IPL 2026: വൈഭവും രാഹുലും സഞ്ജുവിന് താഴെ!! പക്ഷെ നമ്പര്‍ 1 ഓപ്പണര്‍ അവന്‍, അശ്വിന്‍ പറയുന്നു
ഐപിഎല്ലിലെ ലീഗ് ഘട്ട മല്‍സരങ്ങള്‍ ആവേശകരമായ അവസാന റൗണ്ടുകളിലേക്കു കടക്കവെ ടൂര്‍ണമെന്റിലെ നമ്പര്‍ വണ്‍ ഓപ്പണറെ തിരഞ്ഞെടുത്തിരിക്കുകാണ് മുന്‍ ഇതിഹാസ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുമായി സംസാരിക്കവെയാണ് രണ്ടു വീതം കളിക്കാരെ ഓപ്ഷനുകളായി നല്‍കിയപ്പോള്‍ അതില്‍ നിന്നും ബെസ്റ്റിനെ അശ്വിന്‍ ചൂണ്ടിക്കാട്ടിയത്.
54 മല്‍സരങ്ങള്‍ ഈ സീസണില്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. 10 ടീമുകളില്‍ മുംബൈ ഇന്ത്യന്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് എന്നിവരുടെ പ്ലേഓഫ് പ്രതീക്ഷകള്‍ അവസാനിച്ചിരിക്കുകയാണ്. ശേഷിച്ച എട്ടു ടീമുകളാണ് ഇപ്പോള്‍ പ്ലേഓഫിനായി രംഗത്തുള്ളത്.

ഓപ്പണര്‍മാരില്‍ കേമനാര്?
നിലവിലെ ഫോമിന്റെ അടിസ്ഥാനത്തിലാണ് ഈ ഐപിഎല്ലിലെ ബെസ്റ്റ് ഓപ്പണരെ ആര്‍ അശ്വിന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. അദ്ദേഹത്തിനു ആദ്യം നല്‍കിയ രണ്ട് ഓപ്ഷനുകള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് വെറ്ററന്‍ കെഎല്‍ രാഹുലും പഞ്ചാബ് കിങ്‌ലിന്റെ വെടിക്കെട്ട് ബാറ്റര്‍ പ്രഭ്‌സിമ്രന്‍ സിങുമായിരുന്നു.
അല്‍പ്പമൊന്ന് ആലോചിച്ച ശേഷം ഇവരില്‍ നിന്നും രാഹുലിനെയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. തുടര്‍ന്ന് പോരാട്ടം രാഹുലും ഗുജറാത്ത് ടൈറ്റന്‍സിന്റെ ഇടംകൈയന്‍ ബാറ്റര്‍ സായ് സുദര്‍ശനും തമ്മിലായിരുന്നു. ഇവിടെ അശ്വിന് ആധികം ആലോചിക്കേണ്ടി വന്നില്ല. രാഹുലെന്നായിരുന്നു ഉത്തരം.
തുടര്‍ന്ന് രാഹുലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും കൂടിയായ മിച്ചെല്‍ മാര്‍ഷും മുഖാമുഖം വന്നു. മാര്‍ഷിനേക്കാള്‍ മിടുക്കനായ ഓപ്പണര്‍ രാഹുലാണെന്നായിരുന്നു അശ്വിന്റ മറുപടി. അടുത്ത ഓപ്ഷന്‍ ചെന്നൈ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ റുതുരാജ് ഗെയ്ക്വാദായിരുന്നു. പക്ഷെ അശ്വിനു മുന്നില്‍ അദ്ദേഹവും പിടിച്ചുനിന്നില്ല.
മുംബൈ ഇന്ത്യന്‍സിന്റെ സൗത്താഫ്രിക്കന്‍ ഓപ്പണും വിക്കറ്റ് കീപ്പറുയ റയാന റിക്കെല്‍ട്ടണായിരുന്നു അടുത്ത ഓപ്ഷന്‍. അപ്പോഴും രാഹുലിനെ അശ്വിന്‍ കൈവിട്ടില്ല.
പിന്നാലെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റണ്‍ ശുഭമന്‍ ഗില്ലുമെത്തി. പക്ഷെ രാഹുലിനു മുന്നില്‍ ഗില്ലും കീഴടങ്ങുകയായിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ അഗ്രസീവ് ഇടംകൈയന്‍ ബാറ്റര്‍ യശസ്വി ജയ്‌സ്വാളിനും രക്ഷയുണ്ടായില്ല. അശ്വിന്‍ വീണ്ടും രാഹുലിന്റെ പേര് തന്നെ ആവര്‍ത്തിച്ചു.
തുടര്‍ന്നായിരുന്നു എല്ലാവരും കാത്തിരുന്ന ആ പോരാട്ടം. രാഹുലിന്റെ എതിരാളിയായി എത്തിയത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ സീണിലെ റണ്‍വേട്ടക്കാരനും മലയാളി സൂപ്പര്‍ താരവുമായ സഞ്ജു സാംസണായിരുന്നു. ഇത്തവണ രാഹുലിന്റെ പടയോട്ടം അവസാനിക്കുക തന്നെ ചെയ്തു, കാരണം അശ്വിന്റെ ഉത്തരം സാംസണെന്നായിരുന്നു.
അടുത്ത ഓപ്ഷന്‍ ആരെയും കുഴപ്പിക്കുന്നതായിരുന്നു. കാരണം സഞ്ജുവിന്റെ എതിരാളി റോയല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയായിരുന്നു. ഈ ചോദ്യത്തിനു മുന്നില്‍ അശ്വിന്‍ ശരിക്കും കുഴങ്ങിയെന്നു തന്നെ പറയാം. കാരണം അല്‍പ്പസമയത്തേക്കു അദ്ദേഹം മറുപടിയൊന്നും നല്‍കാതെ ആലോചിച്ചിരുന്നു. വൈഭവിന്റെ പേരാണ് പലരും പ്രതീക്ഷിച്ചതെങ്കിലും അശ്വിന്റെ സെലക്ഷന്‍ സഞ്ജുവായിരുന്നു.

സഞ്ജുവിന്റെ എതിരാളിയായി തുടര്‍ന്നെത്തിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണറും ടി20യിലെ നമ്പര്‍ വണ്‍ ബാറ്ററുമായ അഭിഷേക് ശര്‍മായായിരുന്നു. ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണിങ് ജോടികള്‍ കൂടിയായ ഇവരില്‍ നിന്നും ആരെ തിരഞ്ഞെടുക്കുമെന്നത് അശ്വിനെയും കുഴക്കി.
ഉത്തരം പറയാതെ അല്‍പ്പസമയം ചിരിക്കുകയാണ് അശ്വിന്‍ ചെയ്തത്. ഒടുവില്‍ അഭിഷേകിനെ കേമനായി തിരഞ്ഞെടുക്കുകയും ചെയ്തു. അതിനു ശേഷം അഭിഷേകുമായു കൊമ്പുകോര്‍ത്തത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഇതിഹാസം അഭിഷേകായിരുന്നു. കോലിയെ തഴഞ്ഞ അശ്വിന്‍ അഭിഷേകിനെയും തിരഞ്ഞെടുത്തു.
അടുത്ത ഓപ്ഷന്‍ പഞ്ചാബ് കിങ്‌സ് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയായിരുന്നു. അവിടെയും വിജയം അഭിഷേകിന് തന്നെ. അവസാനത്തെ ഓപ്ഷനായി വന്നത് എസ്ആര്‍എച്ചിലെ ഓപ്പണിങ് പങ്കാളി ട്രാവിസ് ഹെഡായിരുന്നു. എന്നാല്‍ ഹെഡിനെ തള്ളിയ അശ്വിന്‍ ഒരിക്കല്‍ക്കൂടി അശ്വിനെ വിജയിയായി തിരഞ്ഞെടുത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications