
നിലവിലെ ടീമുകളെ ഉള്‍ക്കൊള്ളിച്ചുള്ള അവസാന ഐപിഎല്ലാണിത്. അടുത്ത സീസണോടെ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാവും. 2022 സീസണിന് മുന്നോടിയായുള്ള താരലേലം ഈ വര്‍ഷം ഡിസംബറിലാണ് നടക്കുന്നത്. ഇതുവരെ കിരീടം നേടാനാവാത്ത വിരാട് കോലിയുടെ ആര്‍സിബിയിലും വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് ആര്‍സിബിയുള്ളത്. രണ്ടാം പാദത്തിലും ടീം മികച്ച പ്രകടനം തുടരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Also Read: എന്തിനായിരുന്നു ഈ 'കടുത്ത' തീരുമാനം? ടി20യില്‍ നായകനായുള്ള കോലിയുടെ റെക്കോഡുകളിതാ

ഇപ്പോഴിതാ മെഗാ ലേലത്തിന് മുമ്പ് ആര്‍സിബി ആരൊയൊക്കെ നിലനിര്‍ത്തുമെന്ന് പ്രവചിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ആകാശ് ചോപ്ര. ഓസീസ് വെടിക്കെട്ട് ഓപ്പണര്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനെ എത്ര റണ്‍സടിച്ചാലും ആര്‍സിബി നിലനിര്‍ത്തേണ്ടെന്നാണ് ആകാശ് പറഞ്ഞത്. 'നിരവധി സാധ്യതകള്‍ ആര്‍സിബിക്ക് മുന്നിലുണ്ട്. അതിനാല്‍ത്തന്നെ ഗ്ലെന്‍ മാക്‌സ് വെല്‍ എത്ര റണ്‍സ് നേടിയാലും അവനെ നിലനിര്‍ത്തേണ്ട ആവിശ്യമുണ്ടെന്ന് കരുതുന്നില്ല.
Also Read: ടി20യില്‍ ക്യാപ്റ്റനായി രോഹിത്, ഏകദിനത്തില്‍ കോലി- ഇതു ഫ്‌ളോപ്പാവും! തുറന്നടിച്ച് ചോപ്ര

വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സുമാണ് നിലനിര്‍ത്തപ്പെടുന്ന രണ്ട് താരങ്ങള്‍. രണ്ട് പേരും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നവരായതിനാല്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. രണ്ട് താരങ്ങള്‍ക്കായി ആര്‍ടിഎം ഉപയോഗിക്കേണ്ടതും അത്യാവശ്യമാണ്. ഒന്നാമതായി യുസ്‌വേന്ദ്ര ചഹാലും രണ്ടാമത്തേത് ദേവ്ദത്ത് പടിക്കലുമാണ്. ഇവരാണ് ഞാന്‍ തിരഞ്ഞെടുക്കുന്ന നാല് ആര്‍സിബി താരങ്ങള്‍'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: ടി20 നായകനായുള്ള കോലിയുടെ പടിയിറക്കം ഇന്ത്യക്ക് തിരിച്ചടിയായേക്കും, മൂന്ന് കാരണങ്ങളിതാ

ഇത്തവണ കൂടി കപ്പ് നേടാനായില്ലെങ്കില്‍ ആര്‍സിബി നായകനെന്ന നിലയില്‍ കോലിക്കത് വലിയ തിരിച്ചടിയാവും. വരാനിരിക്കുന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയുടെ ടി20 നായകസ്ഥാനത്ത് നിന്ന് ഒഴിയുമെന്ന് ഇതിനോടകം കോലി വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ ഐസിസി കിരീടം നേടാനാവാത്തതിനോടൊപ്പം ഐപിഎല്ലില്‍ കിരീടമില്ലെന്നതും കോലിയെ സംബന്ധിച്ച് നാണക്കേടാണ്. ഇതിന് ഇത്തവണയെങ്കിലും പരിഹാരം കാണേണ്ടത് മറ്റാരേക്കാളും കോലിക്ക് അഭിമാന പ്രശ്‌നമാണ്.

മാക്‌സ്‌വെല്‍ ആദ്യ പാദത്തില്‍ മികച്ച പ്രകടനമാണ് ആര്‍സിബിക്കായി നടത്തിയത്. 37.16 ശരാശരിയില്‍ 223 റണ്‍സ് അദ്ദേഹം നേടി. അതും 144.80 സ്‌ട്രൈക്കറേറ്റില്‍. യുഎഇയില്‍ ഭേദപ്പെട്ട റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് മാക്‌സ്‌വെല്‍. രണ്ടാം പാദത്തിലും തിളങ്ങിയാല്‍ വിരാട് കോലിയും സംഘവും മാക്‌സ് വെല്ലിനെ വിട്ടുകളയാന്‍ സാധ്യതയില്ല. ദേവ്ദത്ത് പടിക്കല്‍,വിരാട് കോലി,എബി ഡിവില്ലിയേഴ്‌സ്,ഗ്ലെന്‍ മാക്‌സ് വെല്‍ എന്നീ ബാറ്റിങ് കൂട്ടുകെട്ട് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്നതാണ്.
Also Read: കോലി എന്തുകൊണ്ട് ക്യാപ്റ്റന്‍സിയൊഴിഞ്ഞു? പ്രധാനമായും മൂന്നു കാരണങ്ങള്‍

ദേവ്ദത്ത് പടിക്കലിനെ തീര്‍ച്ചയായും ആര്‍സിബി നിലനിര്‍ത്തും. ഓപ്പണിങ്ങിലെ വിശ്വസ്തനായി ഇതിനോടകം യുവതാരം മാറിക്കഴിഞ്ഞു. 2020 സീസണില്‍ ആര്‍സിബിയിലെത്തിയ താരം അരങ്ങേറ്റ സീസണില്‍ത്തന്നെ ടീമിന്റെ ടോപ് സ്‌കോററായി. 2021 സീസണിന്റെ ആദ്യ പാദത്തിലൂടെ തന്റെ കന്നി സെഞ്ച്വറിയും പൂര്‍ത്തിയാക്കിയ ദേവ്ദത്ത് ഭാവി ഇന്ത്യന്‍ താരമെന്ന നിലയിലേക്ക് പേരെടുത്തു കഴിഞ്ഞു. എബിഡി പ്രായം തളര്‍ത്താത്ത പോരാളിയായി തുടരുന്നതിനാല്‍ ഇനിയും ടീമില്‍ തുടരുമെന്നുറപ്പാണ്. പരിശീലന മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടി എബിഡി കൈയടി നേടിയിരുന്നു.
Also Read: 'ഈ സമയത്ത് ഇത് വേണ്ടായിരുന്നു', കോലിയുടെ പടിയിറക്കത്തെക്കുറിച്ച് പ്രസാദും ഇര്‍ഫാന്‍ പഠാനും

Also Read: കോലിയുടെ മോഹം നടക്കില്ല, ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും മാറ്റിയേക്കും!
യുസ് വേന്ദ്ര ചഹാലിനെ ഇന്ത്യ ടി20 ലോകകപ്പിനുള്ള ടീമിലേക്ക് പരിഗണിച്ചിട്ടില്ല. സമീപകാലത്തായി മോശം പ്രകടനമാണ് ചഹാല്‍ കാഴ്ചവെക്കുന്നത്. അതിനാല്‍ത്തന്നെ ഇനിയും ചഹാലിനെ നിലനിര്‍ത്താന്‍ ആര്‍സിബി തയ്യാറാകുമോയെന്നത് കണ്ടറിയണം. ആര്‍സിബിക്കായി കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറെന്ന റെക്കോഡിനുടമയാണ് ചഹാല്‍.


Click it and Unblock the Notifications











