Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: തോല്‍വി ശീലമാക്കി പഞ്ചാബ്!! തുടരെ നാലാം തോല്‍വി, ത്രില്ലറില്‍ ഡിസി

ധരംശാല: അനായാസം ഐപിഎല്ലിന്റെ പ്ലേഓഫിലെത്തുമെന്നു കരുതപ്പെട്ടിരുന്ന പഞ്ചാബ് കിങ്‌സ് തോല്‍വികള്‍ തുടര്‍ക്കഥയാക്കിയിരിക്കുകയാണ്. തുടര്‍ച്ചയായ നാലാം പരാജയത്തിലേക്കു കൂപ്പുകുത്തിയിരിക്കുകയാണ് ശ്രേയസ് അയ്യരും സംഘവും. ത്രില്ലിങ് മാച്ചില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് അവരെ മൂന്നു വിക്കറ്റിനു തകര്‍ത്തുവിട്ടത്. ഈ ജയത്തോട 10 പോയിന്റോടെ ഡിസി പ്ലേഓഫ് പ്രതീക്ഷകളും നിലനിര്‍ത്തി.

211 റണ്‍സിന്റെ വലിയ ലക്ഷ്യം ചേസ് ചെയ്ത ഡിസിയുടെ തുടക്കം പാളിയിരുന്നു. ഏഴോവറില്‍ മൂന്നിന് 33ലേക്കും ഒമ്പതോവറില്‍ നാലിന്് 74ലേക്കും വീണു. എന്നാല്‍ സീസണിലാദ്യമായി ഫോമിലേക്കുയര്‍ന്ന ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന്റെ (56) ഇന്നിങ്‌സും ഡേവിഡ് മില്ലറുടെ (51) ഫിഫ്റ്റിയും ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

AXAR PATEL

30 ബോളില്‍ എട്ടു ഫോറും രണ്ടു സിക്‌സറും അക്ഷറിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. മില്ലര്‍ 28 ബോളില്‍ നാലു സിക്‌സറും മൂന്നു ഫോറുമടിച്ചു. അഞ്ചാം വിക്കറ്റില്‍ അക്ഷര്‍- മില്ലര്‍ സഖ്യം ചേര്‍ന്നെടുത്ത 64 റണ്‍സാണ് ഡിസിയുടെ ജയത്തില്‍ നിര്‍ണായകായത്.

അശുതോഷ് ശര്‍മ (10 ബോളില്‍ 24), മാധവ് തിവാരി (8 ബോളില്‍ 18*), ആക്വിബ് നബി (2 ബോളില്‍ 10*) എന്നിവരും തകര്‍ത്തടിച്ചപ്പോള്‍ ഒരോവര്‍ ശേഷി്‌ക്കെ ഡിസി ലക്ഷ്യം മറികടന്നു.

മിന്നിച്ച് ശ്രേയസും പ്രിയാന്‍ഷും

ക്യാപ്റ്റന്റെ കളി കെട്ടഴിച്ച ശ്രേയസ് അയ്യരുടെയും ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയുടെയും ഫിഫ്റ്റികളാണ് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് കിങ്‌സിനെ അഞ്ചു വിക്കറ്റിനിു 210 റണ്‍സെന്ന മികച്ച ടോട്ടലില്‍ എത്തിച്ചത്. ശ്രേയസ് പുറത്താവാതെ 59 റണ്‍സുമായി അവസാനം ക്രീസില്‍ ഉറച്ചുനിന്നപ്പോള്‍ പ്രിയാന്‍ഷ് ആര്യ 56 റണ്‍സും നേടി.

കൂപ്പര്‍ കോണ്‍ലിയാണ് (38) മറ്റൊരു പ്രധാന സ്‌കോറര്‍. സൂര്യാന്‍ഷ് ഷെഡ്‌ഗെ ഫിനിഷിങില്‍ (8 ബോൡ 21*) മിന്നിക്കുകയും ചെയ്തു. സ്ഥിരം ബാറ്റിങ് പൊസിഷനായ നാലാം നമ്പറിനു പകരം സൂര്യ ഈ കളിയില്‍ വണ്‍ഡൗണായാണ് ക്രീസിലെത്തിയത്. മികച്ച ഇന്നിങ്‌സ് കാഴ്ചവയ്ക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു.

SHREYAS

36 ബോളില്‍ അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കമാണ് 59 റണ്‍സോടെ ശ്രേയസ് ടീമിന്റെ അമരക്കാരനായത്. പ്രിയാന്‍ഷ് 22 ബോളില്‍ ആറു സിക്‌സറും രണ്ടു ഫോറുകളുമടിച്ചു. മികച്ച തുടക്കമാണ് പ്രിയാന്‍ഷ്- പ്രഭ്‌സിമ്രന്‍ സിങ് ജോടി പഞ്ചാിബിനു നല്‍കിയത്.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ഏഴോവറില്‍ 78 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇതില്‍ 51 റണ്‍സും പ്രിയാന്‍ഷിന്റെ ബാറ്റില്‍ നിന്നായിരുന്നു. പ്രഭിനെ സംബന്ധിച്ച് അദ്ദേഹം തുടക്കം മുതല്‍ ഈ കളിയില്‍ ഫോമൗട്ടായിരുന്നു.

ഒട്ടും ടൈമിങില്ലാതെയാണ് താരം ഷോട്ടുകള്‍ കളിച്ചത്. 15 ബോളില്‍ 18 റണ്‍സ് മാത്രമെടുത്ത് പുറത്താവുകയും ചെയ്തു. അധിതം വൈകാതെ പ്രിയാന്‍ഷും ക്രീസ് വിട്ടു.

എന്നാല്‍ മൂന്നാം വിക്കറ്റില്‍ ശ്രേയസ്- കോണ്‍ലി ജോടി 52 ബോളില്‍ 83 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയതോടെ പഞ്ചാബ് 200 പ്ലസ് റണ്‍സ് ടോട്ടലും ഉറപ്പിക്കുകയായിരുന്നു. ഡിസിക്കായി മിച്ചെല്‍ സ്റ്റാര്‍ക്കും മാധവ് തിവാരിയും രണ്ടു വീതം വിക്കറ്റുകള്‍ പങ്കിടുകയും ചെയ്തു.

ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടല്‍േ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. വമ്പന്‍ അഴിച്ചുപണിയുമായാണ് ഡിസി ഈ മാച്ചില്‍ ഇറങ്ങിയത്. അവസാന മല്‍സരത്തിലെ ടീമില്‍ അവര്‍ വരുത്തിയത് അഞ്ചു മാറ്റങ്ങളാണ്.

അഭിഷേക് പൊറേല്‍, സാഹില്‍ പരാഖ്, ഡേവിഡ്മില്ലര്‍, ആക്വിബ് നബി, മാധവ് തിവാരി എന്നിവരാണ് ടീമിലേക്കു വന്നത്. പഞ്ചാബിന്റെ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ലോക്കി ഫെര്‍ഗൂസനു പകരം ബെന്‍ ഡ്വാര്‍ഷ്യസിനെ കൊണ്ടുവന്നു.

ഈ സീസണില്‍ പഞ്ചാബും ഡിസിയും മുഖാമുഖം വന്ന രണ്ടാമത്തെ മല്‍സരമാണിത്. നേരത്തേ ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യപാദത്തിലെ ഹൈ സ്‌കോറിങ് മാച്ചില്‍ പഞ്ചാബ് ആറു വിക്കറ്റിനു ജയിച്ചിരുന്നു.

പ്ലെയിങ് 11

പഞ്ചാബ് കിംഗ്സ്- പ്രഭ്സിമ്രന്‍ സിങ് (വിക്കറ്റ് കീപ്പര്‍), പ്രിയാന്‍ഷ് ആര്യ, കൂപ്പര്‍ കോണ്‍ലി, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), സൂര്യാന്‍ഷ് ഷെഡ്ഗെ, മാര്‍ക്കസ് സ്റ്റോയിനിസ്, ശശാങ്ക് സിംഗ്, മാര്‍ക്കോ യാന്‍സണ്‍, ബെന്‍ ഡ്വാര്‍ഷ്യസ്, അര്‍ഷ്ദീപ് സിംഗ്, യുസ്വേന്ദ്ര ചാഹല്‍.

ഡല്‍ഹി ക്യാപിറ്റല്‍സ്- കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പോറെല്‍, സാഹില്‍ പരാഖ്, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, ഡേവിഡ് മില്ലര്‍, അക്‌സര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), മാധവ് തിവാരി, മുകേഷ് കുമാര്‍, ആക്വിബ് നബി ദാര്‍, മിച്ചെല്‍ സ്റ്റാര്‍ക്ക്, ലുങ്കി എന്‍ഗിഡി.

Story first published: Monday, May 11, 2026, 17:34 [IST]
Other articles published on May 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+