Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൊല്‍ക്കത്ത പ്ലേ ഓഫിലെത്തുമെന്ന് ആരും കരുതിയില്ല, കയ്യടി ഇവര്‍ക്ക്: ഇര്‍ഫാന്‍ പഠാന്‍

ഇത്തവണ ഐപിഎല്‍ പ്ലേ ഓഫ് ഫിക്‌സ്ച്ചര്‍ തയ്യാറാകുമ്പോള്‍ ഏറ്റവും വലിയ സര്‍പ്രൈസുകള്‍ മുംബൈ ഇന്ത്യന്‍സ് എന്ന നിലവിലെ ചാമ്പ്യന്മാരുടെ അഭാവവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തിരിച്ചുവരവുമാണ്. ആദ്യ പാദത്തില്‍ രണ്ട് മത്സരങ്ങള്‍ മാത്രം ജയിച്ച യാതൊരു പ്രതീക്ഷയുമില്ലാതെയിരുന്ന ടീമായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരം മുതല്‍ കണ്ടത് പുതിയൊരു കൊല്‍ക്കത്തയെയായിരുന്നു. എന്തിനും തയ്യാറായി ഇറങ്ങുന്ന ഭാവത്തോടെ അടിമുടി മാറുകയായിരുന്നു കൊല്‍ക്കത്ത.

ആദ്യ പാദത്തില്‍ ഇയാന്‍ മോര്‍ഗന്‍ നയിച്ച ടീം കളിച്ച ഏഴില്‍ രണ്ടെണ്ണം മാത്രമാണ് ജയിച്ചത്. എന്നാല്‍ ഇന്നാകട്ടെ നാലാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് സ്വപ്‌നതുല്യമായി കടന്നിരിക്കുകയാണ് കൊല്‍ക്കത്ത. കടുത്ത ആരാധകരെ പോലും അമ്പരപ്പിക്കുന്ന തിരിച്ചുവരവാണ് കൊല്‍ക്കത്ത നടത്തിയിരിക്കുന്നത്. ഇപ്പോഴിതാ കൊല്‍ക്കത്തയുടെ ഈ പ്രകടനത്തെ അഭിനന്ദിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍.

ഒരിക്കലും കരുതിയിരുന്നില്ല

''അവര്‍ ഒട്ടും നല്ലൊരു നിലയിലായിരുന്നില്ല. അവര്‍ ടോപ് ഫോറിലെത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. പക്ഷെ യുഎഇയിലെ അവരുടെ പ്രകടനത്തെ അഭിനന്ദിച്ചേ മതിയാകൂ. ചില പ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ടെങ്കിലും അവര്‍ വലിയൊരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ്'' എന്നാണ് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞത്. കൊല്‍ക്കത്തയെ ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കിലും മധ്യ ഓവറുകളില്‍ മോര്‍ഗനും ദിനേശ് കാര്‍ത്തിക്കും ഫോം കണ്ടെത്തിയത് കൊല്‍ക്കത്തയ്ക്ക് ഗുണാകുമെന്നാണ് പഠാന്‍ പറയുന്നത്.

കയ്യടിക്കുന്നത് യുവാക്കള്‍ക്കാണ്

''കഴിഞ്ഞ മത്സരത്തില്‍ ചെറിയൊരു പോസിറ്റീവ് കണ്ടു. ദിനേശ് കാര്‍ത്തിക് പതിയെ ഫോമിലേക്ക് എത്തുന്നു. മോര്‍ഗനും സിക്‌സ് അടിച്ചു. ഇത് അവര്‍ക്ക് പ്ലേ ഓഫിലേക്ക് ചെല്ലുമ്പോള്‍ ആത്മവിശ്വാസം നല്‍കുന്നതാണ്. പ്ലേ ഓഫിലത് കാര്യമായി തന്നെ ഉപകരിക്കും'' പഠാന്‍ പറയുന്നു. പ്ലേ ഓഫില്‍ കൊല്‍ക്കത്തയുടെ എതിരാളികള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ്. തങ്ങളുടെ ശക്തമായ തിരിച്ചുവരവിലൂടെ പ്ലേ ഓഫ് സ്ഥാനം നേടിയ ടീമാണ് കൊല്‍ക്കത്തയെന്നും ബാംഗ്ലൂരുമായുള്ള മത്സരം കാണേണ്ടത് തന്നെയായിരിക്കുമെന്നാണ് ഹര്‍ഷ ബോഗ്ലയും പറയുന്നത്.

ദിനേശ് കാര്‍ത്തിക്കും മോര്‍ഗനും ഫോമിലേക്ക് വരുന്നതിന്റെ സൂചനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ആന്ദ്ര റസലിന്റെ ഫിറ്റ്‌നസ് കൊല്‍ക്കത്തയെ ആശങ്കപ്പെടുത്തുന്ന കാര്യമായിരിക്കും. ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍ ടീമിലെത്തിയിട്ടുണ്ടെങ്കിലും റസലിനെ പോലൊരു ബിഗ് ഹിറ്ററുടെ സാന്നിധ്യം കൊല്‍ക്കത്ത പ്ലേ ഓഫില്‍ ആഗ്രഹിക്കുന്നുണ്ട്. കൊല്‍ക്കത്തയുടെ തിരിച്ചുവരവില്‍ ആകാശ് ചോപ്ര കയ്യടിക്കുന്നത് യുവാക്കള്‍ക്കാണ്.

വെളിച്ചമായി മാറുകയായിരുന്നു

''ശുബ്മാന്‍ ഗില്ലിന്റെ പ്രകടനം നോക്കുകയാണെങ്കില്‍, അത് ഗംഭീരമായിരുന്നു. അവന്‍ മാത്രമല്ല യുവാക്കളാണ് കൊല്‍ക്കത്തയുടെ തിരിച്ചുവരവിന് പിന്നില്‍. വല്ലാതെ ആവേശം കൊള്ളിക്കുന്ന തിരിച്ചുവരവുകളില്‍ ഒന്നാണത്'' ചോപ്ര പറയുന്നു. നായകന്‍ മോര്‍ഗന്‍ അടക്കം ഫോമില്ലാതെ കഷ്ടപ്പെടുമ്പോള്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനങ്ങളാണ് അതിനെ മറികടക്കാന്‍ കൊല്‍ക്കത്തയെ സഹായിച്ചതെന്നാണ് ചോപ്ര പറയുന്നത്.

''അവിടെ ശുബ്മാന്‍ ഉണ്ട്, അയ്യരുണ്ട്, നിതീഷും വരുണും രാഹുല്‍ ത്രിപാഠിയുമുണ്ട്. അവരൊക്കെ ചേര്‍ന്നാണ് ടീമിനെ മുന്നോട്ട് നയിക്കുന്നത്. മോര്‍ഗന്‍ കാര്യമായി സ്‌കോര്‍ ചെയ്തിട്ടില്ല. എന്നിട്ടും അദ്ദേഹത്തിന്റെ അസാന്നിധ്യം അവരെ ബാധിച്ചിട്ടില്ല. ഇന്ത്യന്‍ താരങ്ങള്‍ക്കാണ് കയ്യടിക്കേണ്ടത്. അവര്‍ തിളങ്ങുകയാണ്'' ചോപ്ര പറയുന്നു. നേരത്തെ നായകന്‍ ഇയാന്‍ മോര്‍ഗന്‍ തന്നെ തന്റെ യുവനിരയ്ക്ക് അഭിനന്ദനങ്ങളുമായി രംഗത്ത് എത്തിയിരുന്നു. ശുബ്മാന്‍ ഗില്ലും വെങ്കടേഷ് അയ്യരും രണ്ടാം പകുതിയില്‍ തങ്ങളുടെ വെളിച്ചമായി മാറുകയായിരുന്നുവെന്നാണ് മോര്‍ഗന്‍ പറഞ്ഞത്.

എലിമിനേറ്ററില്‍

യുഎഇയില്‍ കൊല്‍ക്കത്തയുടെ പ്രകടനത്തില്‍ നിര്‍ണായകമായത് ഗില്‍, അയ്യര്‍, രാഹുല്‍ തൃപാഠി, നിതീഷ് റാണി എന്നിവരുടെ പ്രകടനങ്ങളാണ്. ഇതേ ഫോം അവര്‍ പ്ലേ ഓഫിലും കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മൂന്നാമത്തെ കിരീടം എന്ന സ്വപ്‌നം കൊല്‍ക്കത്ത കണ്ട് തുടങ്ങുകയാണ് ഇവരിലൂടെ.

എലിമിനേറ്ററില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് കൊല്‍ക്കത്ത നേരിടുക. ഷാര്‍ജയിലാണ് മത്സരം നടക്കുന്നത്. ഒക്ടോബര്‍ 11 നാണ് മത്സരം. രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ ടീമാണ് കൊല്‍ക്കത്തയെങ്കില്‍ ആദ്യ കിരീടത്തിനായുള്ള പോരാട്ടത്തിലും കോലിയും സംഘവും. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കൊല്‍ക്കത്തയേക്കാള്‍ ശക്തമായ ടീം ബാംഗ്ലൂരാണ്. പക്ഷെ കൊല്‍ക്കത്തയുടെ പോരാട്ട വീര്യത്തിന് ബാംഗ്ലൂരിന്റെ താരനിരയെ വീഴ്ത്താന്‍ സാധിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. പ്ലേ ഓഫില്‍ റസല്‍ കൊല്‍ക്കത്തയ്ക്കായി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

Story first published: Saturday, October 9, 2021, 13:35 [IST]
Other articles published on Oct 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+