For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL2021: 'മാക്‌സ്‌വെല്ലിന്റെ വാക്കുകള്‍ കരുത്തായി', ലാസ്റ്റ് ബോള്‍ സിക്‌സറെക്കുറിച്ച് കെ എസ് ഭരത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ പ്ലേ ഓഫിന് മുമ്പായുള്ള അവസാന മത്സരത്തില്‍ ഗംഭീര ജയം നേടിയിരിക്കുകയാണ് ആര്‍സിബി. അവസാന പന്തിലേക്ക് നീണ്ട ആവേശത്തിനൊടുവില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഏഴ് വിക്കറ്റിനാണ് വിരാട് കോലിയും സംഘവും തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ അവസാന പന്ത് സിക്‌സര്‍ പറത്തി കെ എസ് ഭരതാണ് ആര്‍സിബിക്ക് ജയം നേടിക്കൊടുത്തത്.

1

ആര്‍സിബിയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ദേവ്ദത്ത് പടിക്കല്‍ (0) ആദ്യ പന്തില്‍ പുറത്തായപ്പോള്‍ വിരാട് കോലിക്കും (4) തിളങ്ങാനായില്ല. എബി ഡിവില്ലിയേഴ്‌സിനും (26 പന്തില്‍ 26) പ്രതീക്ഷിച്ച വെടിക്കെട്ട് നടത്താനായില്ല. എന്നാല്‍ മൂന്നാം നമ്പറിലെത്തിയ കെ എസ് ഭരത് 52 പന്തില്‍ മൂന്ന് ഫോറും നാല് സിക്‌സുമടക്കം 78* റണ്‍സുമായി ആര്‍സിബിയെ വിജയത്തിലെത്തിക്കുകയായിരുന്നു. ഗ്ലെന്‍ മാക്‌സ്‌വെല്ലും (33 പന്തില്‍ 51) വെടിക്കെട്ട് ബാറ്റിങ്ങുമായി പുറത്താവാതെ നിന്നു.

Also Read: IPL 2021: ധോണിക്കു ബാറ്റിങില്‍ പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഇര്‍ഫാന്‍ പറയുന്നു

2

അവസാന പന്തില്‍ ആര്‍സിബിക്ക് ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ ആവേഷ് ഖാന്റെ അവസാന പന്തില്‍ കെ എസ് ഭരത് സിക്‌സര്‍ നേടുകയായിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാത്ത ഭരതിന്റെ പ്രകടനം ഏവരുടെയും പ്രശംസ പിടിച്ചുപറ്റുന്നതായിരുന്നു. ഇപ്പോഴിതാ അവസാന പന്തില്‍ സിക്‌സര്‍ നേടി ടീമിനെ വിജയത്തിലെത്തിക്കാന്‍ കരുത്തായതെന്താണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ആര്‍സിബി ഹീറോ കെ എസ് ഭരത്.

Also Read: T20 World Cup 2021: 'പാകിസ്താന്‍ പണി തുടങ്ങി', ജഴ്‌സിയില്‍ ആതിഥേയരുടെ സ്ഥാനത്ത് ഇന്ത്യയല്ല, യുഎഇ

3

'അവസാന ഓവറില്‍ ഞാനും മാക്‌സിയുമായിരുന്നു ഉണ്ടായിരുന്നത്. ഏതൊക്കെ ഭാഗത്തേക്ക് കൂടുതല്‍ കളിക്കാനാവും എന്നതില്‍ ഞങ്ങള്‍ പരസ്പരം സംസാരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പന്ത് നോക്കുക കൃത്യമായി ബാറ്റില്‍ കണക്ട് ചെയ്യിക്കുക എന്നതായിരുന്നു മാക്‌സ് വെല്‍ പറഞ്ഞത്. സത്യത്തില്‍ ഞങ്ങള്‍ ചെയ്തതും അത് തന്നെയാണ്. അവസാന മൂന്ന് പന്തിലേക്കെത്തിയപ്പോള്‍ സ്‌ട്രൈക്ക് മാറണമോയെന്ന് ഞാന്‍ ചോദിച്ചിരുന്നു.

Also Read: IPL 2022: ആരെ കൈവിട്ടാലും മുംബൈ ഈ രണ്ടു പേരെ നഷ്ടപ്പെടുത്തരുത്! ചോപ്രയുടെ നിര്‍ദേശം

4

എന്നാല്‍ വേണ്ടെന്നും നിനക്ക് മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നുമാണ് മാക്‌സി പറഞ്ഞത്. അതെനിക്ക് വലിയ ആത്മവിശ്വാസം നല്‍കി. ഇതോടെ അടുത്ത പന്തുകളെ ലക്ഷ്യംവെക്കുകയാണ് ചെയ്തത്. കാര്യങ്ങളെ ലളിതമായി കാണാനാണ് ശ്രമിച്ചത്.എബി ക്രീസിലെത്തിയപ്പോള്‍ കൂട്ടുകെട്ടുണ്ടാക്കാനാണ് ശ്രമിച്ചത്. അത് സാധിച്ചതിനാലാണ് പിന്നാലെയെത്തിയവര്‍ക്ക് മത്സരം ഫിനിഷ് ചെയ്യാനുള്ള അടിത്തറ നല്‍കിയത്'-കെ എസ് ഭരത് പറഞ്ഞു.

Also Read: T20 World Cup 2021: 'ഇന്ത്യയെ തോല്‍പ്പിച്ചാല്‍ ബ്ലാങ്ക് ചെക്ക്', വമ്പന്‍ ഓഫര്‍ വെളിപ്പെടുത്തി പിസിബി

5

വലിയ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചാണ് കെ എസ് ഭരത് മികച്ചൊരു ഇന്നിങ്‌സ് കളിച്ചത്. കോലിയേയും ദേവ്ദത്തിനെയും നേരത്തെ നഷ്ടമായിട്ടും പതറാതെ ബാറ്റ് ചെയ്യാന്‍ ഭരത്തിനായി. എബിഡിക്ക് വിക്കറ്റ് കീപ്പറാവാന്‍ സാധിക്കാതെ വന്നതോടെയാണ് ഭരതിന് ടീമില്‍ ഇടം ലഭിക്കുന്നത്. വലിയ അനുഭവസമ്പത്തില്ലാത്ത താരമായതിനാല്‍ത്തന്നെ ഭരതിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇവര്‍ക്കെല്ലാമുള്ള മറുപടിയാണ് അദ്ദേഹം ഇപ്പോള്‍ നല്‍കിയിരിക്കുന്നത്.

Also Read: IPL 2021: ആര്‍സിബിയുടെ സമയമെത്തി, ഇത്തവണ കപ്പുയര്‍ത്തും! പ്രവചിച്ച് ക്ലൂസ്‌നര്‍

6

Also Read: IPL 2021: 'പന്തെറിയാനാവില്ലെങ്കില്‍ റസലിനെ കളിപ്പിക്കരുത്', കെകെആറിന് ഗംഭീറിന്റെ ഉപദേശം

പ്ലേ ഓഫില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ് ആര്‍സിബിയുടെ എതിരാളികള്‍. കന്നി കിരീടം പ്രതീക്ഷിക്കുന്ന ആര്‍സിബിയുടെ ബൗളര്‍മാരുടെ പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നതാണ്. ബാറ്റിങ് നിരയില്‍ ഗ്ലെന്‍ മാക്‌സ് വെല്‍ സ്ഥിരതയോടെ കളിക്കുന്നത് ടീമിന് കരുത്ത് നല്‍കുന്നു. സീസണില്‍ ആറ് അര്‍ധ സെഞ്ച്വറികള്‍ ഇതിനോടകം നേടിയ മാക്‌സ് വെല്‍ പ്ലേ ഓഫിലും തിളങ്ങേണ്ടത് ആര്‍സിബിക്ക് അത്യാവശ്യമാണ്. കെകെആറിനെതിരേ തോറ്റാല്‍ ഫൈനല്‍ കാണാതെ പുറത്താവുമെന്നതിനാല്‍ എന്തുവിലകൊടുത്തും ജയിക്കാനാവും ആര്‍സിബി ശ്രമിക്കുക. വിരാട് കോലിയെന്ന നായകന്‍ ഈ സീസണോടുകൂടി ആര്‍സിബി ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുകയാണ്. അതിനാല്‍ കിരീടത്തോടെ നായകസ്ഥാനത്ത് നിന്ന് കോലിക്ക് യാത്രയയപ്പ് നല്‍കാനാവും സഹതാരങ്ങള്‍ ശ്രമിക്കുക.

Story first published: Saturday, October 9, 2021, 12:02 [IST]
Other articles published on Oct 9, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+