For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'പന്തെറിയാനാവില്ലെങ്കില്‍ റസലിനെ കളിപ്പിക്കരുത്', കെകെആറിന് ഗംഭീറിന്റെ ഉപദേശം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണില്‍ നാലാം സ്ഥാനക്കാരായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് പ്ലേ ഓഫില്‍ പ്രവേശിച്ചിരിക്കുകയാണ്. നിര്‍ണ്ണായക മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ 86 റണ്‍സിന് തോല്‍പ്പിച്ചതോടെയാണ് കെകെആര്‍ പ്ലേ ഓഫ് ഉറപ്പിച്ചത്. മുംബൈ ഇന്ത്യന്‍സ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 171 റണ്‍സില്‍ കൂടുതല്‍ സ്‌കോറിന് തോല്‍പ്പിച്ചാല്‍ മാത്രമെ കെകെആറിന്റെ പ്ലേ ഓഫ് വാതില്‍ അടയൂ. ഇതിന് സാധ്യതയില്ലാത്തതിനാല്‍ കെകെആര്‍ പ്ലേ ഓഫ് ഉറപ്പിച്ചു എന്ന് തന്നെ പറയാം.

1

14 മത്സരത്തില്‍ നിന്ന് ഏഴ് ജയം നേടിയാലാണ് കെകെആറിന്റെ പ്ലേ ഓഫിലേക്കുള്ള കുതിപ്പ്. കെകെആറിന്റെ ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്ന സാഹചര്യത്തില്‍ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷ സജീവമാണ്. എന്നാല്‍ പ്ലേ ഓഫില്‍ പ്രവേശിച്ച കെകെആറിനെ അലട്ടുന്ന പ്രധാന പ്രശ്‌നം ആന്‍ഡ്രേ റസലിന്റെ പരിക്കാണ്. സിഎസ്‌കെയ്‌ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ റസല്‍ നിലവില്‍ ടീമിന് പുറത്താണ്. രാജസ്ഥാനെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ഷക്കീബ് അല്‍ ഹസനാണ് റസലിന് പകരക്കാരനായി ടീമിലിടം പിടിച്ചത്.

Also Read: IPL 2021: 'ധോണി പറഞ്ഞു ഗെയ്ക്‌വാദ് കേട്ടു', ഓപ്പണറുടെ വിജയ രഹസ്യത്തെക്കുറിച്ച് പരിശീലകന്‍

2

ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റസലിന്റെ അഭാവം ടീമിനെ സംബന്ധിച്ച് തിരിച്ചടി തന്നെയാണ്. ഇപ്പോഴിതാ പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ റസലിനെ കെകെആര്‍ പ്ലേയിങ് 11ലേക്ക് പരിഗണിക്കേണ്ടെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് കെകെആറിനെ രണ്ട് തവണ കിരീടത്തിലേക്കെത്തിച്ച മുന്‍ നായകന്‍ ഗൗതം ഗംഭീര്‍. റസല്‍ ടീമില്‍ അത്യാവശ്യമാണെങ്കിലും ടീമിന് ആറാം ബൗളര്‍ അത്യാവശ്യമാണെന്നാണ് ഗംഭീര്‍ അഭിപ്രായപ്പെട്ടത്.

Also Read: IPL 2021: എബിഡിക്കെതിരേ പന്തെറിഞ്ഞപ്പോള്‍ ഭയപ്പെട്ടു, ഇല്ലെന്ന് പറഞ്ഞാല്‍ കള്ളമാവും- ഭുവനേശ്വര്‍ കുമാര്‍

3

'ആന്‍ഡ്രേ റസലിന് പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ അവനെ പ്ലേയിങ് 11ലേക്ക് പരിഗണിക്കരുത്. റസലിന് ഫിറ്റ്‌നസ് ഉണ്ടെങ്കില്‍ ഷക്കീബിനെക്കാള്‍ അനുയോജ്യനായി ഞാന്‍ പരിഗണിക്കുക റസലിനെയാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഗെയിം ചെയിഞ്ചറാണവന്‍. എന്നാല്‍ റസലിന് പന്തെറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ ഞാന്‍ ഷക്കീബിനൊപ്പമാണ്.കാരണം ആര്‍സിബിയെപ്പോലൊരു മികച്ച ബാറ്റിങ് നിരയ്‌ക്കെതിരേ കെകെആറിന് ആറാം ബൗളര്‍ അത്യാവശ്യമാണ്.നാലോ അഞ്ചോ ബൗളര്‍മാരെ മാത്രംകൊണ്ട് കാര്യമില്ല. നിധീഷ് റാണയും വെങ്കടേഷ് അയ്യരും പാര്‍ട് ടൈം സ്പിന്നര്‍മാരായി ഉണ്ടെങ്കിലും പ്ലേ ഓഫിലേക്കത് മതിയാകില്ല'-ഗംഭീര്‍ വിലയിരുത്തി.

Also Read: T20 World cup: ഹാര്‍ദിക് പുറത്തേക്ക്, ചഹല്‍ അകത്തേക്ക്! ഇന്ത്യന്‍ ടീമില്‍ അഴിച്ചുപണി വരുന്നു

4

മധ്യനിരയില്‍ അതിവേഗം റണ്‍സുയര്‍ത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. റസലിനെപ്പോലൊരു താരം നിലവിലെ കെകെആറിന്റെ സാഹചര്യത്തില്‍ അത്യാവശ്യവുമാണ്. കാരണം ദിനേഷ് കാര്‍ത്തിക്,ഓയിന്‍ മോര്‍ഗന്‍ എന്നിവരുടെ ഡെത്ത് ഓവറുകളിലെ പ്രകടനം മികച്ചതല്ല. റസലിന്റെ അഭാവം ടീമിന് തിരിച്ചടിയാണെന്ന് കെകെആര്‍ മുഖ്യ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലവും തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ പരിക്ക് മാറാത്ത സാഹചര്യത്തില്‍ റസലിനെ പുറത്തിരുത്തി ഷക്കീബുമായി കെകെആര്‍ മുന്നോട്ട് പോകാനാണ് സാധ്യത.

Also Read: IPL 2021: റിഷഭ് പന്തിനെ വിടാതെ ഉര്‍വശി റൗട്ടേല, വീണ്ടും പ്രണയമാണോ? ട്രോളുകളുമായി ആരാധകര്‍

5

ഷക്കീബ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരിലൊരാളാണ്. എന്നാല്‍ അതിവേഗം റണ്‍സുയര്‍ത്താനുള്ള മികവില്‍ റസലിന്റെ മികവിനോളം വരില്ല. പക്ഷെ പരിക്കിന്റെ സാഹചര്യത്തില്‍ റസലിനെക്കാളും അനുയോജ്യന്‍ ഷക്കീബ് തന്നെയാണ്.രാജസ്ഥാനെതിരേ ഒരോവറില്‍ ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് ഷക്കീബ് വീഴ്ത്തിയത്. റസല്‍ 11 വിക്കറ്റും 183 റണ്‍സുമാണ് ഈ സീസണില്‍ നേടിയത്. റസല്‍ ഫിറ്റ്‌നസ് വീണ്ടെടുത്താല്‍ ഷക്കീബിനെ മറികടന്ന് പ്ലേ ഓഫിലെത്തുമെന്നുറപ്പാണ്.

Also Read: IPL 2021: അടുത്ത സീസണിലും സിഎസ്‌കെയിലുണ്ടാവും, കളിക്കുമോയെന്ന് ഉറപ്പില്ല!- ധോണി പറയുന്നു

6

Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!

കെകെആറിന് പ്ലേ ഓഫില്‍ ശക്തമായ എതിരാളികളാണുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി എന്നീ വമ്പന്മാരാണ് ഇത്തവണ പ്ലേ ഓഫ് ടിക്കറ്റെടുത്തിരിക്കുന്നത്. അതിനാല്‍ പ്ലേ ഓഫില്‍ കടന്നാലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കാതെ കിരീടത്തിലേക്കെത്താനാവില്ല. ആദ്യ പാദത്തില്‍ നിരാശപ്പെടുത്തിയ കെകെആര്‍ രണ്ടാം പാദത്തില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയാണ് പ്ലേ ഓഫ് ടിക്കറ്റെടുത്തത്. ഏഴ് മത്സരത്തില്‍ അഞ്ചിലും ജയിക്കാന്‍ ടീമിനായി.

Story first published: Friday, October 8, 2021, 14:30 [IST]
Other articles published on Oct 8, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+