്കേണ്ടെന്നും പരിശീലന മത്സരത്തിലൂടെ താരങ്ങള്‍ താളം കണ്ടെത്തി തിരിച്ചെത്തുമെന്നും രോഹിത് ശര്‍മ പറഞ്ഞു. 'മുംബൈ ഇന്ത്യന്‍സില്‍ നിന്ന് ലോകകപ്പ് ടീമില്‍ ഇടം പിടിച്ച ആറ് പേരും പ്രതിഭകളാണ്. എന്നാല്‍ പ്രതീക്ഷക്കൊത്ത് ആരും ഉയര്‍ന്നില്ല. എന്നാല്‍ ഹൈദരാബാദിനെതിരേ സൂര്യകുമാറും ഇഷാനും മികച്ച പ്രകടനമാണ് നടത്തിയത്. ലോകകപ്പിലേക്ക് നോക്കുമ്പോള്‍ കുറച്ച് പരിശീലന മത്സരങ്ങള്‍ കളിക്കാനുണ്ട്. അതിലൂടെ ബാറ്റിങ്ങില്‍ താളം കണ്ടെത്തി തിരിച്ചെത്താന്‍ അവര്‍ക്ക് സാധിച്ചേക്കും'-രോഹിത് കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, October 9, 2021, 10:34 [IST]
Other articles published on Oct 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+