വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: നിന്നെ ഓപ്പണറായി ടീമിലെടുത്തിരിക്കുന്നു; വിരാട് പറഞ്ഞ വാക്കുകള്‍ വെളിപ്പെടുത്തി ഇഷാന്‍ കിഷന്‍

By Abin MP

അബുദാബി: ക്രിക്കറ്റില്‍ ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. ഒരുപക്ഷെ ഇന്ന് വളരെ മോശം ഫോമുള്ള താരം നാളെ മിന്നും ഫോമിലേക്ക് ഉയരുകയോ തിരിച്ചോ സംഭവിച്ചേക്കാം. ഐപിഎല്‍ ആണെങ്കില്‍ എന്നും അപ്രവചനീയതയുടെ ഇടമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മുംബൈ ബാറ്റര്‍ ഇഷാന്‍ കിഷന്‍. ഈ സീസണില്‍ ഇഷാന്‍ കിഷന്റെ ഫോം അക്ഷരാര്‍ത്ഥത്തില്‍ ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് തന്നെയായിരുന്നു.

Ishan Kishan reveals what Virat Kohli said to motivate him | Oneindia Malayalam

ആദ്യ പാദത്തില്‍ മിന്നും പ്രകടനമായിരുന്നു ഇഷാന്‍ കാഴ്ചവച്ചത്. എന്നാല്‍ രണ്ടാം പാദത്തിലേക്ക് എത്തിയപ്പോള്‍ ഫോം നിലനിര്‍ത്താനായില്ല. ടീമില്‍ നിന്നും പുറത്തായി. ലോകകപ്പ് സ്‌ക്വാഡിലെടുത്തത് വരെ ചോദ്യം ചെയ്യപ്പെട്ടു. എന്നാല്‍ പിന്നീട് കണ്ടത് ശക്തമായ തിരിച്ചുവരവ് നടത്തുന്ന ഇഷാനെയാണ്. ഇന്നലെ ഹൈദരാബാദിനെതിരായ മത്സരത്തില്‍ മുംബൈയെ പടുകൂറ്റന്‍ സ്‌കോറിലേക്ക് എത്തിച്ചത് ഇഷാന്‍ കിഷന്‍ നടത്തിയ വെടിക്കെട്ട് പ്രകടനമാണ്.

രണ്ടാഴ്ച മുമ്പ്

രണ്ടാഴ്ച മുമ്പ് ക്രിക്കറ്റ് ലോകത്തിന്റെ മനസില്‍ ഇടം നേടിയൊരു ചിത്രമുണ്ടായിരുന്നു. ഫോം നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തകര്‍ന്നു നില്‍ക്കുന്ന ഇഷാന്‍ കിഷനെ അരികിലെത്തി ചേര്‍ത്തു പിടിച്ച് ആശ്വസിപ്പിക്കുകയും പ്രചോദനം നല്‍കുകയും ചെയ്യുന്ന വിരാട് കോഹ്ലിയുടെ ചിത്രം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മുംബൈയുടെ മത്സരത്തിന് ശേഷമായിരുന്നു ആര്‍സിബി നായകന്‍ വിരാട് കോഹ്ലി ഇഷാന് അരികിലെത്തിയത്. ലോകകപ്പ് എത്തി നില്‍ക്കെ തന്റെ ടീമിലെ താരത്തെ പ്രചോദിപ്പിക്കാന്‍ മുന്നോട്ട് വരികയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി.

ഫോമിലേക്ക് തിരികെ

ഫോമിലേക്ക് തിരികെ എത്തിയതോടെ കണ്ടത് ഇതുവരെ കണ്ടതിനേക്കാള്‍ അപകടകാരിയായി മാറിയ ഇഷാനെയാണ്. ഹൈദരാബാദിനെതിരെ വെറും 32 പന്തുകളില്‍ നിന്നും ഇഷാന്‍ നേടിയത് 84 റണ്‍സായിരുന്നു. ഓപ്പണിംഗില്‍ ഇഷാന്‍ നടത്തിയ ഈ വെടിക്കെട്ട് പ്രകടനത്തിന്റെ കരുത്തിലാണ് ഹൈദാരാബാദിനെതിരെ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന പടുകൂറ്റന്‍ സ്‌കോറിലേക്ക് മുംബൈ എത്തിയത്. അസാധ്യം എന്നുറപ്പിച്ചത് മുംബൈ നേടുമോ എന്ന് എല്ലാവരും ഒരുനിമിഷമെങ്കിലും ചിന്തിച്ചിരുന്നു.

മത്സര ശേഷം തന്നോട് വിരാട് കോഹ്ലി പറഞ്ഞത് എന്തായിരുന്നുവെന്ന് ഇഷാന്‍ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. തനിക്ക് ഓപ്പണ്‍ ചെയ്യണമെന്ന് താന്‍ വിരാട് കോഹ്ലിയോട് പറയുകയായിരുന്നുവെന്നാണ് ഇഷാന്‍ പറയുന്നത്. അപ്പോള്‍ വിരാട് കോഹ്ലി നല്‍കിയ മറുപടി നിന്ന ഓപ്പണറായി സെലക്ട് ചെയ്തിരിക്കുന്നു എന്നായിരുന്നുവെന്നും ഇഷാന്‍ പറഞ്ഞു. ''എനിക്ക് ഓപ്പണ്‍ ചെയ്യാന്‍ ഇഷ്ടമാണ്. നീ ഓപ്പണറായി സെലക്ട് ചെയ്യപ്പെട്ടിരിക്കുന്നു എന്നായിരുന്നു വിരാട് ഭായ് പറഞ്ഞത്. അതിന് തയ്യാറായിരിക്കണമെന്നും പറഞ്ഞു. വലിയ തലത്തിലാകുമ്പോള്‍ ഏതൊരു സാഹചര്യത്തിനും തയ്യാറായിരിക്കണമെന്നാണ് എനിക്ക് തോന്നുന്നത്'' ഇഷാന്‍ പറയുന്നു.

ലോകകപ്പിന് മുന്നോടിയായി

ലോകകപ്പിന് മുന്നോടിയായി ഫോം തിരിച്ചു പിടിക്കാന്‍ സാധിച്ചതിലും ഇഷാന്‍ കിഷന്‍ സന്തുഷ്ടനാണ്. ''എന്നേയും ടീമിനേയും സംബന്ധിച്ച് റണ്‍ കണ്ടെത്തുന്നത് നല്ല കാര്യമാണ്. ലോകകപ്പിന് മുമ്പ് ഫോമിലേക്ക് എത്താനും സാധിച്ചു. പോസിറ്റീവ് ചിന്തയോടെയായിരുന്നു കളിക്കാനിറങ്ങിയത്. 250-260 റണ്‍സായിരുന്നു കണ്ടെത്തേണ്ടിയിരുന്നത്'' എന്നും ഇഷാന്‍ പറയുന്നു. അതേസമയം ഇന്നലത്തെ മത്സരത്തില്‍ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഷോട്ട് മാലിക്കിനെ കവറിലൂടെ പറത്തിയതായിരുന്നുവെന്നും ഇഷാന്‍ പറയുന്നു.

നാട്ടിലേക്ക് മടങ്ങാം

അതേസമയം, ഐപിഎല്ലില്‍ തങ്ങളുടെ എക്കാലത്തെയും വലിയ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും മുംബൈ ഇന്ത്യന്‍സ് രക്ഷപ്പെട്ടില്ല. അവസാന കളിയില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ചിട്ടും മുംബൈ പ്ലേഓഫ് കാണാതെ പുറത്തായി. 42 റണ്‍സിന്റെ വിജയമാണ് ഹൈദരാബാദിനെതിരെ മുംബൈ നേടിയത്. എന്നാല്‍ നെറ്റ് റണ്‍റേറ്റ് അവര്‍ക്കു വില്ലനായി മാറുകയായിരുന്നു. ടൂര്‍ണമെന്റിലെ തന്നെ ഏറ്റവുമുയര്‍ന്ന നെറ്റ്റണ്‍റേറ്റുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈയെ പിന്തള്ളി പ്ലേഓഫ് യോഗ്യത നേടുന്ന നാലാമത്തെ ടീമായി മാറുകയായിരുന്നു. ഇതോടെ നിലവിലെ ചാമ്പ്യന്മാര്‍ക്ക് നാട്ടിലേക്ക് മടങ്ങാം ഇനി.

Story first published: Saturday, October 9, 2021, 10:39 [IST]
Other articles published on Oct 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X