IPL 2026: 49ലും 99ലും സിക്‌സടിക്കും!! കാരണം ഇവര്‍ക്ക് ടീമാണ് വലുത്; ഒട്ടും സെല്‍ഫിഷല്ല, ആരെല്ലാം?
ക്രിക്കറ്റെന്ന ഗെയിമെടുത്താല്‍ പ്രധാനമായും രണ്ടു തരത്തിലുള്ള താരങ്ങള നമുക്കു കാണാന്‍ സാധിക്കും. ഒരു വിഭാഗം കളിക്കാര്‍ വ്യക്തിഗത നേട്ടങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കുന്നവരും അതിനു അനുസരിച്ച് തങ്ങളുടെ കളിയെ മാറ്റുന്നവരുമാണ്. കളിയില്‍ സ്വന്തം ടീമിന്റെ സാഹചര്യം എന്തു തന്നെയാലും ഈ താരങ്ങള്‍ അതിനേക്കാള്‍ പ്രാധാന്യം നല്‍കുക വ്യക്തിഗത നേട്ടങ്ങള്‍ക്കായിരിക്കും.
ഈ തരത്തില്‍ സെല്‍ഫിഷായിട്ടുള്ള ഒരുപാട് വമ്പന്‍ കളിക്കാരെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. ഇതിനു നല്ലൊരു ഉദാഹരണമാണ് റണ്‍മെഷീന്‍ വിരാട് കോലി. ഫിഫ്റ്റിയോ, സെഞ്ച്വറിയോ അടുത്താല്‍ വളരെ സ്ലോയായി കളിച്ച് എങ്ങനെയെങ്കിലും ആ മാജിക്കല്‍ നമ്പറിലേക്കു എത്താന്‍ ശ്രമിക്കുന്നയാളാണ് അദ്ദേഹം.

എന്നാല്‍ ഇതില്‍ നിന്നും നേര്‍വിപരീതമായി വ്യക്തിഗത നേട്ടങ്ങള്‍, റെക്കോര്‍ഡുകള്‍ എന്നിവയ്ക്കു ഒട്ടും പ്രാധാന്യം കളിക്കാത്ത നിസ്വാര്‍ഥരായ താരങ്ങളുമുണ്ട്. ഈ ഐപിഎല്ലില്‍ നമുക്കു ഈ തരത്തിലുള്ള നിസ്വാര്‍ഥരായ ഇന്ത്യന്‍ താരങ്ങളെ എടുത്തു കാണിക്കാന്‍ പറ്റും. അവര്‍ ആരൊക്കെയാണെന്നു നോക്കാം.
ഇവര്‍ സെല്‍ഫിഷല്ല
ഐപിഎല്ലിന്റെ 19ാം സീസണിലെ നിസ്വാര്‍ഥരായ ഇന്ത്യന്‍ താരങ്ങളെ എടുത്താല്‍ അക്കൂട്ടത്തില്‍ മുന്‍നിരയില്‍ തന്നെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയയെ കാണാം. അദ്ദേഹത്തെ ഒരിക്കലും നമ്മള്‍ സെല്‍ഫിഷായി കണ്ടിട്ടില്ല. എല്ലായ്‌പ്പോഴും ടീമാണ് താരത്തിനു ഫസ്റ്റ്.
പരമാവധി വേഗത്തില്‍ റണ്‍സ് അടിച്ചെടുത്ത് സ്വന്തം ടീമിനെ മുന്നിലെത്തിക്കാന്‍ മാത്രമാണ് അഭിഷേക് എല്ലായ്‌പ്പോഴും ശ്രമിക്കാറുള്ളത്. 48ലും 90കളിലുമൊന്നും റിസ്‌ക്കി ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം മടിക്കാറോ, ഭയക്കാറുമില്ല. ഇതു തീര്‍ച്ചയായും എസ്ആര്‍എച്ചിനു നല്‍കുന്ന മുന്‍തൂക്കം വളരെ വലുതാണ്.
ഈ സീസണിലെ റണ്‍വേട്ടക്കാരെ എടുത്താല്‍ മുന്നാംസ്ഥാനത്തു തന്നെ അഭിഷേകിനെ നമുക്കു കാണാം. 11 മല്‍സരങ്ങളില്‍ നിന്നും 210 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം വാരിക്കൂട്ടിയത് 475 റണ്‍സാണ്. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും.
ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണറും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണാണ് ഈ ലിസ്റ്റിലെ മറ്റൊരാള്‍. കരിയറിന്റെ തുടക്കം മുതല്‍ ഒട്ടും സ്വാര്‍ഥതയില്ലാതെയാണ് അദ്ദേഹം കളിച്ചിട്ടുള്ളത്. വ്യക്തിഗത നേട്ടങ്ങളേക്കാള്‍ ടീമിനെ സഹായിക്കുന്ന 30-35 റണ്‍സെടുക്കുന്നതാണ് തന്റെ ലക്ഷ്യമെന്നാണ് സഞ്ജു എല്ലായ്‌പ്പോഴും പറയാറുള്ളത്.

ഈ ഐപിഎല്ലില്‍ ചെന്നൈയുടെ കുപ്പായത്തിലേക്കു മാറിയപ്പോഴും അദ്ദേഹത്തിന്റെ ബാറ്റിങ് സമീപനത്തില്‍ ഒരു മാറ്റവുമില്ല. ടീമിനു സ്‌ഫോടനാത്മക തുടക്കങ്ങള്‍ നല്‍കുകയെന്ന ലക്ഷ്യത്തോടെയാണ് സഞ്ജു എല്ലായ്‌പ്പോഴും ബാറ്റ് ചെയ്യാറുള്ളത്.
ഈ സീസണില്‍ ഏറ്റവുമധികം റണ്‍സടിച്ചവരുടെ ലിസ്റ്റില്‍ ഏഴാസ്ഥാനത്തു നില്‍ക്കുകയാണ് അദ്ദേഹം. 11 മല്‍സരങ്ങളില്‍ നിന്നും രണ്ടു സെഞ്ച്വറിയും ഒരു ഫിഫ്റ്റിയുമടക്കം 430 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. ഇത്തവണ ഒന്നിലേറെ സെഞ്ച്വറികളടിച്ച ഏക താരവും അദ്ദേഹമാണ്.
രാജസ്ഥാന്‍ റോയല്‍സ് വണ്ടര്‍കിഡ് വൈഭവ് സൂര്യവംശിയാണ് നിസ്വാര്‍ഥനായ മറ്റൊരു താരം. ബൗളര്‍ ആരായാലും തന്റെ ഏരിയയില്‍ ബോള്‍ വന്നാല്‍ അടിക്കുമെന്ന ശൈലിയാണ് 15 കാരന്റേത്. സ്വന്തം സ്‌കോര്‍ എന്തു തന്നെയായാലും റിസ്‌കി ഷോട്ടുകള്‍ കളിക്കാന്‍ വൈഭവ് മടികാണിക്കാറുമില്ല.
എസ്ആര്‍എച്ച് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍, മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസ ഓപ്പണര്‍ രോഹിത് ശര്‍മ, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നായകന്‍ രജത് പാട്ടിധാര്‍ എന്നിവരെയും നിസ്വാര്‍ഥരായ ഇന്ത്യന്‍ താരങ്ങളുടെ നിരയില്‍ തീര്‍ച്ചയായും ഉള്‍പ്പെടുത്താന്‍ സാധിക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications