വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

39ാം ജന്മദിനത്തിനരികെ ധോണി,ഏകദിനത്തിലെ ക്യാപ്റ്റന്‍ കൂളിന്റെ അഞ്ച് റെക്കോഡുകള്‍ ഇതാ

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കണ്ട ഏറ്റവും മികച്ച നായകന്‍. ക്യാപ്റ്റന്‍ കൂള്‍, തല എന്നൊക്കെ ആരാധകര്‍ സ്‌നേഹത്തോടെ വിളിക്കുന്ന എം എസ് ധോണിയുടെ 39ാം ജന്മദിനം ജൂലൈ ഏഴിനാണ്. അദ്ദേഹത്തിന്റെ ജന്മദിനം വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകള്‍ ഇതിനോടകം തന്നെ ആരാധകര്‍ നടത്തിക്കഴിഞ്ഞു. ഇന്ത്യക്ക് രണ്ട് ലോകകപ്പടക്കം മൂന്ന് ഐസിസി കിരീടങ്ങളാണ് ധോണി ഇന്ത്യക്ക് സമ്മാനിച്ചത്. ഇക്കഴിഞ്ഞ ഏകദിന ലോകകപ്പിന് പിന്നാലെ ധോണി ഇന്ത്യന്‍ ടീമില്‍ നിന്ന് ഇടവേളയെടുത്തിരുന്നു. ഒക്ടോബറില്‍ നടക്കേണ്ട ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ധോണി ഉണ്ടാകുമോ ഇല്ലയോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളായ ധോണി ഏകദിനത്തില്‍ കുറിച്ച പ്രധാന അഞ്ച് റെക്കോഡുകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍

ഏകദിനത്തില്‍ ഒരു വിക്കറ്റ് കീപ്പറുടെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് ധോണിയുടെ പേരിലാണ്. 2005ല്‍ ശ്രീലങ്കയ്‌ക്കെതിരേ പുറത്താവാതെ നേടിയ 183 റണ്‍സാണ് അദ്ദേഹത്തെ ഈ റെക്കോഡിനുടമയാക്കിയത്. അന്ന് മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയാണ് ധോണി ലങ്കന്‍ ബൗളര്‍മാരെ തല്ലിത്തകര്‍ത്തത്. 299 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയപ്പോഴായിരുന്നു ധോണിയുടെ ഈ മാസ്മരിക പ്രകടനം. വിജയ ലക്ഷ്യം കുറച്ചുകൂടി ഉയര്‍ന്നതായിരുന്നെങ്കില്‍ ചിലപ്പോള്‍ ഏകദിനത്തിലെ ആദ്യ ഇരട്ട സെഞ്ച്വറിയെന്ന റെക്കോഡ് ധോണി സ്വന്തമാക്കിയേനെ. 145 പന്തില്‍ 15 ഫോറും 10 സിക്‌സും ഉള്‍പ്പെടെയായിരുന്നു ധോണിയുടെ അത്യുഗ്രന്‍ പ്രകടനം.

കൂടുതല്‍ സ്റ്റംപിങ്

കൂടുതല്‍ സ്റ്റംപിങ്

വിക്കറ്റിന് പിന്നില്‍ ധോണിയുടെ മികവ് ഒന്നുവേറെ തന്നെയാണ്. ധോണി കീപ്പറായുള്ളപ്പോള്‍ ക്രീസില്‍ നിന്ന് ബാറ്റ്‌സ്മാന്‍ കയറിക്കളിക്കാന്‍ ഒന്ന് ഭയപ്പെടും. സ്റ്റംപിങ്ങില്‍ അസാമാന്യം വേഗതയുള്ള ധോണിയുടെ പേരിലാണ് ഏകദിനത്തിലെ കൂടുതല്‍ സ്റ്റംപിങ്ങെന്ന റെക്കോഡ്. 345 ഇന്നിങ്‌സില്‍ നിന്നായി 123 സ്റ്റംപിങ്ങും 321 ക്യാച്ചുമാണ് ധോണിയുടെ പേരിലുള്ളത്. ശ്രീലങ്കയുടെ കുമാര്‍ സംഗക്കാരെയാണ് ഈ റെക്കോഡില്‍ ധോണിക്ക് താഴെ. കൂടുതല്‍ പുറത്താക്കല്‍ നടത്തിയ വിക്കറ്റ് കീപ്പര്‍മാരില്‍ സംഗക്കാരക്കും ആദം ഗില്‍ക്രിസ്റ്റിനും താഴെ മൂന്നാം സ്ഥാനത്താണ് ധോണി.

കൂടുതല്‍ നോട്ട് ഔട്ട്

കൂടുതല്‍ നോട്ട് ഔട്ട്

ധോണിയെ പുറത്താക്കുകയെന്നത് ബൗളറെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ക്രിക്കറ്റിലെ ബുദ്ധിജീവിയെന്ന് വിശേഷമുള്ള ധോണിയെ കൗശലത്തിലൂടെ പുറത്താക്കുക ബൗളര്‍ക്ക് അസാധ്യമാണ്. 350 ഏകദിനം കളിച്ച ധോണി 84 മത്സരങ്ങളിലാണ് പുറത്താവാതെ നിന്നത്. ഇതില്‍ പല മത്സരങ്ങളിലും ഇന്ത്യയെ വിജയ തീരത്തെത്തിക്കാനും അദ്ദേഹത്തിനായി. ഈ റെക്കോഡില്‍ ധോണിക്ക് താഴെയുള്ളതെല്ലാം ബൗളര്‍മാരാണ്. ഷോണ്‍ പൊള്ളോക്ക്, ചാമിന്ദ വാസ്, മുത്തയ്യ മുരളീധരന്‍ എന്നിവരാണ് ഈ റെക്കോഡില്‍ ധോണിക്ക് താഴെയുള്ളത്.

50 ശരാശരിയില്‍ 10,000 പൂര്‍ത്തിയാക്കുന്ന ആദ്യ താരം

50 ശരാശരിയില്‍ 10,000 പൂര്‍ത്തിയാക്കുന്ന ആദ്യ താരം

ഏകദിനത്തില്‍ 10000 റണ്‍സെന്ന നാഴികക്കല്ല് 50 ശരാശരിയില്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമാണ് ധോണി. മധ്യനിരയില്‍ ബാറ്റിങ്ങിനിറങ്ങി സ്ഥിരത പുലര്‍ത്തുന്നതാണ് ധോണിയെ വ്യത്യസ്തനാക്കുന്നത്. 2018 ജൂലൈയില്‍ 10,000 റണ്‍സ് പൂര്‍ത്തിയാക്കുമ്പോള്‍ 50ന് മുകളിലായിരുന്നു ധോണിയുടെ ശരാശരി. ഈ ശരാശരിയില്‍ 10,000 റണ്‍സ് നേടിയത് ധോണിയെക്കൂടാതെ കോലി മാത്രമാണ്. സംഗക്കാരക്കുശേഷം ഏകദിനത്തില്‍ 10,000 റണ്‍സ് നേടുന്ന വിക്കറ്റ് കീപ്പറാണ് ധോണി. 7,500 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍മാരുടെ ശരാശരിയില്‍ എബി ഡിവില്ലിയേഴ്‌സാണ് മുന്നില്‍.

കൂടുതല്‍ വിജയം നേടിയ ഇന്ത്യന്‍ നായകന്‍

കൂടുതല്‍ വിജയം നേടിയ ഇന്ത്യന്‍ നായകന്‍

ഏകദിനത്തില്‍ കൂടുതല്‍ വിജയം സ്വന്തമാക്കിയ ഇന്ത്യന്‍ നായകനാണ് ധോണി. 2007ല്‍ ദ്രാവിഡില്‍ നിന്ന് ഇന്ത്യയുടെ നായകസ്ഥാനം ഏറ്റെടുത്ത ധോണി 200 ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചു. ഇതില്‍ 110 മത്സരത്തിലും അദ്ദേഹത്തിന് ടീമിനെ വിജയിപ്പിക്കാനായി. 165 മത്സരങ്ങളില്‍ ടീമിനെ വിജയിപ്പിച്ച ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ്ങാണ് ഈ റെക്കോഡില്‍ മുന്നിലുള്ളത്. അസ്ഹറുദ്ദീന്‍ 90 ഏകദിനത്തിലും ഗാംഗുലി 70 ഏകദിന മത്സരത്തിലുമാണ് ഇന്ത്യയെ വിജയിപ്പിച്ചത്.

Story first published: Friday, July 3, 2020, 17:16 [IST]
Other articles published on Jul 3, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X