Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ശമ്പളം 100 കോടിക്കടുത്ത്!! പ്രകടനം വട്ടപ്പൂജ്യം, ഇവരേക്കാള്‍ 'ഫ്രോഡുകള്‍' മറ്റാരുണ്ട്?

ഐപിഎല്ലിന്റെ ഈ സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ ഫ്രാഞ്ചൈസികള്‍ക്കു വന്‍ നഷ്ടമുണ്ടാക്കിയ ചില താരങ്ങളെ നമുക്കു ചൂണ്ടിക്കാണിക്കാന്‍ സാധിക്കും. വന്‍ പ്രതീക്ഷകളോടെ ടീമുകള്‍ ഇവര്‍ക്കായി മുടക്കിയ കോടികള്‍ ഇതോടെ വെള്ളത്തിലാവുകയും ചെയ്തു.

ഈ താരങ്ങള്‍ക്കു വേണ്ടി ചെലവഴിച്ച വലിയ തുക പരിഗണിക്കുമ്പോള്‍ അവരെ ബെഞ്ചില്‍ ഇരുത്താനും ഫ്രാഞ്ചൈസികള്‍ക്കു താല്‍പ്പര്യമില്ല.

100 കോടിക്ക് അടുത്ത് ശമ്പളമാണ് ഇവര്‍ക്കായി ടീമുകള്‍ക്കു മുടക്കേണ്ടിയും വന്നത്. ഈ തരത്തില്‍ ഫ്രാഞ്ചൈസികള്‍ക്കു ഇത്തവണ മുട്ടന്‍ പണി കൊടുത്തിട്ടുള്ള അഞ്ചു പ്രധാനപ്പെട്ട ഫ്രോഡ് കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

RISHABH PANT

ഫ്രോഡുകള്‍ ആരെല്ലാം?

ഈ ഐപിഎല്‍ സീസണിലെ ഏറ്റവും വലിയ ഫ്രോഡുകളെന്നു വിളിക്കാവുന്ന അഞ്ചു താരങ്ങള്‍ ലഖ്‌ന സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്ത്, എല്‍എസ്ജിയുടെ തന്നെ വെസ്റ്റ് ഇന്‍ഡീസ് താരം നിക്കോളാസ് പൂരന്‍, ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ അക്ഷര്‍ പട്ടേല്‍, മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ജിതേഷ് ശര്‍മ തുടങ്ങിവരാണ്.

ഈ അഞ്ചു പേരുടെയും കൂടി ആകെ ശമ്പളമെടുത്താല്‍ അതു 91.85 കോടി രൂപയ്ക്കടുത്ത് വരും. പക്ഷെ കളിക്കളത്തില്‍ ഈ താരങ്ങളുടെ പ്രകടമെടുത്താല്‍ അതിനെ പരിതാപകരമെന്നു മാത്രമേ വിളിക്കാന്‍ സാധിക്കുകയുള്ളൂ.

ഇക്കൂട്ടത്തില്‍ ഏറ്റവുമധികം ശമ്പളം റിഷഭിനാണ്. ഐപിഎല്‍ ലേല ചരിത്രത്തിലെ ഓള്‍ടൈം റെക്കോര്‍ഡ് തുകയായ 27 കോടിക്കാണ് റിഷഭിനെ കഴിഞ്ഞ വര്‍ഷം എല്‍എസ്ജി വാങ്ങിയത്.

ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും റിഷഭിന്റെ ഈ സീസണിലെ പ്രകടനം തീര്‍ത്തും നിരാശാജനകമാണ്. എല്‍എസ്ജി ടീം മൂന്നു കളികള്‍ ബാക്കിനില്‍ക്കെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തിരിക്കുകയാണ്. ഒരേയൊരു ഫിഫ്റ്റിയാണ് ഈ സീസണില്‍ റിഷഭിനു കുറിക്കാനായത്. 15 (12 ബോള്‍), 32* (10), 15 (10), 42 (38), 0 (3), 43 (23), 1 (6), 18 (11), 10 (9), 68 (50), 7 (9) എന്നിങ്ങനെയാണ് സ്‌കോറുകള്‍.

റിഷഭിനെ കൂടാതെ 21 കോടിയെന്ന വമ്പന്‍ തുകയ്ക്കു നിലനിര്‍ത്തിയ പൂരന്റെ പ്രകടനവും പരിതാപകരമാണ്. ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹത്തിനും ഇത്തവണ നേടാനായിട്ടുള്ളൂ. 1 (3 ബോള്‍), 10 (6), 61 (11), 9 (12), 22 (25), 9 (9), 1 (7), 19 (21), 21 (15), 1 (4), 8 (8) എന്നിങ്ങനെയാണ് പൂരന്റെ ഇതുവരെയുള്ള പ്രകടനം.

SURYAKUMAR YADAV

ക്യാപ്റ്റന്‍സി, ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലയിലും ഒരുപോലെ ദുരന്തമാണ് ഡിസി ക്യാപ്റ്റന്‍ അക്ഷര്‍. 16.50 കോടി ശമ്പളം നല്‍കിയിട്ടും ഒന്നില്‍പ്പോലും അദ്ദേഹം ഇംപാക്ടുണ്ടാക്കിയില്ലെന്നത് ഏറെ ഗൗരമുള്ള കാര്യം തന്നെയാണ്. 11 (22 ബോള്‍), 1 (6) 0 (3), 2 (3), 26* (19), 1 (2), 2 (3), 0 (1) തുടങ്ങി എടുത്തു പറയാവുന്ന ഒരിന്നിങ്‌സ് പോലും അക്ഷറിനു എടുത്തു കാണിക്കാനില്ല.

സൂര്യക്കു എന്തിനാണ് മുംബൈ ടീം 16.35 കോടി ശമ്പളം നല്‍കുന്നതെന്നു അദ്ദേഹത്തിന്റെ ഇത്തവണത്തെ പ്രകടനം കണ്ടാല്‍ ആരും സംശയിച്ചുപോവും. ഒരു ഫിഫ്റ്റി മാത്രമാണ് ഇത്തവണ അദ്ദേഹം നേടിയിട്ടുള്ളത്. 0 (1 ബോള്‍), 12 (7), 5 (5), 36 (30), 15 (10), 0 (1), 33 (22), 6 (3), 51 (37), 16 (8) ഇങ്ങനെ പോവുന്നു സൂര്യയുടെ സ്‌കോറുകള്‍.

ഇനി 11 കോടി ശമ്പളമുള്ള ആര്‍സിബിയുടെ ജിതേഷിന്റെ പ്രകടനമെടുത്താല്‍ അതും വളരെ മോശം തന്നെ. 1 (3 ബോള്‍), 10 (6), 14 (20), 23 (9), 10 (9), 5 (8), 0 (1) എന്നിങ്ങനെ പോവുന്നു അദ്ദേഹത്തിന്റെ പ്രകടനം.

Story first published: Monday, May 11, 2026, 21:13 [IST]
Other articles published on May 11, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+