Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ശ്രീകര്‍ ഭരതിനെ പോലൊരാള്‍ എങ്ങനെ മൂന്നാമനായി ഇറങ്ങുന്നു? വിമര്‍ശനവുമായി ഗവാസ്‌കര്‍

അബുദാബി: ഐപിഎല്ലിലെ മാത്രമല്ല ലോകക്രിക്കറ്റിലെ തന്നെ ടോപ് ക്ലാസ് ബാറ്റര്‍മാരുള്ള ടീമാണ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. നായകന്‍ വിരാട് കോലി നയിക്കുന്ന ടീമില്‍ എബി ഡിവില്യേഴ്‌സും മാക്‌സ് വെല്ലുമൊക്കെയുണ്ടെങ്കിലും പലപ്പോഴും ആ നിരയെ വേണ്ട വിധത്തില്‍ ബാംഗ്ലൂരിന് ഉപയോഗിക്കാന്‍ സാധിക്കാതെ പോയിട്ടുണ്ടെന്നതാണ് വസ്തുത. ബാഗ്ലൂര്‍ നിരയില്‍ പല പൊസിഷനിലും കളിച്ചിട്ടുള്ള ബാറ്ററാണ് ഡിവില്യേഴ്‌സ്. കഴിഞ്ഞ ദിവസം ഡല്‍ഹിക്കെതിരായ മത്സരത്തിലാണ് നാലാം നമ്പറിലേക്ക് ഡിവില്യേഴ്‌സ് മടങ്ങിയെത്തുന്നത്.

ഇതിന് മുമ്പ് ഡിവില്യേഴ്‌സ് കളിച്ചിട്ടുള്ള പൊസിഷനുകളിലൊന്നും തൃപ്തനാകാതിരുന്ന വ്യക്തിയാണ് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. ഡിവില്യേഴ്‌സ് ലോവര്‍ ഓര്‍ഡറില്‍ ഇറങ്ങുന്നത് കാണാന്‍ താന്‍ ഒട്ടും താല്‍പര്യപ്പെടുന്നില്ലെന്നും ടോപ് ഫൈവില്‍ കുറഞ്ഞൊരു പൊസിഷന്‍ ഡിവില്യേഴ്‌സിന് നല്‍കരുതെന്നുമായിരുന്നു ഡല്‍ഹിക്കെതിരായ മത്സരത്തിന് മുമ്പായി ഗവാസ്‌കര്‍ പറഞ്ഞത്. വിശദമായി വായിക്കാം.

മിസ്റ്റര്‍ 360

''അവന്‍ കളിക്കുന്നത് കാണാന്‍ തന്നെ മനോഹരമാണ്. എന്തൊരു നല്ല പ്ലെയര്‍ ആണ്. വളരെ ഇന്നവേറ്റീവാണ് മിസ്റ്റര്‍ 360. ശ്രീകര്‍ ഭരത്തിനെ പോലുള്ള താരത്തെ മൂന്നാമതും നാലാമതും ഇറക്കുന്നു. അദ്ദേഹത്തോട് ഒരുപാട് ബഹുമാനമുണ്ട്, അത് നിലനിര്‍ത്തി കൊണ്ട് തന്നെ പറയുകയാണ്. അവന്‍ തുടങ്ങിയതേയുള്ളൂ. കാര്യങ്ങളുടെ ഫ്‌ളോയിലേക്ക് എത്തിയിട്ടില്ല'' ഗവാസ്‌കര്‍ പറയുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലായിരുന്നു ഗവാസ്‌കറിന്റെ പ്രതികരണം.

ഡല്‍ഹിക്ക് മുമ്പ്

ഡല്‍ഹിക്ക് മുമ്പ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ ഡിവില്യേഴ്‌സിന് 13 പന്തുകള്‍ മാത്രമാണ് നേരിടാന്‍ സാധിച്ചത്. അവസാന ഓവറില്‍ 13 റണ്‍സും നേടാന് സാധിച്ചില്ല. ഡിവില്യേഴ്‌സിന് വേണ്ട വിധത്തില്‍ കളിക്കാനുള്ള സമയം ലഭിക്കാതെ വരികയായിരുന്നു. അതേസമയം ഭരത് ഡല്‍ഹിക്കെതിരെ മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. 52 പന്തുകളില്‍ നിന്നും 78 റണ്‍സാണ് ഭരത് നേടിയത്. അവസാന പന്തില്‍ സിക്‌സ് അടിച്ചാണ് ഭരത് ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിച്ചത്. ഏഴ് വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. ഇതോടെ ഭരത്തിനെക്കുറിച്ചുള്ള ഗവാസ്‌കറുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടായിട്ടുണ്ടെന്ന് കരുതാം.

''എങ്ങനെയാണ് ഡിവില്യേഴ്‌സിനെ ആറാമത് ഇറക്കാന്‍ സാധിക്കുക. അവന്‍ നാലാമതോ അല്ലെങ്കില്‍ അഞ്ചാമതോ ഇറങ്ങണം. ഏറ്റവും മികച്ചത് നാലാമതാണ് ഇറങ്ങേണ്ടത്. മാക്‌സ് വെല്‍ മൂന്നാമതും. അതിന് ശേഷം മാത്രമേ മറ്റുള്ളവര്‍ ഇറങ്ങാവൂ'' എന്നും ഗവാസ്‌കര്‍ പറഞ്ഞു.

അവസാന ബോളിലേക്കു

അതേസമയം, അവസാന ബോളിലേക്കു നീണ്ട ത്രില്ലറില്‍ ഏഴു വിക്കറ്റിനാണ് ബാംഗ്ലൂര്‍ ജയിച്ചത്. അവസാന ബോളില്‍ ആറ് റണ്‍സായിരുന്നു ബാംഗ്ലൂരിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. ഡല്‍ഹി ഏഥാണ്ട് വിജയം ഉറപ്പിച്ചിരുന്നു. ഇതിന്റെ ആവേശം ആവേശിന്റെ മുഖത്തുണ്ടായിരുന്നു. എന്നാല്‍ ആവേശ് ഖാനെ സിക്സര്‍ പറത്തി ശ്രീകര്‍ ഭരത് ടീമിന്റെ ഹീറോയായി മാറുകയായിരുന്നു. ഇതോടെ പ്ലേ ഓഫിലേക്ക് രാജകീയമായി തന്നെ നടന്നു കയറാന്‍ വിരാട് കോലിക്കും സ,ംഘത്തിനും സാധിച്ചു. ഭരതിന്റെയും (78*) ഗ്ലെന്‍ മാക്സ്വെല്ലിന്റെയും (51*) കന്നി ഐപിഎല്‍ ഫിഫ്റ്റിയാണ് മികച്ച ഫോമിലുള്ള ഡല്‍ഹിക്കെതിരേ ബാംഗ്ലൂരിനു വിജയം സമ്മാനിച്ചത്.

 മിന്നും വിജയത്തിലെത്തി

നേരത്തെ, 165 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബാംഗ്ലൂരിന് മുന്നില്‍ ഡല്‍ഹി വച്ചത്. പക്ഷെ മറുപടി ബാറ്റിംഗില്‍ തകര്‍ച്ചയോടെയായിരുന്നു ബാംഗ്ലൂരിന്റെ തുടക്കം. ടീം സ്‌കോര്‍ ആറ് റണ്‍സാവുമ്പോഴേക്കേും ഓപ്പണിങ് ജോഡികളായ ക്യാപ്റ്റന്‍ വിരാട് കോലി, ദേവ്ദത്ത് പടിക്കല്‍ എന്നിവരെ ബാംഗ്ലൂരിനു നഷ്ടമായിരുന്നു. എന്നാല്‍ നാടകീയമായി ബാംഗ്ലൂര്‍ തിരികെ വരികയായിരുന്നു. മൂന്നാം വിക്കറ്റില്‍ എബി ഡിവില്ലിയേഴ്സിനൊപ്പം 49ഉം നാലാം വിക്കറ്റില്‍ ഗ്ലെന്‍ മാക്സ്വെല്ലിനൊപ്പം അപരാജിതമായ വിക്കറ്റില്‍ 91 റണ്‍സും കൂട്ടിച്ചേര്‍ത്ത് ഭരത് ബാംഗ്ലൂരിനെ മിന്നും വിജയത്തിലെത്തിക്കുകയായിരുന്നു.

Story first published: Saturday, October 9, 2021, 11:44 [IST]
Other articles published on Oct 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+