IPL 2021: 'ഒരു പന്ത് പോലും അവന്‍ എറിഞ്ഞിട്ടില്ല', ഹര്‍ദിക്കിന്റെ കാര്യത്തില്‍ ആശങ്ക പങ്കുവെച്ച് രോഹിത് ശര്‍മ
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ മുംബൈ പ്ലേ ഓഫ് കാണാതെ പുറത്താവുമ്പോള്‍ ഏറ്റവും ചര്‍ച്ചാകുന്ന പേരുകളിലൊന്ന് ഹര്‍ദിക് പാണ്ഡ്യയുടേതാണ്. സ്റ്റാര്‍ ഓള്‍റൗണ്ടറായ ഹര്‍ദിക്കിന് ഇത്തവണ പരിക്ക് തിരിച്ചടി നല്‍കിയത് മുംബൈ ഇന്ത്യന്‍സിന്റെ കുതിപ്പിനെയും ബാധിച്ചു. പുറം വേദന വേട്ടയാടുന്ന താരത്തിന് ഒരു പന്ത് പോലും ഇത്തവണ എറിയാനായില്ല. ബാറ്റ്‌സ്മാനെന്ന നിലയിലും അദ്ദേഹം പരാജയപ്പെട്ടു. ഹര്‍ദിക്കിന്റെ മോശം ഫോം ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്കും കടുത്ത തിരിച്ചടിയാണ് നല്‍കുന്നത്.

ഹര്‍ദിക്കിന് ലോകകപ്പില്‍ പന്തെറിയാന്‍ സാധിക്കുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ ലോകകപ്പ് കളിപ്പിക്കേണ്ടതുണ്ടോയെന്നത് പ്രസക്തമായ ചോദ്യമായിരിക്കുകയാണ്. സ്‌പെഷ്യലിസ്റ്റ് ബാറ്റ്‌സ്മാനായി ശ്രേയസ് അയ്യരെയോ പേസ് ഓള്‍റൗണ്ടര്‍ ശര്‍ദുല്‍ ഠാക്കൂറിനെയോ ഹര്‍ദിക്കിന്റെ പകരക്കാരനായി പരിഗണിക്കണമെന്ന ആവിശ്യവും ഇതിനോടകം ശക്തമായി ഉയര്‍ന്നിട്ടുണ്ട്. ഇപ്പോഴിതാ ഹര്‍ദിക്കിന്റെ ഫിറ്റ്‌നസിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍ നായകനും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ.
Also Read: IPL 2021: രോഹിത് ഒരു സീസണില്‍പ്പോലും 600 റണ്‍സ് നേടാത്തതെന്തെന്ന് മനസിലാവുന്നില്ല- ഗൗതം ഗംഭീര്‍

'ബൗളിങ്ങിനെക്കുറിച്ച് പറഞ്ഞാല്‍ ഒരു പന്ത് പോലും സീസണില്‍ അവന്‍ എറിഞ്ഞിട്ടില്ല. അതിനാല്‍ ഫിസിയോയും പരിശീലകരും വൈദ്യ സംഘവും അവന്റെ ഫിറ്റ്‌നസ് പരിശോധിച്ച് വരികെയാണ്. എല്ലാവര്‍ക്കുമറിയാവുന്നതുപോലെ ഒരു പന്ത് പോലും അവന് എറിയാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ അവന് ബൗളിങ്ങിലേക്ക് തിരിച്ചെത്താനുള്ള അവസരങ്ങള്‍ നല്‍കേണ്ടതായുണ്ട്. ഹൈദരാബാദിനെതിരെയും അവന്‍ പന്തെറിഞ്ഞില്ല. എന്നാല്‍ ഓരോ ദിവസവും അവന്റെ ഫിറ്റ്‌നസ് മെച്ചപ്പെടുന്നുണ്ട്. അടുത്ത ആഴ്ചയോടുകൂടി അവന് ബൗളിങ്ങില്‍ മെച്ചപ്പെടാന്‍ സാധിച്ചേക്കും. ഫിസിയോക്കും ഡോക്ടര്‍മാര്‍ക്കുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുക'-രോഹിത് ശര്‍മ പറഞ്ഞു.
Also Read: വിരാട് കോലി ഒരിക്കലും സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മികവിനൊപ്പമെത്തില്ല- മുഹമ്മദ് ആസിഫ്

ഹര്‍ദിക്ക് മാച്ച് വിന്നറായ താരമാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇന്ത്യ ഫിനിഷര്‍ റോളിലേക്ക് ഇപ്പോഴും പരിഗണിക്കുന്നത് ഹര്‍ദിക്കിനെ തന്നെയാണ്. ഫോമിലേക്കെത്തിയാല്‍ അത്ഭുതങ്ങള്‍ കാട്ടാന്‍ ഹര്‍ദിക്കിന് സാധിക്കും. അതിനാല്‍ താരത്തിനെ ഫോമിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ്. ലോകകപ്പിന് മുമ്പ് ഇന്ത്യ സന്നാഹ മത്സരങ്ങള്‍ കളിക്കുന്നുണ്ട്. ഇതിലൂടെ ഹര്‍ദിക്കിന് ബൗളിങ്ങും പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിലെ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ടീമിന് പ്രതീക്ഷ നല്‍കുന്നതല്ല. ടീമില്‍ മാറ്റം വരുത്താന്‍ 10ാം തീയ്യതിവരെയാണ് അവസരം. അതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ നിര്‍ണ്ണായക തീരുമാനം ടീം മാനേജ്‌മെന്റ് സ്വീകരിക്കും. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ ശര്‍ദുല്‍ ഠാക്കൂറാവും കൂടുതല്‍ ഇന്ത്യക്ക് ഗുണം ചെയ്യുക. ഐപിഎല്ലില്‍ മിന്നും ഫോമില്‍ പന്തെറിയുന്ന താരം നന്നായി ബാറ്റും ചെയ്യാന്‍ കഴിവുള്ളവനാണ്. എന്നാല്‍ അന്തിമ തീരുമാനം ടീം മാനേജ്‌മെന്റിന്റേതാവും.
Also Read: IPL 2021: ധോണിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഇര്‍ഫാന്‍ പറയുന്നു

ഹര്‍ദിക് തന്റെ ബാറ്റിങ്ങില്‍ സന്തോഷവാനല്ലെന്നും രോഹിത് ശര്‍മ പറഞ്ഞു. 'ഹര്‍ദിക്കിന്റെ ബാറ്റിങ് നോക്കുമ്പോഴും അല്‍പ്പം നിരാശയാണുള്ളത്. എന്നാല്‍ പ്രതിഭാശാലിയായ താരമാണവന്‍. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇതിന് മുമ്പും പല പ്രതിസന്ധികളെയും അതിജീവിക്കാന്‍ അവന് സാധിച്ചിട്ടുണ്ട്. തന്റെ ബാറ്റിങ് പ്രകടനത്തില്‍ ഹര്‍ദിക്കും സംതൃപ്തനല്ല. എന്നാല്‍ ടീമിന് ഇപ്പോഴും അവന്റെ കാര്യത്തില്‍ ആത്മവിശ്വാസമുണ്ട്. വ്യക്തിപരമായി എനിക്കും ആത്മവിശ്വാസമുണ്ട്. അവന്‍ മെച്ചപ്പെടുന്നുണ്ട്. ഒരു ഇന്നിങ്‌സുകൊണ്ട് തന്റെ സ്വാഭാവിക ശൈലിയിലേക്ക് തിരിച്ചെത്താന്‍ അവന് സാധിച്ചേക്കും'-രോഹിത് ശര്‍മ കൂട്ടിച്ചേര്‍ത്തു.
Also Read: T20 World Cup 2021: 'പാകിസ്താന്‍ പണി തുടങ്ങി', ജഴ്‌സിയില്‍ ആതിഥേയരുടെ സ്ഥാനത്ത് ഇന്ത്യയല്ല, യുഎഇ

Also Read: IPL 2022: ആരെ കൈവിട്ടാലും മുംബൈ ഈ രണ്ടു പേരെ നഷ്ടപ്പെടുത്തരുത്! ചോപ്രയുടെ നിര്‍ദേശം
അതേ സമയം മോശം ഫോമിലായിരുന്ന സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഫോമിലേക്ക് തിരിച്ചെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തുന്നു. രോഹിത് ശര്‍മ,വിരാട് കോലി,റിഷഭ് പന്ത് എന്നിവര്‍ ഐപിഎല്ലില്‍ മികവ് കാട്ടിയിട്ടില്ല. കെ എല്‍ രാഹുല്‍ മികച്ച പ്രകടനം കാഴ്ചവെച്ചതും ടീമിനെ സംബന്ധിച്ച് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications