
ഈ സീസണില്‍ നായകനായും വിക്കറ്റ് കീപ്പറായും തിളങ്ങാന്‍ ധോണിക്ക് സാധിക്കുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ തുടരെ രണ്ടാം സീസണിലും ധോണി ടീമിന് ബാധ്യതയായിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്ന് മത്സരത്തില്‍ തോറ്റാണ് സിഎസ്‌കെ പ്ലേ ഓഫ് പോരാട്ടത്തിനൊരുങ്ങുന്നത്. ധോണിയുടെ ബാറ്റിങ്ങിലെ പ്രശ്‌നങ്ങള്‍ സിഎസ്‌കെയെ കാര്യമായിത്തന്നെ ബാധിക്കുന്നുണ്ടെന്ന് പറയാം. ഇത്തവണ സിഎസ്‌കെ കപ്പടിക്കുമോ ഇല്ലെയോ എന്നതിലുപരിയായി അടുത്ത സീസണില്‍ മെഗാ താരലേലം നടക്കാനിരിക്കെ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തുമോയെന്നതാണ് ചര്‍ച്ചാവിഷയം.
Also Read: IPL 2021: ധോണി എന്തിന് ഈ 'കടുംകൈ' ചെയ്യുന്നു? ജഡേജയ്ക്കു മുമ്പ് ഇറങ്ങരുതെന്ന് സല്‍മാന്‍ ബട്ട്

ധോണിയെ നിലനിര്‍ത്തുമെന്ന് ടീം മാനേജ്‌മെന്റ് വൃത്തങ്ങള്‍ വ്യക്തമാക്കുമ്പോഴും ഈ ബാറ്റിങ് പ്രകടനവുമായി അടുത്ത സീസണിലും ധോണി കളിക്കുമോയെന്നതാണ് സംശയം. പഞ്ചാബിനെതിരായ ടോസിനിടെ ഇനിയൊരു സീസണില്‍ ഉണ്ടായേക്കില്ലെന്ന സൂചനയാണ് ധോണി നല്‍കിയത്. ഇപ്പോഴിതാ ധോണി ഇനിയൊരു സീസണ്‍കൂടി താരമെന്ന നിലയില്‍ തുടര്‍ന്നേക്കില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് സിഎസ്‌കെയുടെ മുന്‍ താരവും ഓസീസ് ഓള്‍റൗണ്ടറുമായിരുന്ന ഷെയ്ന്‍ വാട്‌സന്‍.
Also Read: IPL 2021: 'കമന്ററി പറയുന്നത് നിര്‍ത്തൂ, എനിട്ട് സ്വയം സംസാരിക്കൂ', ഹര്‍ദിക്കിന് ജയവര്‍ധനയുടെ ഉപദേശം

'ഇത്തവണ ധോണി വളരെ വ്യത്യസ്തമായാണ് വിരമിക്കല്‍ തീരുമാനത്തോട് പ്രതികരിച്ചത്. അവസാന സീസണില്‍ ചോദിച്ചപ്പോള്‍ വളരെ ആത്മവിശ്വാസത്തോടെയാണ് ധോണി തുടരുമെന്ന് പറഞ്ഞത്. എന്നാല്‍ ഇത്തവണ അങ്ങനെയല്ല. പുതിയ രണ്ട് ടീമുകള്‍ക്കൂടി വരാന്‍ പോവുകയാണ്. എന്നെ സംബന്ധിച്ച് പറഞ്ഞാല്‍ ധോണി മഞ്ഞയില്‍ തന്നെ തുടരും. എന്നാല്‍ അത് താരമായിട്ടായിരിക്കില്ല. ഉപദേഷ്ടാവായിട്ടായിരിക്കും.ടീമിനൊപ്പം ഇനിയും നിര്‍ണ്ണായക ഘടകമാവാന്‍ ധോണിക്ക് സാധിക്കും'-ഷെയ്ന്‍ വാട്‌സന്‍ പറഞ്ഞു. വാട്‌സന്റെ വാക്കുകള്‍ ഏറെക്കുറെ ശരിയാണെന്ന് തന്നെയാണ് ധോണിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാവുന്നത്.
Also Read: IPL 2021: ദീപക് ചഹാറിന്റെ ഹൃദയം കീഴടക്കിയ യുവസുന്ദരി ആര്? എല്ലാ വിവരങ്ങളും ഇതാ

പഞ്ചാബിനെതിരായ മത്സരത്തിന് മുമ്പ് ടോസിന് ശേഷമാണ് തന്റെ ഐപിഎല്‍ ഭാവിയെക്കുറിച്ച് ധോണി പ്രതികരിച്ചത്. അടുത്ത സീസണിലും സിഎസ്‌കെയില്‍ത്തന്നെയുണ്ടാവുമെങ്കിലും കളിക്കാരനായി ഉണ്ടാവുമോയെന്ന് പറയാനാവില്ലെന്നാണ് ധോണി പറഞ്ഞത്. പുതിയ രണ്ട് ടീമുകള്‍ വരുന്നതോടെ ആരെയൊക്കെ നിലനിര്‍ത്തുമെന്നത് അറിയില്ലെന്നും അതിനാല്‍ത്തന്നെ നിര്‍ണ്ണായകമായ നിയമങ്ങള്‍ക്കനുസരിച്ച് കാത്തിരിക്കാമെന്നും എല്ലാവര്‍ക്കും ഗുണം ചെയ്യുന്ന തീരുമാനത്തിലേക്കെത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ധോണി പറഞ്ഞിരുന്നു. ഇതെല്ലാം ധോണിയുടെ അവസാന സീസണാണിതെന്നാണ് സൂചിപ്പിക്കുന്നത്.
Also Read: IPL 2021: 'ഈ സീസണില്‍ മാത്രമല്ലിത്', എബിഡിയെ ആര്‍സിബി വേണ്ടവിധം ഉപയോഗിക്കുന്നില്ലെന്ന് ഗംഭീര്‍

2020 ആഗസ്റ്റ് 15ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ധോണി നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് കളിക്കുന്നത്. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപദേഷ്ടാവായും ധോണിയെ നിയമിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐപിഎല്ലില്‍ നിന്ന് അദ്ദേഹം വിരമിക്കാനുള്ള സാധ്യതയാണ് ചൂണ്ടിക്കാട്ടുന്നത്. വിരമിച്ചാലും സിഎസ്‌കെയുടെ പരിശീലക സംഘത്തിലെ നിര്‍ണ്ണായക സാന്നിധ്യമായി ധോണി തുടരാനും സാധ്യതകളേറെയാണ്.
Also Read: IPL 2021: മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചോ? ഇനിയും പ്ലേ ഓഫില്‍ കടക്കാമോ? സാധ്യതകളിതാ

Also Read: IPL 2021: ഇവര്‍ ലോകകപ്പ് ടീമിലുണ്ട്, പക്ഷെ ഐപിഎല്ലില്‍ വെറും കാഴ്ചക്കാര്‍!
യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാനും താരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കാനും ധോണിയുടെ സാന്നിധ്യം സിഎസ്‌കെയെ സഹായിക്കും. ധോണി കൂടെയുള്ളപ്പോള്‍ പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരാനും എളുപ്പമാവും. ഇതെല്ലാം പരിഗണിക്കുമ്പോള്‍ ധോണി സിഎസ്‌കെയില്‍ തന്നെ തുടര്‍ന്നേക്കും. ധോണിയെ നിലനിര്‍ത്തുന്നത് സിഎസ്‌കെ സംബന്ധിച്ച് നഷ്ടകച്ചവടമാണ്. കാരണം മികച്ച രീതിയില്‍ ബാറ്റ് ചെയ്യാന്‍ കഴിയാത്തിടത്തോളം ധോണി ടീമിന് ബാധ്യതയായിരിക്കും. അതിനാല്‍ കളിക്കാരനെന്ന നിലയില്‍ കരിയര്‍ അവസാനിപ്പിച്ച് ഉപദേഷ്ടാവ് എന്ന നിലയിലേക്ക് പുതിയ കരിയര്‍ ആരംഭിക്കാനാവും ധോണി ശ്രമിക്കുക.


Click it and Unblock the Notifications











