വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മുംബൈ X സിഎസ്‌കെ, കാത്തിരിക്കുന്ന എല്ലാ റെക്കോഡുകളും നാഴികക്കല്ലുകളുമറിയാം

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ2021 സീസണിന്റെ രണ്ടാം പാദത്തിന് നാളെ തുടക്കമാവുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിന് പിന്നാലെ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ പാതി വഴിയില്‍ ടൂര്‍ണമെന്റ് നിന്നു. രണ്ടാം പാദം ഇന്ത്യയില്‍ നടത്താന്‍ കോവിഡ് അനുകൂല സാഹചര്യമല്ലാത്തതിനാല്‍ യുഎഇയിലാണ് രണ്ടാം പാദം നടക്കുന്നത്. ആദ്യ പാദത്തിലെ പോയിന്റ് പട്ടിക പ്രകാരം ഡല്‍ഹി ക്യാപിറ്റല്‍സ്,സിഎസ്‌കെ,ആര്‍സിബി,മുംബൈ ഇന്ത്യന്‍സ് എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍.

IPL 2021: മറ്റ് ഫോര്‍മാറ്റില്‍ ശ്രദ്ധിക്കാന്‍ കോലി ആര്‍സിബി ക്യാപ്റ്റന്‍സിയും ഒഴിഞ്ഞേക്കും- രാജ്കുമാര്‍ ശര്‍മIPL 2021: മറ്റ് ഫോര്‍മാറ്റില്‍ ശ്രദ്ധിക്കാന്‍ കോലി ആര്‍സിബി ക്യാപ്റ്റന്‍സിയും ഒഴിഞ്ഞേക്കും- രാജ്കുമാര്‍ ശര്‍മ

1

രണ്ടാം പാദത്തിന്റെ തുടക്കം തന്നെ ക്ലാസിക് പോരാട്ടത്തോടെയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് മുന്‍ ചാമ്പ്യന്മാരായ സിഎസ്‌കെയെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. രോഹിത് ശര്‍മയുടെയും എംഎസ് ധോണിയുടെയും ക്യാപ്റ്റന്‍സി വീണ്ടും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആവേശം വാനോളം. കാണികള്‍ക്കും മത്സരം കാണാന്‍ അവസരം ഉള്ളതിനാല്‍ ആവേശം ഇരട്ടിക്കും. ആവേശ മത്സരത്തില്‍ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകളും നാഴികക്കല്ലുകളും എന്തൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2021: 'മാക്‌സ്‌വെല്ലിനെ ആവിശ്യമില്ല', ആര്‍സിബി ആരെയൊക്കെ നിലനിര്‍ത്തുമെന്ന് പ്രവചിച്ച് ആകാശ്

2

നേര്‍ക്കുനേര്‍ കണക്കില്‍ മുംബൈക്ക് വ്യക്തമായ ആധിപത്യം അവകാശപ്പെടാം. 31 മത്സരങ്ങള്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ മുംബൈ 19 മത്സരങ്ങളില്‍ വിജയം സ്വന്തമാക്കിയപ്പോള്‍ 12 മത്സരത്തില്‍ സിഎസ്‌കെയും ജയിച്ചു. മുംബൈ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ സിഎസ്‌കെ രണ്ട് തവണയും കിരീടം ചൂടി. 2020ലെ യുഎഇ ഐപിഎല്ലിലാണ് സിഎസ്‌കെ ചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായത്.അതിനാല്‍ത്തന്നെ ഇത്തവണ ശക്തമായ പടയൊരുക്കത്തോടെയാണ് സിഎസ്‌കെയുടെ വരവ്.

Also Read: IPL 2021: ഇപ്പോള്‍ ആര്‍ക്കുമറിയില്ല, സീസണ്‍ കഴിഞ്ഞാല്‍ ഇവര്‍ സൂപ്പര്‍ താരമായേക്കും!

3

ഐപിഎല്ലിലെ ഏറ്റവും വിജയ ശതമാനുമുള്ള ടീം സിഎസ്‌കെയാണ്. 286 മത്സരത്തില്‍ നിന്ന് 111 ജയമാണ് സിഎസ്‌കെ നേടിയത്. 60.27 ആണ് ടീമിന്റെ വിജയ ശരാശരി. ചിരവൈരികളായ മുംബൈയുടെ വിജയ ശരാശരി 59.04 ആണ്. 220 മത്സരത്തില്‍ നിന്ന് 122 ജയമാണ് മുംബൈ നേടിയിട്ടുള്ളത്. ഇത്തവണ ഹാട്രിക് കിരീടമാണ് രോഹിതും സംഘവും ലക്ഷ്യം വെക്കുന്നത്.

Also Read: കോലിക്ക് 'ചെക്ക്' വെച്ച് ബിസിസിഐ, അനില്‍ കുംബ്ലെ വീണ്ടും ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക്

4

മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടാന്‍ ഒരുങ്ങുകയാണ്. 20 റണ്‍സ് കൂടി നേടിയാല്‍ 5500 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാന്‍ രോഹിത് ശര്‍മക്ക് സാധിക്കും. ഐപിഎല്ലിലെ റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്താണ് രോഹിത്. സിഎസ്‌കെയുടെ സൂപ്പര്‍ താരം സുരേഷ് റെയ്‌നയും സമാന നാഴിക്കല്ല് പിന്നിടാന്‍ തയ്യാറെടുക്കുകയാണ്. റെയ്‌നക്ക് 5500 റണ്‍സ് ക്ലബ്ബിലെത്താന്‍ ഒമ്പത് റണ്‍സുകൂടിയാണ് വേണ്ടത്. 2020ലെ യുഎഇ ഐപിഎല്ലില്‍ റെയ്‌ന കളിച്ചിരുന്നില്ല.

Also Read: IPL 2021: മുംബൈ X സിഎസ്‌കെ, രോഹിതിന് മുന്നില്‍ മൂന്ന് വെല്ലുവിളികള്‍, പരിഹാരം എളുപ്പമല്ല

5

മുംബൈ ഇന്ത്യന്‍സിന്റെ സ്റ്റാര്‍ സ്പിന്‍ ഓള്‍റൗണ്ടറാണ് ക്രുണാല്‍ പാണ്ഡ്യ.50 വിക്കറ്റ് ക്ലബ്ബിലേക്ക് പേരുചേര്‍ക്കാന്‍ ഒരു വിക്കറ്റ് മാത്രമാണ് ക്രുണാലിന് വേണ്ടത്. 1000 റണ്‍സും 50 വിക്കറ്റും നേടുന്ന രണ്ടാമത്തെ മുംബൈ ഇന്ത്യന്‍സ് താരമെന്ന റെക്കോഡാണ് ക്രുണാലിനെ കാത്തിരിക്കുന്നത്. കീറോണ്‍ പൊള്ളാര്‍ഡാണ് ഈ റെക്കോഡില്‍ തലപ്പത്ത്. മുംബൈയുടെ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് 100 സിക്‌സര്‍ ക്ലബ്ബില്‍ ഇടം പിടിക്കാന്‍ വേണ്ടത് അഞ്ച് സിക്‌സാണ്. 87 മത്സരത്തില്‍ നിന്ന് 95 സിക്‌സ് താരം നേടിക്കഴിഞ്ഞു. എന്നാല്‍ ഹര്‍ദിക്കിന്റെ സമീപകാല പ്രകടനം വളരെ മോശമാണ്. പരിക്കിന്റെ പിടിയിലായിരുന്ന ഹര്‍ദിക്കിന് പഴയ പ്രതാപത്തിനൊത്ത ബാറ്റിങ്,ബൗളിങ് പ്രകടനം കാഴ്ചവെക്കാനാവുന്നില്ല.

Also Read: IPL 2021: സിഎസ്‌കെ വീണ്ടും കപ്പടിക്കും! മുംബൈ ഒരു കാര്യം ശ്രദ്ധിക്കണമെന്ന് കെപി

6

Also Read: IPL 2021: വെടിക്കെട്ടിനൊരുങ്ങി ദുബായ്, മുംബൈ- സിഎസ്‌കെ ക്ലാസിക്ക് ആര്‍ക്കാവും? എല്ലാമറിയാം

സിഎസ്‌കെയുടെ രവീന്ദ്ര ജഡേജയും ഒരു നാഴികക്കല്ല് പിന്നിടാനൊരുങ്ങുകയാണ്. രണ്ട് സിക്‌സുകള്‍ക്കൂടി നേടിയാല്‍ 50 സിക്‌സര്‍ ക്ലബ്ബില്‍ ഇടം പിടിക്കാന്‍ ജഡേജക്ക് സാധിക്കും. സിഎസ്‌കെയ്ക്കായി ഈ നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമെന്ന റെക്കോഡാണ് ജഡേജയെ കാത്തിരിക്കുന്നത്. എംഎസ് ധോണി,സുരേഷ് റെയ്‌ന,മുരളി വിജയ്,അമ്പാട്ടി റായിഡു എന്നിവരാണ് ഈ നേട്ടത്തില്‍ ജഡേജക്ക് മുന്നിലുള്ള സിഎസ്‌കെ താരങ്ങള്‍.

Story first published: Saturday, September 18, 2021, 19:14 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X