Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വെറും ഓവര്‍റേറ്റഡ്! ഗംഭീറുള്ളത് കൊണ്ട് കപ്പടിച്ചു, ശ്രേയസിനെ ഇന്ത്യന്‍ നായകനാക്കല്ലേ; വിമര്‍ശനം

ഈ ഐപിഎല്ലില്‍ കിരീട ഫേവറിറ്റുകളെന്നു ഒരു ഘട്ടത്തില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്ന പഞ്ചാബ് കിങ്‌സ് ഇപ്പോള്‍ പ്ലേഓഫ് പോലും എത്തുമോയെന്ന ഭീതിയിലായിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം പരാജയമാണ് അവരെ ഇപ്പോള്‍ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇനി ശേഷിച്ച മൂന്നു മാച്ചുകളില്‍ രണ്ടെണ്ണമെങ്കിലും ജയിക്കാനായാല്‍ മാത്രമേ പഞ്ചാബിന് പ്ലേഓഫ് സാധ്യതയുള്ളൂ.

ഇത്തരമൊരു അവസ്ഥയിലേക്കു പഞ്ചാബ് കൂപ്പുകുത്തുമെന്നു ആരും തന്നെ പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ ദിവസം നടന്ന കളിയില്‍ അക്ഷര്‍ പട്ടേലിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍ലിനോടു മൂന്നു വിക്കറ്റിന്റെ പരാജയമാണ് പഞ്ചാബിനു നേരിട്ടത്. ഈ മല്‍സരത്തില്‍ ശ്രേയസ് അയ്യരുടെ ക്യാപ്റ്റന്‍സിക്കെതിരേ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്.

SHREYAS IYER

അഞ്ചു ബൗളര്‍മാരെ മാത്രമേ ഈ കളിയില്‍ ശ്രേയസ് പരീക്ഷിച്ചുള്ള. പക്ഷെ എല്ലാം പേസര്‍മാരായിരുന്നു എന്നതാണ് വിചിത്രമായ കാര്യം. ഐപിഎല്ലിലെ ഓള്‍ടൈം വിക്കറ്റ് വേട്ടക്കാരനും ഇന്ത്യയുടെ സ്റ്റാര്‍ സ്പിന്നറുമായ യുസ്വേന്ദ്ര ചഹല്‍ പ്ലെയിങ് ഇലവനിലുണ്ടായിട്ടും ഒരോവര്‍ പോലും ശ്രേയസ് നല്‍കിയതുമില്ല.

ഐപിഎല്ലിനു ശേഷം ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റനായി അദ്ദേഹത്തെ നിയമിച്ചക്കുമെന്നു അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പക്ഷെ ഈ വാര്‍ത്തകള്‍ക്കു ശേഷം ശ്രേയസിന്റെ ക്യാപ്റ്റന്‍സി തുടരെ പിഴയ്ക്കുകയാണ്. പഞ്ചാബാവട്ടെ തോല്‍വികളിലേക്കും കൂപ്പുകുത്തുന്നു. ഡിസിക്കെതിരായ മോശം ക്യാപ്റ്റന്‍സിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരേ ആരാധകര്‍ രംഗത്തു വന്നിരിക്കുകയാണ്.

രൂക്ഷവിമര്‍ശനം

' ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് ക്യാപ്റ്റന്‍ - ശ്രേയസ് അയ്യര്‍. ഗൗതം ഗംഭീര്‍ കാരണം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പം ഐപിഎല്‍ ട്രോഫി നേടാന്‍ അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു'.

'ടി20 ഫോര്‍മാറ്റില്‍ ശുഭ്മന്‍ ഗില്‍ ശ്രേയസ് അയ്യരേക്കാള്‍ മികച്ച ക്യാപ്റ്റനാകുന്നത് എന്തുകൊണ്ടാണെന്ന് ഞാന്‍ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ടിരിക്കുകയാണ്. പിബികെഎസ് -ഡിസി മത്സരത്തില്‍ തോല്‍വിയുടെ പൂര്‍ണ്ണ ഉത്തരവാദിത്തം അയ്യര്‍ ഏറ്റെടുക്കണം.

അദ്ദേഹം യുസ്വേന്ദ്ര ചാഹലിനെ ശരിയായി ഉപയോഗിച്ചില്ല, ഇത് ഒരു മത്സരത്തിന്റെ മാത്രം കാര്യമല്ല. ഇപ്പോള്‍ നിരവധി മത്സരങ്ങളില്‍, ചാഹലിന് തന്റെ മുഴുവന്‍ ഓവറുകളും പൂര്‍ത്തിയാക്കാന്‍ പോലും തയ്യാറായില്ല.

അയ്യര്‍ എന്തിനാണ് ഇത്ര അഹങ്കാരിയാകുന്നത്? പിബികെഎസ് തുടര്‍ച്ചയായി മത്സരങ്ങള്‍ തോല്‍ക്കുന്നു, അദ്ദേഹം ഇതിന് ഉത്തരവാദിത്തം ഏറ്റെടുക്കണം. ചാഹലിനെപ്പോലുള്ള ഒരു മികച്ച സ്പിന്നറുള്ള ഒരു ടീം. അദ്ദേഹത്തെ ബൗള്‍ ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ടീം മുന്നേറാന്‍ പോവുന്നില്ല.

മറുവശത്ത്, ശുഭ്മന്‍ ഗില്‍ വളരെ മികച്ച ക്യാപ്റ്റനായി കാണപ്പെടുന്നു, കാരണം അദ്ദേഹം ടീമിനെ ഒരുമിച്ച് കൊണ്ടുപോകുകയും ഐപിഎല്ലില്‍ സ്ഥിരമായി മികച്ച ക്യാപ്റ്റന്‍സി കാണിക്കുകയും ചെയ്യുന്നു. അയ്യറും ഗില്ലും തമ്മിലുള്ള ഏറ്റവും വലിയ വ്യത്യാസം അതാണ്'.

SHREYAS IYER

'ടോട്ടലുകള്‍ പ്രതിരോധിക്കാന്‍ കഴിയില്ല... 8 മത്സരങ്ങളില്‍ ഫീല്‍ഡിംഗ് ക്യാപ്റ്റനായി 200+ വഴങ്ങി. തുടര്‍ച്ചയായ നാലാമത്തെ തോല്‍വി. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് നേടിത്തന്ന സഞ്ജു സാംസണിനു പകരം പിആര്‍ ഗാങ്ങിലൂടെ ഇന്ത്യന്‍ ക്യാപ്റ്റനായി ശ്രേയസിനെ പാരച്യൂട്ടില്‍ ഇറക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. പ്രിയപ്പെട്ട അയ്യര്‍ പിആര്‍ ഗ്യാങ്‌സ്, ബാറ്റര്‍മാര്‍ സ്‌കോറുകള്‍ പിന്തുടര്‍ന്നു ജയിക്കുന്നത് ക്യാപ്റ്റന്‍സി മിടുക്കല്ല'.

' ഐപിഎല്ലില്‍ ഏഴു തവണ 200നു മുകളില്‍ റണ്‍സ് വഴങ്ങിയ ഏക ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ്. എതിരാളികള്‍ വളരെ മികച്ച രീതിയില്‍ കളിക്കുമ്പോള്‍ എന്തു ചെയ്യണമെന്നറിയാത്ത യാതൊരു ക്ലൂയുമില്ലാത്ത ക്യാപ്റ്റന്‍. പക്ഷേ പിആര്‍ ടീം അദ്ദേഹത്തെ ഇന്ത്യയുടെ ക്യാപ്റ്റനാക്കാന്‍ ആഗ്രഹിക്കുന്നു'.

' ഇന്ത്യയുടെ ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ വേണമെന്ന് ആവശ്യപ്പെടുന്നവര്‍ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. പിബികെഎസ് വിജയിക്കുന്നത് അവരുടെ സ്‌ഫോടനാത്മകമായ ബാറ്റിംഗും ഓപ്പണര്‍മാരും കാരണം മാത്രമാണ്. ശ്രേയസിന്റെ ക്യാപ്റ്റന്‍സി വളരെ മോശമാണ്.

പ്രത്യേകിച്ച് ബൗളിങിന്റെ കാര്യത്തില്‍, 7 തവണ 200പ്ലസ് റണ്‍സ് അദ്ദേഹം വഴങ്ങിയിട്ടുണ്ട്. കുറച്ച് ഭാഗ്യ വിജയങ്ങള്‍ കാരണം അദ്ദേഹത്തെ അടുത്ത രോഹിത് അല്ലെങ്കില്‍ എംഎസ്ഡി എന്ന് വിളിക്കുന്നത് പരിഹാസ്യമാണ്'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Tuesday, May 12, 2026, 12:26 [IST]
Other articles published on May 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+